ജലജീവിതത്തിന്റെ സാധ്യതകള്‍ എന്നെ എന്നും വിസ്മയിപ്പിച്ചിരുന്നു.പൊന്തക്കാടുകള്‍ക്കുള്ളില്‍ നീണ്ടുകിടക്കുന്നഒരു കുളം ആണ് എന്നെ നീന്താന്‍ പഠിപ്പി്ച്ചത്.അതില്‍ നീന്തുമ്പോള്‍ ജലയാനങ്ങളെ ഞാന്‍ സങ്കല്‍പ്പിച്ചു.ഞങ്ങള്‍ ബാല്യകാലസഖാക്കള്‍ക്ക് ഏറ്റവും സന്തോഷകരമായ ഒരു കാര്യം പരന്നുകിടക്കുന്ന,എന്നാല്‍ അരവരെ മാത്രം ജലം നിറഞ്ഞ ഒരു തടാകം കളിക്കാന്‍ കിട്ടുന്നത് സങ്കല്പ്പിക്കലായിരുന്നു.ആ സങ്കല്പങ്ങള്‍ മാത്രം ഞങ്ങളെസന്തോഷിപ്പിച്ചു.നീന്തിക്കയറാനാവാത്ത ദൂരങ്ങള്‍ എന്റെ സ്വപ്നമായിരുന്നു..പിന്നീട് ജലയക്ഷി,അനാകൊന്ട എന്നിങ്ങനെ പേടിപ്പിക്കുന്ന ചിന്തകളിലേക്കും ഞങ്ങള്‍ നയിക്കപ്പെട്ടു..വെള്ളം അങ്ങനെ സന്തോഷവും പേടിയും ഭാവനയും ഉണര്‍ത്തി.
എന്നാല്‍ ഞാന്‍ കണ്ടതും കേട്ടതുമല്ല വെള്ളം എന്ന് എനിക്ക് മനസ്സിലാക്കിത്തന്ന ഒരനുഭവമായിരുന്നു ''മസാറു ഇമോട്ടോ''യുടെ The hidden messages in water അഥവാ ജലത്തിന് പറയാന്‍ ഉള്ളത് എന്നപുസ്തകത്തിന്റെ വായന.ജലത്തിന്റെ സ്തൂലതയില്നിന്നു സൂക്ഷ്മ തയിലെയ്ക്ക് അതെന്നെ കൊണ്ടുപോയി.വെള്ളത്തിന്റെ കൊച്ചുകാര്യങ്ങള്‍ അത്ര ചെറുതല്ല,ജലമലിനീകരണം പോലെയുള്ളവക്ക് പുറമേ മനസ്സിന്റെ അടരുകളില്‍ നിലീനമായപരല്‍ രൂപ ങ്ങളെ പോലെ ചിലതുണ്ട് എന്ന് ഞാനറിഞ്ഞു.
എന്നാല്‍ ഞാന്‍ കണ്ടതും കേട്ടതുമല്ല വെള്ളം എന്ന് എനിക്ക് മനസ്സിലാക്കിത്തന്ന ഒരനുഭവമായിരുന്നു ''മസാറു ഇമോട്ടോ''യുടെ The hidden messages in water അഥവാ ജലത്തിന് പറയാന്‍ ഉള്ളത് എന്നപുസ്തകത്തിന്റെ വായന.ജലത്തിന്റെ സ്തൂലതയില്നിന്നു സൂക്ഷ്മ തയിലെയ്ക്ക് അതെന്നെ കൊണ്ടുപോയി.വെള്ളത്തിന്റെ കൊച്ചുകാര്യങ്ങള്‍ അത്ര ചെറുതല്ല,ജലമലിനീകരണം പോലെയുള്ളവക്ക് പുറമേ മനസ്സിന്റെ അടരുകളില്‍ നിലീനമായപരല്‍ രൂപ ങ്ങളെ പോലെ ചിലതുണ്ട് എന്ന് ഞാനറിഞ്ഞു.
നാം അതിനിസ്സാരമെന്നു കാണുന്ന ഈ വെള്ളം, എത്ര സന്ദേശങ്ങള്‍ ആണ് തരുന്നത് ..ചിലതെല്ലാം ഞാന്‍ മുന്‍പേ ചിന്തിച്ചതാണല്ലോ എന്നും തോന്നി.വെള്ളം പോലെ മനസ്സിലാക്കി വെക്കേണ്ട കുറെ കാര്യങ്ങള്‍ ..അവ നിങ്ങളുമായി പങ്കു വെക്കാനാണ് പുതുവര്‍ഷത്തില്‍ ഈ പോസ്റ്റുമായി വന്നത്
.പ്രശസ്ത ജാപ്പനീസ് ചിന്തകനും ശാസ്ത്രജ്ഞനും ആയ ഡോ :മസാറു ഇമോട്ടോ വെള്ളത്തെപ്പറ്റി നടത്തിയപരീക്ഷണങ്ങള്‍ ആണ് ഈ പുസ്തകരചനയ്ക്ക് ആധാരം.''വെള്ളത്തിലെ ഗുപ്തസന്ദേശങ്ങള്‍ 'എന്ന ഈപുസ്തകത്തിനു മലയാള പരിഭാഷ നടത്തിയത് ശ്രീ മംഗലത്ത് മുരളിയാണ്.അദ്ദേഹം ദുബായ് ന്യൂഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ അദ്ധ്യാപകന്‍ ആണ്.ബൌദ്ധികവ്യാപാരങ്ങള്‍ ആണ് ഗവേഷണത്തിന്റെ അടിത്തറ എങ്കിലും ഇത് വേറിട്ട, മനുഷ്യന്ആന്തരികമുന്നേറ്റം നല്കുന്ന ,,ആത്മാവിന്റെ സാന്നിദ്ധ്യത്തെ മതനിരപേക്ഷമായി കാണുന്ന ഒരു കൃതിയാണ്.ആമുഖം മുതലേ ഇതിലെ ഭാഷ എന്നെ സ്വാധീനിച്ചു
.ജീവിതത്തിന്റെ ജലപുസ്തകം എന്നശീര്‍ഷകത്തില്‍ മുരളി എഴുതുന്നു.''ജലത്തിന് പറയാനുള്ളത് നിങ്ങളോടാണ്.അത് കേട്ടുകഴി്ഞ്ഞാല്‍ പിന്നെ ജലം മാത്രമല്ല,ജീവിതവുംനിങ്ങള്‍ പാഴാക്കില്ല''
മഴയെപ്പറ്റി എഴുതുന്ന എന്നോടു എന്റെ പ്രിയശിഷ്യ ജല്സയാണ് ഈ പുസ്തകം സമ്മാനിച്ചു ഉപകാരപ്പെടും എന്ന് പറഞ്ഞത്.ജല്സയുടെ ഭര്ത്താവ് സന്തോഷും[സന്തോഷ് എച്ചിക്കാനം ] ഇതിന്റെ ഉള്ളടക്കത്തെപ്പറ്റി ഏറെ പറഞ്ഞു.വായിച്ചപ്പോഴാകട്ടെ ,ഇഷ്ടപ്പെട്ടെന്നല്ല,പ്രചോദനത്തില്‍ മനസ്സും ശരീരവും കുളിര്പ്പി്ച്ചു.മനസ്സ് സഞ്ചരിക്കുന്ന എത്ര വിഭിന്ന മാര്‍ഗങ്ങള്‍...വെള്ളം അതിനെ പ്രതിഫലിപ്പിയ്ക്കുന്നു എന്ന് ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ആശ്ചര്യം കൊള്ളുകയും ചെയ്തു.
ആദ്യമേ പറയട്ടെ ..ഇതൊരു പുസ്തക വിചാരണയല്ല.ഒരു കൃതിയും വായിച്ചു ഇഴപിരിച്ചുനിരൂപണം നടത്തുന്നതില്കാര്യമില്ല.കാരണം ഓരോ കൃതിയും എഴുതപ്പെടുകയാണ്.എഴുതണം എന്ന നിയോഗത്തിന്റെ അനിര്വചനീയമായ സാക്ഷാല്ക്കരിക്കലാണ ത്.എന്നാല്‍ എഴുതപ്പെട്ടത് സാര്‍വലൌകികമായി മനുഷ്യന്റെ വ്യഥകളും സന്ദേഹങ്ങളും ആനന്ദങ്ങളും പ്രതിഫലിപ്പിക്കുന്നുവെങ്കില്‍ അത് വേറിട്ട അനുഭവമായിരിക്കും.മസാറു ഇമോട്ടോ എന്ന ചിന്തകനായ ശാസ്ത്രജ്ഞന്റെ
വെറും ഗവേഷണഫലങ്ങള്‍ അല്ല ഈ പുസ്തകത്തിലുള്ളത്.മാനവികതയെ കുറിച്ചുംനീതിബോധത്തെ കുറിച്ചും ജീവന്റെ സന്നിഗ്ദ്ധതകളെ കുറിച്ചും ഉള്ള ഒരു പച്ചമനുഷ്യന്റെ കണ്ടെത്തല്‍ കൂടിയാണ്.
നിങ്ങള്‍ സന്തുഷ്ടനാണോ എന്ന ചോദ്യത്തോടെ യാണ് മസാറു ഇമോട്ടോ പുസ്തകം തുടങ്ങുന്നത്.വ്യക്തി യുടെ ജീവി തം ദാര്ശനികമായ ഒരു സമസ്യ ആണ്.തന്റെ ശാസ്ത്രീയ ഗവേഷണങ്ങള്‍,ഈശ്വരചിന്ത,സഹജാവബോധം എന്നിവയെല്ലാം കൂടി അദ്ദേഹത്തില്‍ ഈ സമസ്യയെ പൂരിപ്പിക്കാനുള്ള വക ഒരുക്കിയതിന്റെ ഫലമാണ് ഈ '' hidden messages'' എന്ന് പറയാം.
ഞാനാദ്യം സൂചിപ്പിച്ചപോലെ,വെള്ളം പാഴാക്കരുത് എന്നിങ്ങനെയുള്ള കേട്ടുമടുത്ത പരസ്യങ്ങള്‍ അല്ല ഇതിനു പിന്നില്‍.
അദ്ദേഹം എഴുതുന്നു.''ശുക്ലത്തിലെ ബീജത്തി ല്നിന്നു തുടക്കം കുറിച്ച് ഒന്‍പതു മാസങ്ങള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവിച്ചു അവസാനം ഒരിറക്ക് വെള്ളം കുടിച്ച്മരിക്കുന്നതാണ് മനുഷ്യജീവിതം.'' .ഞാന്‍ വായിച്ചതി ല്‍ ഏറ്റവും മനോഹരമായ ജീവിത നിര്വചനം ഇതാണ്.ഭൌതികതയും ആത്മീയതയും ഒരുപോലെ ഇതില്‍ മേളിക്കുന്നു അതുകൊണ്ടാണ് സാര്വലൌകികത ഇതിലുള്ളതായി തോന്നിയത്..താവോ സിദ്ധാന്തവും സെന്‍ തത്വങ്ങളും ഖുറാനും ബൈബിളും വെള്ളം എന്ന വസ്തുവിനെ എങ്ങനെ കാണുന്നു എന്ന് അദ്ദേഹം വിവരിക്കുന്നു.വെള്ളത്തിന്റെ രോഗനിവാരണശേഷി യും സാദ്ധ്യതകളും നമുക്കും കുറെയെല്ലാം അറിയാം.water therapy
യെപ്പറ്റി കേട്ടിരിക്കുമല്ലോ.വെള്ളത്തിന്റെ സഹജഭാവം ആണ് അവിടെ മരുന്നായി മാറുന്നത്.ഹോമിയോപ്പതിയില്‍ ജലനേര്പ്പിക്കല്‍ ആണല്ലോ ചെയ്യുന്നത്.പ്രകൃതിചികിത്സയും വെള്ളത്തിന്റെ സ്വാഭാവികഗുണഗണങ്ങളില്‍ ഊന്നുന്നു...അങ്ങനെ വെള്ളം നമുക്ക് എന്താണെന്ന് അദ്ദേഹം നിര്ദ്ധാരണം ചെയ്യുന്നു.''ശരാശരി മനുഷ്യശരീരത്തിന്റെ ശതമാനം വെള്ളമാണ്.ഭ്രൂണത്തിന്റെ ശതമാനം വെള്ളത്തില്‍ നമ്മുടെ ജീവിതമാരംഭിക്കുന്നു.പിറക്കുമ്പോള്‍ അത് ശതമാനമാകുന്നു.പ്രായപൂര്ത്തിയാകുന്നതോടെ ജലാശം ശതമാനമായി കുറയുന്നു.വാര്ദ്ധക്യദശ യില്‍ മരിക്കയാനെങ്കില്‍ നമ്മളില്‍ അമ്പത് ശതമാനം ജലമായിരിക്കും.ചുരുക്കിപ്പറഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ മിക്കവാറും ജലരൂപത്തിലാണ് നാം കഴിച്ച്കൂട്ടുന്നത്.ഭൌതിക വിശകലനത്തില്‍ മനുഷ്യര്‍ ജലമാണ്.........സന്തുഷ്ടിയും ആരോഗ്യവും നിറഞ്ഞ ജീവിതം മനുഷ്യര്‍ക്ക് എങ്ങനെ നയിക്കാനാകും?നിങ്ങളുടെ ശരീരത്തില്‍ നിറഞ്ഞ ജലത്തെ ശുദ്ധീകരിക്കുക എന്നതാണ് ഉത്തരം...''.ഒഴുകുന്ന നദീജലം പോലെ പരിശുദ്ധിയും ഊര്ജവും നിറഞ്ഞതാവണം സിരകളിലെ രക്തം .വികാരങ്ങള്‍ ജഡമാകാതെ വൈകാരിക ഊര്ജത്തോടെ പ്രവഹിക്കുന്ന
അരോഗ ജീവിതത്തിനു വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
ചലനം,മാറ്റം ,പ്രവാഹം..ഇതൊക്കെ നിറഞ്ഞതാണ് ജീവിതം.ഒഴുക്കിനെ തടയാത്ത ശരീരവും മനസ്സും...അതാണ് മാനവജനതയുടെ നിലനില്‍പ്പിനു വേണ്ടത് എന്ന് അദ്ദേഹം പറയുന്നു. ജലത്തെ അറിയുക എന്നാല്‍ പ്രപഞ്ചത്തെ അറിയല്‍ ആണ്,പ്രകൃതിയുടെ വിസ്മയങ്ങളെ അറിയല്‍ ആണ്., ജീവിതത്തെ ത്തന്നെ അറിയല്‍ ആണ്.ശാസ്ത്രീയതയെപ്പോലെ തന്നെ ഈ വിവരണങ്ങളില്‍ അഗാധമായ മനുഷ്യസ്നേഹവും ഈശ്വരത്വവും എനിക്ക് കാണാനായി.ജലത്തെ നാം വിലമതിക്കുന്നുന്റെ ന്കിലും അത് കുടിവെള്ളം എന്ന പേരിലാണ്.ജീവിതതത്വങ്ങള്നിര്ദ്ധാരണം ചെയ്തു,മൂല്യബോധമുന്റാക്കാ
നാണ് തന്റെ പരീക്ഷണത്തിന്റെ വിജയഗാഥകള്‍ അദ്ദേഹം ആവിഷ്ക്കരിക്കുന്നത്.
അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇവിടെ ക്രോഡീകരിക്കാം.
അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇവിടെ ക്രോഡീകരിക്കാം.
ശരീരത്തിനുവേണ്ട ഊര്ജത്തിന്റെ വാഹകനാണ് ജലം. എല്ലാ ആരോഗ്യശാസ്ത്രസമൂഹവും ജലത്തെ ഊര്ജവാഹിനിയായി കാണുന്നു.
പരീക്ഷണം ഇങ്ങനെയായിരുന്നു.അമ്പതു വിവിധപാത്രങ്ങളില്‍ അന്പതുതരം ജലം നിറച്ചു.മൂന്നു മണിക്കൂര്‍ ഊഷ്മാവില്‍ ഫ്രീസറില്‍ വെച്ചു ഘ നീഭവിപ്പിച്ചു.ഹിമപരലുകള്‍ രൂപം കൊണ്ടു.അവ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു.കുഴല്ജലം,ക്ലോറിന്‍ ജലം എന്നിവയില്‍ പരലുകള്‍ ഉണ്ടായില്ല.ശുദ്ധജലത്തില്‍ മുഴുപ്പരലാണ് കണ്ടത്.ഈ പരലുകളെ വാക്കുകളും സംഗീതവും പ്രാര്ഥനയും മുഖേന പരിശോധിച്ചു. അദ്ഭുതകരമായിരുന്നു മാറ്റം.ആകൃതി തികഞ്ഞ സവിശേഷഭംഗികകളോടെ ക്ലാസിക്കല്‍ സംഗീതം പരലുകളെ വിന്യസിച്ചു.അരോച കസംഗീതമാകട്ടെ വികൃതരൂപത്തെയാണ് തീര്‍ത്തത്. ചിത്രങ്ങള്‍ താഴെ....
ക്ലാസിക്കല്‍ സംഗീതത്തില്‍ രൂപപ്പെട്ടത്
അരോച കസംഗീത്തില്‍ രൂപപ്പെട്ട ത്
വിവിധവാക്കുകളും പ്രയോഗങ്ങളും വരുത്തുന്ന മാറ്റമാണ് പിന്നെ കണ്ടത്.ജലത്തിന് നേരെ നന്ദി,സ്നേഹം,ചെകുത്താന്‍,മണ്ടന്‍ തുടങ്ങിയ വാക്കുകള്‍ എഴുതി നോക്കി.ഗവേഷകനെപ്പോലും അമ്പരപ്പിച്ച രൂപവിന്യസനങ്ങള്‍ ഉണ്ടായി
.ചിത്രങ്ങള്‍ താഴെ..
.ചിത്രങ്ങള്‍ താഴെ..
നന്ദി,സ്നേഹം എന്നിവയ്ക്ക് നേരെ രൂപപ്പെട്ട ത്
വ്യക്തമായ ആശയപ്രകാശനങ്ങളില്‍ നിന്ന് ആകര്‍ഷക രൂപം പിറന്നു.ശാസന അവ്യക്തരൂപം ഉണ്ടാക്കി.
ഇവ സദു്ഭാവത്തി ലുണ്ടായത്
നിന്ദ്യഭാവത്തില്‍ ഉണ്ടായത്
പ്രാര്തനയുടെ ശക്തി് ഇച്ചാശ ക്തി ആണ് എന്ന് നാം പറയാറുണ്ട്.ജലപരലുകള്‍ അത് വ്യക്തമാക്കി.
പ്രാര്‍ത്ഥനയ്ക്ക് മുന്‍പും പിന്‍പുമായി എടുത്ത ഫോട്ടോകള്‍ ആണിവ .പ്രാര്‍ത്ഥന എങ്ങനെ ഭാവഭദ്രത ഉണ്ടാക്കുന്നു!!
ഗവേഷകന്‍ മനുഷ്യസ്നേഹി കൂടിയാവേന്ടതി ന്റെ ആവശ്യകത ആണ് ഈ കൃതി ഓര്‍മിപ്പിക്കുന്നത്.
മസാറു ഇമോട്ടോ ഇപ്രകാരം പറയുന്നു
.''മനുഷ്യാത്മാവിന്റെ നൈര്മല്ല്യത്തെ കുറിച്ചും സ്നേഹത്തിനും കൃതജ്ഞതക്കും ലോകത്തിന്റെ മേലുള്ള സ്വാധീനശ ക്തിയെ കുറിച്ചും ജലം എന്നെ പഠിപ്പിച്ചു.''സ്നേഹവും കൃത ജ്ഞതയും ആണ് ലോകത്തിനു വഴികാട്ടിയാവേന്ട വാക്കുകള്‍.നാം നമ്മുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് ജലം നമ്മെ പഠിപ്പിക്കുന്നു.science of quantum mechanics സ്ഥാപിച്ച
Existence is vibration എന്ന തത്വമാണ് ഗവേഷകന്‍ ഊന്നിപ്പറയുന്നത്.
വ്യക്തിക്കും വസ്തുവിനും സ്ഥലത്തിനും ബാധകമായ തത്വമാണ് അത്. ഓരോ vibration -ഉം നിയതമായ ഫലശ്രുതിയുന്ടു. ഊര്ജം മനസ്സിനും ശരീരത്തിനും നല്കുന്നതാണ് .പോസിട്ടീവ് ആയ സന്തോഷം,പ്രസരിപ്പ്,എന്നിവ
പടരുന്ന സ്ഥല- സന്ദര്ഭങ്ങള്.നമ്മിലെ ജലത്തിന്റെ കമ്പനമാണ് അതിനു പ്രേരകമാവുന്നത്.
പടരുന്ന സ്ഥല- സന്ദര്ഭങ്ങള്.നമ്മിലെ ജലത്തിന്റെ കമ്പനമാണ് അതിനു പ്രേരകമാവുന്നത്.
. സൌരയൂഥത്തെ നമ്മുടെ ശരീരത്തോട് താരതമ്യപ്പെടുത്തിയാല്‍ കരളിന്റെ സ്ഥാനമാണ് ഭൂമിയുടെ .ഭൂമി സൌരയൂഥത്തിലൂടെ പ്രവഹിക്കുന്ന വെള്ളത്തെ ശുദ്ധീകരിച്ച്പ്രപഞ്ചത്തിനു തന്നെ തിരിച്ചേല്പ്പിക്കുന്നു.
ഇനിയും ഒട്ടേറെ ഈ കൃതിയെപ്പറ്റി പറയാന്‍ ഉണ്ട്.ഭൌതികശാസ്ത്രം,ശരീര ശാസ്ത്രം,മനോവിജ്ഞാനം എന്നിങ്ങനെ ധാരാളം വീക്ഷണതലങ്ങള്‍ ഉണ്ട്. ജലത്തിന് പറയാനുള്ളത് ഏറെയായിരുന്നു..അത്യസാധാരണങ്ങള്‍ ആയ ബോധങ്ങള്‍ അവ വിതരണം ചെയ്യുന്നു. ദാര്‍ശനികവും ശാസ്ത്രീയവുമായ ഈ ഗ്രന്ഥം മംഗലത്ത് മുരളി നന്നായി തര്ജുമ ചെയ്തിരിക്കുന്നു.
ഇനിയും ഒട്ടേറെ ഈ കൃതിയെപ്പറ്റി പറയാന്‍ ഉണ്ട്.ഭൌതികശാസ്ത്രം,ശരീര ശാസ്ത്രം,മനോവിജ്ഞാനം എന്നിങ്ങനെ ധാരാളം വീക്ഷണതലങ്ങള്‍ ഉണ്ട്. ജലത്തിന് പറയാനുള്ളത് ഏറെയായിരുന്നു..അത്യസാധാരണങ്ങള്‍ ആയ ബോധങ്ങള്‍ അവ വിതരണം ചെയ്യുന്നു. ദാര്‍ശനികവും ശാസ്ത്രീയവുമായ ഈ ഗ്രന്ഥം മംഗലത്ത് മുരളി നന്നായി തര്ജുമ ചെയ്തിരിക്കുന്നു.
അപ്പോൾ ഈ വെള്ളത്തിനും ഇമ്മണികാര്യങ്ങൾ പറയാനുണ്ട് അല്ലേ...
മറുപടിഇല്ലാതാക്കൂപുതുവർഷത്തിൽ പുതിയ കാര്യങ്ങൾ ഒത്തിരി അറിവായി...!
പിന്നെ വസന്തലതികക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ
വായിച്ചു. പുതുവര്‍ഷത്തിലെ ആദ്യത്തെ ഈ പോസ്റ്റ് വളരെ ഇന്‍ഫോര്‍മേറ്റിവ് ആയിരുന്നു.
മറുപടിഇല്ലാതാക്കൂമുരളിക്കും വായാടിക്കും നന്ദി.
മറുപടിഇല്ലാതാക്കൂവെള്ളം വെള്ളം എന്നുള്ളത് എന്തൊരു വിസ്മയമാണ്...ആണ്ടുമുങ്ങിയാലെ അറിയൂ.
മുരളീ..പുതുവര്ഷാശംസകള്‍ക്ക് ഒന്നുകൂടി നന്ദി.
മറുപടിഇല്ലാതാക്കൂ