വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, മേയ് 16, ഞായറാഴ്‌ച

''അനുരാഗിണീ ഇതായെന്‍..''

             
''..നിന്നെ ആരൊക്കെ സ്നേഹിച്ചു എന്ന് ഞാന്‍ ചോദിയ്ക്കുന്നില്ല.
നിനക്ക് ആരോടു സ്നേഹമുണ്ട് എന്നും ഞാന്‍ ചോദിയ്ക്കുന്നില്ല.
എന്നാല്‍ ഒന്ന് തീര്‍ച്ച.
എന്നെപ്പോലെ നിന്നെ ആരും സ്നേഹിയ്ക്കുന്നില്ല.
നിന്നെ സ്നേഹിയ്ക്കുന്നവന്‍ എന്ന ഓര്മ മാത്രം മതി കൂട്ടിനു..
അതെനിയ്ക്കു ശക്തി തരുന്നു..''
                                                                                                                                                                                                                                                                                                                                                                                             [ഹെര്‍മന്‍ ഹെസ്സെയുടെ 'ദേശാടനം']
                                                                                                            ഈ വരികളിലെ അനാസക്തപ്രണയത്തി ന്റെ ആരാധികയാണ് ഞാ  നു .പക്ഷെ ഇത് വായി യ്ക്കുന്നതിനും എത്രയോ മുന്‍പുതന്നെ ഒരു നാട്ടുപ്രേമത്തിന്റെ സാഷിയാവാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. .  വളരെക്കാലം മുന്‍പാണ്.എന്നും വയ്കുന്നേരം ഒരു പെണ്‍കുട്ടി ജോലി കഴിഞ്ഞു പാതയോരതൂടെ പോകാരുന്ടു.  അന്നധികം ബസ്സുകളി ല്ല.ആര്‍ക്കും നടക്കാന്‍ മടിയില്ല.ഒരു നാടന്‍ ചന്തക്കാ രിക്കുട്ടി[എന്റെ ഇപ്പോളത്തെ പ്രായംവെച്ച് പറയുന്നതാണിത്.]ശാലീനത,വിനയം,ആകെപ്പാടെ ഒരിഷ്ടം തോന്നും
എന്റെ നാടിലെ ഒരു ചെറുപ്പക്കാരനും ഇത് തോന്നിയിരിയ്ക്കാം. അയാള്‍ ഈ കുട്ടിയെ എന്നും അനുഗമിച്ചുതുടങ്ങി.അന്ന് ഇന്നത്തെപ്പോലെ ഒരുമിച്ചുനടക്കാന്‍ പറ്റില്ലല്ലോ.. ഒരു ചെറു ചിരി സമ്മാനിച്ചു,മുണ്ടിന്റെ കോന്തല ഭംഗിയില്‍ പിടിച്ചു ഉ  ല്ലാ സതോടെ നടന്നിരുന്ന അയാളെ എല്ലാവര്ക്കും പൊതുവേ ഇഷ്ടമായിരുന്നു. ഞാനും ബാല്യകാലസഖാക്കള്‍ രണ്ടുപേരും ഇതിന്റെ നിരീക്ഷകരായി സ്വയം ജോലിയില്‍ പ്രവേശിച്ചു.എട്ടിലോ ഒമ്പതിലോ ആണ് ഞങ്ങള്‍.പ്രേമമെന്നു കേട്ടിട്ടുണ്ട്. വലിയ പിടിയില്ല.ഒരു രസമുള്ള ഏര്‍പ്പാടാണെന്ന് തോന്നി.എന്നും അവരുടെ യാത്ര കാണും.അവര്‍ പരസ്പര ം സംസാരിച്ചിരുന്നില്ല.ഞങ്ങളെ കാണുമ്പോള്‍ പരിചയത്തിന്റെ ഒരു സൌഹൃദഭാവം അവര്‍ക്കുണ്ട്.ഒരു ദിവസം ഒരു ചുമന്ന പൂവയാലുടെ കയ്യില്‍  കണ്ടു.പനിനീര്‍പ്പൂവാവണം.പ്രേമത്തിന്റെ ഒരു പ്രതീകമാതാണല്ലോ.തിരികെ വരുമ്പോള്‍ അതില്ല.അതാ കുട്ടിയ്ക്ക് കൊടുത്തെന്നും ഇല്ലെന്നും ഞങ്ങള്‍ അരമണിക്കൂര്‍ തര്‍ക്കിച്ചു.ഒരുദിവസം ഒരു ചെറുകിട രാഷ്ട്രീയപ്പാര്ടിയുടെ ജാഥയ്ക്ക് മുന്‍പും പിന്‍പുമായി അവര്‍ നടന്നുപോവുന്നു.അയാള്‍ക്ക്‌ അനുഭാവമുള്ള പാര്ടിയായതിനാല്‍ പങ്കെടുക്കാതെ  വയ്യ ...അന്നുമാത്രം അവരുടെ മൂകാനുരാഗത്തിന്റെ ദൃശ്യാവിഷ്ക്കാരം ഇല്ലായിരുന്നു.പിന്നെയും കുറേക്കാലം അവരുടെ ഗമന-അനുഗമനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. ഒരു സംഘര്‍ഷവുമില്ലാതെ ആര്‍ക്കും ചര്ചാവിഷയമാകാതെ തങ്ങളുടെ ഉള്ളില്‍ നിറഞ്ഞ പ്രണയത്തെ ആരുമറിയാതെ വിടര്തിക്കൊന്ടു....എന്തോരു ആനന്ദമായിരിയ്ക്കും അവരപ്പോള്‍ അനുഭവിചിരിയ്ക്കുക..  . പക്ഷെ കുറെക്കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ആ യാത്ര നിലച്ചു.പെണ്‍കുട്ടി കല്ല്യാണം കഴിഞ്ഞുപോയിരിയ്ക്കാം.അയാളും പിന്നെപ്പിന്നെ വയ്കുന്നെരത്തെ നടത്തം
കുറച്ചു.പുറമേ ആര്‍ക്കും കോളിളക്കം ഉണ്ടാക്കാത്ത ഒരനുരാഗകഥയിലെ നായകനെ മാത്രം വല്ലപ്പോളും കാണാറുണ്ടു.പഴയ സരസഭാവമില്ല.ജീവിതപ്രരാബ്ധങ്ങള്‍..അന്നത്തെ  സായാഹ്നയാത്രകള്‍ അയാള്‍ ഇന്നും ഓര്‍ക്കുന്നുന്റാവില്ലേ?  ആ കുട്ടി എവിടെ ആയിരിയ്ക്കും?ഇന്നും ചിലപ്പോള്‍ വയ്കുന്നേരം അങ്ങാടിയില്‍ പോകുന്ന അയാളെ കാണുമ്പോള്‍ ,പഴയ പനിനീര്‍പ്പൂവിനെ ഞാനോര്‍ക്കും.
ആണ്കുട്ടിയ്ക്കും പെന്കുട്ടിയ്ക്കുമിടയില്‍ ഉണ്ടാവേണ്ട അന്തസ്സുറ്റ പ്രണയത്തിന്റെ .മമതാബന്ധതിന്റെ  വേരുകള്‍ എവിറെതിരഞാലാണ് ഇന്ന് കിട്ടുക?
കൂട്ടുകാരെ..നിങ്ങള്‍ക്കെന്തുന്ടു പറയാന്‍?..

1 അഭിപ്രായം:

  1. ഹ ഹ ഹ ഇതിനെ പറ്റി പറയാൻ തൂടങ്ങിയാൽ മഹാാഭാാരതം വേണ്ടിവരും

     എട്ടിലൊ ഒൻപതിലൊ പഠിക്കുന്ന കാലത്ത് പ്രണയം അറിയില്ല എന്ന് പറഞ്ഞത് പച്ചക്കള്ളം അല്ലെ?

    നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഒരു കുട്ടിഫ്രോക്കുകാരി യെ കണ്ടപ്പോൾ എന്റെ ഉള്ളിലുണ്ടായ കിടുകിടൂപ്പ് ഓർത്തിട്ടു പറഞ്ഞതാണെ

    അങ്ങോട്ടുമിങ്ങോട്ടും പറയാതെ പ്രണയിക്കുന്നത് പരമസുഖം സത്യം

    മറുപടിഇല്ലാതാക്കൂ