വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ജൂലൈ 1, വ്യാഴാഴ്‌ച

കാറ്റില്‍ പറക്കുന്ന വിശ്വാസങ്ങള്‍

വീടിനടുത്തുള്ള ഒരു സ്ത്രീ വിഷമിച്ചു  നടന്നു പോവുന്നത് കണ്ടപ്പോള്‍ ചോദിക്കാതെ ഇരിക്കാന്‍ കഴിഞ്ഞില്ല.''എന്ത് പറ്റി ?''
അവര്‍  നിന്നു.. ആരോടെങ്കിലും പറയാന്‍ കാത്തിരുന്നപോലെ..മകളുടെ കുട്ടികളുടെ ജാതകം എഴുതിയത് വായിക്കാന്‍ പോയതാണ്.ജ്യോത്സ്യന്റെ അടുത്ത്.
''മൂപ്പര്'' അത്ര നല്ല കാര്യമല്ല പറഞ്ഞത്.ഇനി ഇത് മകളോട് ചെന്ന് പറഞ്ഞു  അവളുടെ പ്രയാസം കൂടി കാണണമല്ലോ..
ഞാന്‍  ജ്യോത്സ്യന്റെ വചനം  എ ന്തെന്നു ചോദിച്ചു. മകള്‍ക്ക് മൂന്നുകുട്ടികലുള്ളതില്‍ ആദ്യ മകന്‍ ''പടി പ്പ് ''പാതിവഴിയില്‍ നിര്‍ത്തി ഒരു ഗുണമില്ലാത്ത മട്ടാണ്
രണ്ടാമത്തെ മകന്റെ കാര്യം പ്രശ്നം തന്നെ.മൂന്നാമനെ കൂടെ കൂട്ടിയിരുന്നു.അവന്റെ ഭാവി അവന്റെ മുന്നില്‍ വെച്ചുതന്നെ കേള്‍പ്പിക്കാന്‍..അയാള്‍ അവനോടുതന്നെ പറഞ്ഞു. പഠിച്ചിട്ടു കാര്യമില്ലെന്ന്.വല്ല ഓട്ടമോ ചാട്ടമോ നോക്കിയാല്‍ രക്ഷപ്പെടുമെന്നും.ജ്യോത്സ്യന്റെ വീട്ടില്‍നിന്നുഇറങ്ങിയപ്പോഴേ തന്നെ 
അവന്‍ അത് ശിരസ്സാ വഹിച്ച മട്ടാണ്.ആ സ്ത്രീ വിഷമിച്ചു എന്നോടു ചോദിച്ചു.ഇനി അവനെ തിരികെ വിശ്വസിപ്പിക്കാന്‍ പറ്റുമോ എന്ന്.
ഞാന്‍ ഒന്നും രണ്ടും പറഞ്ഞു അവരെ സമാധാനിപ്പിച്ചവിട്ടു.
ജ്യോല്‍സ്യന് വിദ്യയും ജന്മാര്‍ജിതസിദ്ധിയും അനുഭവവും ലോകവീക്ഷനപരിച യവും എല്ലാം ആവശ്യമാണ്‌.അതുവെ ച്ച് അയാള്‍ക്ക്‌ ധനം നേടാം.അതോടൊപ്പം സമൂഹത്തെ സേവിക്കയുമാവാം. ശുഭാപ്തിവിശ്വാസത്തെ വളര്‍ത്തി നന്മയിലേക്ക് നയിക്കാന്‍ അയാള്‍ക്ക്‌ ഒരു സാധാരനക്കാരനെക്കാള്‍ കഴിയും.കാരണം അയാള്‍ ദൈവദ ത്തമെന്നു എല്ലാവരും കരുതുന്ന ഒരു വിദ്യയുടെ ഉടമയാണ്.അയാള്‍ക്ക്‌
വേണമെങ്കില്‍ ആ കുട്ടിയോട് ഒന്ന് ഉത്സാഹിച്ചാല്‍ നന്നായി മാര്‍ക്ക് കിട്ടുമെന്നാണ് ജാതകത്തില്‍ കാണുന്നതെന്ന് പറയാം.അതുകൊണ്ടു ദോഷമൊന്നും വരില്ല. ആ ''വില്‍പവര്‍ വര്‍ദ്ധിനി ''അയാള്‍ക്ക്‌ ഭംഗിയായി ഉപയോഗിക്കാം.പക്ഷെ ചെയ്തതോ?ഉള്ള വീര്യവും ഊതിക്കെടുത്തി. 
നിങ്ങള്‍ കണ്ടിട്ടില്ലേ...നാലാള്‍ കൂടുന്ന സ്ഥലത്ത് കൈ നോക്കാനരി യാമെന്നു പറഞ്ഞുനോക്കൂ.അട്ഭുതാവഹമായി ആളുകള്‍ കയ്യും നീട്ടി ക്യൂ നില്‍ക്കും.അബദ്ധങ്ങള്‍ പറഞ്ഞാലും പ്രശ്നമില്ല.''നിങ്ങള്‍ സ്നേഹിക്കുന്ന ആള്‍ തിരികെ സ്നേഹിക്കുന്നില്ല'',അല്ലെങ്കില്‍ ''ഒരു മനക്ലേശം ഉണ്ടാകാനിടയുണ്ട്''.
ഇങ്ങനെയൊക്കെ പറഞ്ഞാല്‍ മതി. അദ്ഭുതവും ആരാധന യും സ്ഫുരിക്കുന്ന ഭാവത്തോടെ ആളുകള്‍ നിങ്ങളെ ചൂഴ്ന്നുനിള്‍ക്കും.
ഈ ലോകത്ത് ആരോടും ധൈര്യമായി പറയാവുന്ന കാര്യമാനത്.ആരാണ് നാം അങ്ങോട്ട്‌ സ്നേഹിക്കും പോലെ ഇങ്ങോട്ടും സ്നേഹിക്കപ്പെടുന്നുന്റെന്നു വിചാരിക്കുന്നത്?ആര്‍ക്കാണ് മനക്ലേശം ഇല്ലാത്തത്?
നല്ല ജ്യോതിഷികള്‍ ഉള്ള പ്രയാസം കൂട്ടാന്‍ നോക്കാതെ ജാതകവശാല്‍ എന്തെങ്കിലും കണ്ടാല്‍ അത് കുഴപ്പമില്ലാതെ അവതരിപ്പിക്കും അത്തരക്കാര്‍ .ധൈര്യം,ഉത്സാഹം,ക്ഷമ ഇത്യാദികള്‍ വര്‍ദ്ധിപ്പിക്കാനേ ശ്രമിക്കൂ.
ലോകം പന്ടത്തെക്കാള്‍ മായാവികളെ ആശ്രയിക്കുന്നു.പക്ഷെ ഉള്ള വിശ്വാസങ്ങളും കാറ്റില്‍ പറന്നുപോകുന്ന കാഴ്ച്ച ദയനീയം തന്നെ.

3 അഭിപ്രായങ്ങൾ:

  1. ഇത്തരം കൈ നോട്ടക്കരെയും ജ്യോത്സ്യന്മാരെയും, മിക്കവാറും വീണിടം വിദ്യയാക്കുന്നവര്‍ ആണ്.
    സമൂഹം കണ്ടറിഞ്ഞു ഒറ്റപ്പെടുത്തണം അവരെ. നല്ല ചിന്തക്ക് തുടക്കമിട്ടതിനു ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. നല്ല ജ്യോതിഷി? അങ്ങിനെയാരെങ്കിലും ഉണ്ടെങ്കില്‍ അവരാദ്യം ചെയ്യേണ്ടത് ആളുകളെ പറ്റിക്കുന്ന ഈ തട്ടിപ്പു പരിപാടി നിര്‍‌ത്തിയിട്ട് അദ്ധ്വാനിച്ച് ജീവിക്കട്ടെ. ജ്യോതിഷത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

    അന്ധവിശ്വാസത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും ജനങ്ങള്‍ മോചനം നേടാത്തിടത്തോളം കാലം ഇക്കുട്ടര്‍ക്ക് ചാകരയാണ്‌.
    നല്ലൊരു വിഷയമാണ്‌..

    മറുപടിഇല്ലാതാക്കൂ
  3. സുല്ഫീ..,വായാടീ..നന്ദി ഇവിടെ വന്നതിനും ആശയങ്ങള്‍ പങ്കുവെച്ചതിനും.
    സാമൂഹ്യപ്രതിബദ്ധത എ തു തൊഴി ലിലുമുന്ടു
    .വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന നിരീക്ഷന-അഭ്യാസങ്ങള്‍ വേണം ഓരോ തൊഴിലിലും മുന്നേറാന്‍.അതില്ലാത്ത പ്രശ്നമാണ് ഇവിടെ നാം കണ്ടത്
    .മറ്റു തൊഴി ലിനെക്കാള്‍ മഹത്വവും പ്രതിബദ്ധതയും മിടുക്കും അദ്ധ്യാപനത്തിനും വൈദ്യത്തിനും ജോല്സ്യത്തിനും വേണ്ടതല്ലേ?
    കാരണം ഇവിടെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നത്.
    യഥാര്‍ത്ഥ യുക്തിയും ശാസ്ത്രീയതയും നാട്ടറി വുകലോടു ചേ ര്‍ന്നുണ്ടായിരുന്നു.അതാണ്‌ അമ്മൂമ്മവൈദ്യം,നാടന്‍ മന്ത്രവാദം[ചരട് ജപിച്ചു കയ്യില്‍ കെട്ടുക ..തുടങ്ങി..]കുല തൊഴിലുകളിലെ രഹസ്യങ്ങള്‍ എന്നിവയില്‍ ഉണ്ടായിരുന്നത്.ഇന്ന് യുക്തിയില്ലാതെ കേവലാന്ധവിശ്വാസങ്ങള്‍ മാത്രമായി പോയി.
    സുല്ഫിയ്ക്കും വായാടിക്കും ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ