വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, മേയ് 16, ഞായറാഴ്‌ച

സുഭാഷിതം

   
   അമാവാസിയിലെ അര്‍ദ്ധരാത്രിയില്‍ ഞാന്‍ അവളുടെ അടുത്തു ചെന്ന് ചോദിച്ചു.
                                 ''ഈവിളക്ക്    നെഞ്ചത്ത്‌  ചേര്‍ത്ത്വെച്ചുകൊന്ടു
                                നീ എങ്ങോട്ടാണ് പോകുന്നത്?എന്റെ വീട്ടില്‍ വിളക്ക്  കത്തിച്ചിട്ടില്ല
                               .ഈ വിളക്ക് ഇവിടെ വെച്ചി ട്ട് പോകുമോ?''
                                   കൂരിരുട്ടില്‍ തന്റെ കറുത്ത നയനങ്ങള്‍ അല്‍പനേരം
                                      എന്റെ നേരെ പതിപ്പിച്ചു അവള്‍ മറുപടി പറഞ്ഞു.
                                       ''ദീപാവലിയ്ക്ക് അലങ്കാരത്തിനു വേണ്ടിയാണ് ഈ വിളക്ക്
                                        ഞാന്‍ കൊണ്ടുവന്നിരിയ്ക്കുന്നത്.''

                                           ലക്ഷം ദീപങ്ങളുടെ കൂട്ടത്തില്‍ അവളുടെ ആ ചെറിയ
                                         ദീപവും നിഷ്പ്രയോജനമായി കത്തിയെരിയുന്നത് ഞാന്‍
                                          നോക്കിനിന്നു.                                                                           .......       ഗീതാഞ്ജലി 

1 അഭിപ്രായം:

  1. ങ്ഹാ ഇതാ പ്രശ്നം റോഡിൽ പിച്ചയെടുക്കുന്നവന്  ആഹാരം വാങ്ങിതരാം ഹോട്ടലിൽ വാ എന്ന് പറഞ്ഞാൽ വരില്ല അവൻ കാശു മതി 

    മറുപടിഇല്ലാതാക്കൂ