വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, മേയ് 16, ഞായറാഴ്‌ച

നിരാശപ്പെടുത്തുന്ന ബ്ലോഗുകള്‍


 ബ്ലോഗു ആരമ്ഭിഒച്ചതു വലിയ ആവേശത്തിലായിരുന്നു.''അവനവന്പ്രസാധനത്ത്തിന്റെ സാധ്യതകള്‍ '' ഉണര്‍ത്തിയ ആവേശമായിരുന്നു.എത്രയോ മുഖ്യധാരയിലേയ്ക്ക് വരാന്‍ കഴിയാത്ത കവികളും കഥാക്രുത്തുക്കള് മാണ് ബ്ലോഗില്‍ വരികയെന്നൊക്കെ മനസ്സില്‍ കണ്ടിരുന്നു.തിരമൊഴി ഒരുവിധം വശ ത്താക്കി ബ്ലോഗിങ്ങ് തുടങ്ങി.നല്ല പോസ്റ്റുകള്‍ക്ക്‌ കമന്റിട്ടും വല്ലപ്പോഴും പോസ്ടിട്ടും നീങ്ങിത്തുടങ്ങി.ഒട്ടേറെ ബ്ലോഗുകള്‍ നിരീക്ഷിച്ചു.പരസ്പരം സ്തുതികളുടെ ഒരു പട തന്നെയാണുള്ളത്.ഭാഷ യുടെ നിലവാരം മനപൂര്‍വം താഴ്ത്ത്തുന്നതാണോ എന്ന് തോന്നി.ചിന്താപരമായ ആശയങ്ങള്‍ ഇടയില്‍ കണ്ടു.കവിതയും കഥയും വളരെ മോശമായാണ്[കണ്ടത്തില്‍ മുക്കാലും] തോന്നിയത്.ഏറെ പ്രയാസം അവയെ സ്തുതിച്ച്ചുകാനുംപോലാണ്.തെറ്റും കുറവും കാ ണി ക്കയല്ലാതെ ഇതൊക്കെ ഭാഷയുടെ അലങ്കാരമാനെന്നു വരുത്തുന്നത് ആര്‍ക്കും ഭൂഷണമല്ല. എന്ത് ,എങ്ങനെ പറയണമെന്ന ഔചിത്ത്യമില്ലായ്മ ആണ് മറ്റൊന്ന്.പരസ്പരബഹുമാനം,എതിര്‍ക്കുംപോലും പുലര്‍ത്തുന്ന അന്തസ്സ്,മിതത്വം ഇതൊന്നും പൊതുവേ കാണുന്നില്ല ബ്ലോഗിന്റെ ലോകം നിരാശപെടുത്തി എന്ന് പറയേണ്ടിവരുന്നു

1 അഭിപ്രായം:

  1. നല്ല എഴുത്തുകാരും,കൃതികളും ഉണ്ട് .ഏറെ തിരയണം എന്ന് മാത്രം.എന്നെ പോലെ ഉള്ളവര്‍ക്ക് വെര്‍തെ സ്വന്തം മനസ്സിന്റെ ചിതറിയ ചിന്തകള്‍ എഴുതാന്‍ ഒരിടം ആണിത്.പക്ഷെ ഈ പോസ്റ്റ്‌ എന്നെ ചിന്തിപ്പിക്കുന്നു.ഇനി ബ്ലോഗില്‍ പോസ്റ്റ്‌ ഇടണമോ എന്ന്.ഇവിടെ വായനക്കാര്‍ കുറവാണു.കൂടുതലും എഴുത്തുകാരാണ്.പൂര്‍ണ്ണമായി വായിക്കാതെ കമന്റ്‌ ഇട്ടു പോകുന്ന പതിവും ഉണ്ട്.എനിക്ക് കമന്റ്‌ ഇടൂ,ഞാനും ഇടാം എന്നും.എങ്കിലും ഇടയില്‍ വളരെ മനോഹരമായ പലതും വായിക്കാന്‍ കിട്ടുന്നു എന്നതൊരു പരമാര്‍ത്ഥം ആണ് ..

    മറുപടിഇല്ലാതാക്കൂ