വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, മേയ് 30, ഞായറാഴ്‌ച

സുല്‍ഫി മറക്കാത്ത മിട്ടായിമധുരങ്ങള്‍...

    
സുല്‍ഫി എഴുതിയ ആദരാഞ്ജലികള്‍ ഒരു കേവലവ്യക്തിയെ ഓര്‍ക്കല് ‍ മാത്രമായിരുന്നില്ല.മാഞ്ഞുപോവുന്ന നാട്ടിന്പുരപ്പഴമകളെ അയവിറക്കല്‍ കൂടിയായിരുന്നു.ഞങ്ങളുടെ നാട്ടിലും ഇപ്പോള്‍ പലച്ചരക്കുകടയുടെ കൂട്ടായ്മസംസ്കാരം
മാഞ്ഞിരിക്കുന്നു.സൂപര്മാര്‍ക്കട്ടുകള്‍ ഇല്ലാതാക്കിയ ഉപ്പുപാത്രം സുല്‍ഫി വരച്ച്കാണിച്ചു.
ഞാനും ഓര്‍ത്തു.ആ പഴയ ''ഉപ്പു ശേഖര''നി യെപ്പറ്റി
പിന്നെ പീസീക്കയുടെ  മിട്ടായികള്‍.അതിന്റെ മധുരം മറക്കാത്തത് ആ മിട്ടായിയില്‍ ചേര്‍ത്ത 
അലിവിന്റെ ചേരുവ കൊണ്ടാണ്.
പഴയ പീടികകള്‍എങ്ങനെ ഒരനാടിന്റെ സാമ്പത്തിക
വ്യവസ്ഥയെ അടിപതറാതെ നിലനിര്ത്തിയെന്നു
കൂടി
 ഓര്‍മിപ്പിച്ചു.പീസീക്ക കടമുതലാളിയായിരുന്നില്ല .അതുപോലെ
ഒട്ടേറെ മുതലാളിയല്ലാത്ത്ത കടയുടമകള്‍ നാട്ടുകാരെ നിര്‍ല്ലോഭം സഹായിച്ചിരുന്നു.
അന്തിമകാലത്തെ ദൈന്യവും ഒരുപക്ഷെ 
മെഴുകുതിരിയുടെ അണഞ്ഞു പോകലാവാം.
പിന്നെ സുല്ഫിയുറെ ബാപ്പയുടെ ''ശിക്ഷ''യെപ്പറ്റി 
യും ഞാന്‍ ഓര്‍ത്തു.അങ്ങനെ അടിവാങ്ങിയ കുട്ടികള്‍ പണ്ടു ധാരാളം ഉ ണ്ടാ യിരുന്നു.അത് ബാലപീഡനത്തിന്റെ വകുപ്പില്‍ പെടുകയുമില്ല
.ആ കുട്ടികള്‍ ആ ശിക്ഷയുടെ പിന്നിലെ ''വഴിതെളിക്കല് ‍ '' ശരിക്കും ഉളക്കൊണ്ടിട്ടുന്ടു.ഇപ്പോഴല്ലേ ടീവി
കാണരുതെന്ന് പറഞ്ഞതിന് കുട്ടികള്‍ തൂങ്ങിമരിക്കുന്നത്.
അടിയും അതിനുപിന്നിലെ ഉത്തരവാദിത്വ
ബോധവും കുട്ടികള്‍ തിരിച്ചറിഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ പോയി എല്ലാ ഓര്‍മകളെയും പങ്കുവെക്കാന്‍ സുല്ഫിയെ പ്രാപ്തനാക്കുന്നത് ആ നന്മയുടെ ശിക്ഷണമാണ്
.ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.നന്മയും സ്നേഹവും
ഓര്‍മകളും ''അല്ഷിമെര്സിനെ'' അകറ്റുന്നു
.സുല്ഫിയെ ആശംസിച്ചുകൊണ്ടും   പീസീക്കയ്ക്ക് ആദരാഞ്ജലികള്‍ നേര്ന്നുകൊണ്ടും
 സ്നേഹപൂര്‍വ്വം....                          

6 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ജൂൺ 2 2:29 AM

    സുഹൃത്തേ താങ്കളുടെ കമന്റു വഴിയാണ് സുല്ഫിയുടെ ആ പോസ്റ്റില്‍ എത്തിയത് ...താങ്കള്‍ ഇവിടെ എഴുതിയ സുല്ഫിയെയും അദ്ദേഹം എഴുതിയ പി സി ക്കനെയും അറിയാന്‍ ഒരു യാത്രയായിരുന്നു അത് ...ഇപ്പോള്‍ കണ്ണു നിറഞ്ഞു മനസ്സ് നിറഞ്ഞു ആണ് അവിടുന്ന് തിരികെ പോരുന്നത്...അതിനു ആദ്യം നന്ദി പറയട്ടെ ...താങ്കള്‍ പറയുന്നത് സത്യം ..ഉപ്പു പെട്ടി എന്ത് ഇന്ന് എനിക്കറിയില്ല ..പക്ഷെ നിങ്ങളിലുടെ അത് ഒരു സ്നേഹ കടലിന്റെ ശേഷിപ്പാനു ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു ....അതെ എല്ലാം കീഴ്മേല്‍ മറിയുന്നു ..മുല്യങ്ങളും ബന്തങ്ങളും ...ഇന്നാര്‍ക്കും സമയം ഇല്ല ..ഒന്നിനും എന്ന്‌ പറയുന്നു ..നല്ലത് ഉപദേശിച്ചാല്‍ പ്രായം നോക്കാതെ തെറി പറയുന്ന കുട്ടികളുടെ ബഹുമാനം ,നന്മ വായിക്കാന്‍ പറഞ്ഞാല്‍ അതിനോടുള്ള അവഗണ ...ഇന്നുള്ള ഇരുപത്തി നാല്‍ മണിക്കുരല്ലേ അന്നും ഉണ്ടായിരുന്നോല്ലു...അതെ..പക്ഷെ ആളുകള്‍ക്ക് സമയമില്ല ഒന്നിനും ..നന്മകള്‍ പലപ്പോഴും തിന്മാകലായി മുദ്രകുത്തപെടുന്ന കാലം ...ഈ പോസ്റ്റും വളരെ അവസരോചിതം തന്നെ ...

    മറുപടിഇല്ലാതാക്കൂ
  2. അവിടുന്നും ഇവിടുന്നും കണ്ണ് നിറഞ്ഞു.. keep blogging

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ഒരു പാട് നന്ദി. ഇങ്ങിനെ ഒരു പോസ്റ്റിനു കൂടെ ഒത്തിരി സന്തോഷവും.
    എഴുതുന്നുന്ടെന്നു പറഞ്ഞ അന്ന് മുതല്‍ നോക്കുന്നുണ്ടായിരുന്നു .. (പക്ഷെ നോക്കിയതെ മറ്റേ പോസ്റ്റില്‍ ആയിരുന്നുവെന്നു മാത്രം)
    സന്തോഷത്തിനു കാരണം മറ്റൊന്നുമല്ല. ഞാനൊരുപാട് ഇഷ്ടപ്പെടുന്ന എന്റെ ഉപ്പ, ഉമ്മ ഇവരെയൊക്കെ കൂടാതെ. ഒരുപാട് പേരുണ്ടായിരുന്നു ചെറുപ്പത്തില്‍.
    അതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ആളായിരുന്നു പി. സി. ക്ക. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ഉണ്ടാക്കിയ വിഷമത്തില്‍ നിന്നും പിറന്നതായിരുന്നു ആ പോസ്റ്റ്‌. ആദരാഞ്ജലികള്‍.
    എഴുതി വന്നപ്പോള്‍ എന്റെ ബാല്യ കാലം എഴുതാതെ വയ്യാതായി. എന്ത് ചെയ്യാം അതും കൂടെ പറയാതെ ഇത് മുഴുമിപ്പിക്കാന്‍ വയ്യെന്നായി. അതാ.
    എന്റെ വിഷമങ്ങള്‍ ഏറ്റെടുക്കാന്‍ കൂടെ നിന്നതിനു നന്ദി.

    പിന്നെ ആദിലാ. ഉപ്പ് പെട്ടി. പണ്ട് കാലങ്ങളില്‍ എല്ലാ പലചരക്ക് കടകളിലും ഉപ്പ് സൂക്ഷിച്ചിരുന്നത് (കല്ലുപ്പ് ആയിരുന്നു, ഇന്നത്തെ പോലെ പൊടിയുപ്പ് ഇല്ലായിരുന്നു) കടയുടെ പുറത്തു സൂക്ഷിക്കുന്ന മരം കൊണ്ടു ഉണ്ടാക്കിയ ഒരു പെട്ടിയില്‍ ആയിരുന്നു.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2010, ജൂൺ 9 9:15 AM

    നന്ദി സുല്‍ഫി ഈ നല്‍കിയ അറിവിന്‌ ...

    മറുപടിഇല്ലാതാക്കൂ
  6. ജീവിതത്തില്‍ നമ്മള്‍ സഞ്ചരിച്ച വഴിയും അതില്‍ നമ്മളെ സ്വാധീനിച്ച വ്യക്തികളേയും ഇന്നും സ്നേഹത്തോടെ സ്മരിക്കുന്ന സുള്‍ഫിക്ക് എന്റെ അഭിനന്ദനം. സുള്‍ഫിയെ ആശംസിച്ചുകൊണ്ടും പീസീക്കയ്ക്ക് ആദരാഞ്ജലികള്‍ നേര്‍‌ന്നുകൊണ്ടും ഇങ്ങിനെയൊരു പോസ്റ്റ് എഴുതിയത് നന്നായി. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ