വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2011, ജനുവരി 12, ബുധനാഴ്‌ച

gibran-PRANAYAMUNTHIRIKAL .....



നിങ്ങള്‍ ഒരു ആപ്പിള്‍ ചതയ്ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍
അതിനോട് പറയുക.
''നിന്റെ വിത്തുകള്‍ എന്റെ ശരീരത്തില്‍ വളരും..നിന്റെ നാളെയുടെ
മൊട്ടുകള്‍ എന്റെ ഹൃദയത്തില്‍ പുഷ്പിക്കും..നിന്റെ സൌരഭ്യം എന്റെ ശ്വാസമായിരിക്കും..
.നമ്മള്‍ ഒരുമിച്ചു എല്ലാ ഋതുക്കളിലും ആഹ്ലാദിക്കും''
...ശരത്കാലത്ത് നിങ്ങള്‍ മുന്തിരിച്ചക്കിനുവേണ്ടി നിങ്ങളുടെ
മുന്തിരിത്തോട്ടത്തിലെ മുന്തിരി നിങ്ങള്‍ ശേഖരിക്കുമ്പോള്‍ 
നിങ്ങളുടെ ഹൃദയത്തില്‍ പറയുക
.
''ഞാനും ഒരു മുന്തിരിതോട്ടമാണ്.എന്റെ ഫലങ്ങളും മുന്തിരിച്ചക്കിനുവേണ്ടി
ശേഖരിക്കപ്പെടും.
.പുതിയ വീഞ്ഞുപോലെ ഞാന്‍ അനശ്വരമായ പാത്രങ്ങളില്‍
സൂക്ഷിക്കപ്പെടും''
..ശൈത്യകാലത്ത്‌ നിങ്ങള്‍ വീഞ്ഞ് കുടിക്കുമ്പോള്‍
നിങ്ങളുടെ ഹൃദയത്തില്‍ ഓരോ കോപ്പയ്ക്ക് വേണ്ടിയും ഒരു ഗാനം ഉണ്ടായിരിക്കട്ടെ..ഗാനത്തില്‍ ശരത്കാലദിനങ്ങള്‍ക്ക്‌ ആയി
ഒരു  സ്മരണ ഉണ്ടായിരിക്കട്ടെ...മുന്തിരിതോട്ടങ്ങള്‍ക്കുവേണ്ടിയും
മുന്തിരിച്ചക്കിനുവേണ്ടിയും....''

1 അഭിപ്രായം:

  1. ജിബ്രാന്റെ പ്രണയമുന്തിരികൾക്ക് മലയാളത്തിന്റെ തളികയിൽ വെച്ചപ്പോഴും നല്ല സ്വാദ്..!

    മറുപടിഇല്ലാതാക്കൂ