വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ജൂലൈ 8, വ്യാഴാഴ്‌ച

നെട്ടന്റെ കുറി - ഒരു പഴയ ചടങ്ങ്



ഇത് നെട്ടന്റെ ഗ്രാമം.
മേഘ.ത്തില്‍  കയറിവരുന്ന നെട്ടനാണ് മഴ കൊണ്ടുവരുന്നത് എന്നുള്ള വിശ്വാസമാണ് തൃശ്ശൂര്‍ ജില്ലയിലെ പെരുവള്ളൂരിനടുത്ത് പരപ്പുഴയില്‍ നെട്ടന്റെ കുറി എന്നാ ചടങ്ങിനാധാരം.പരപ്പുഴയില്‍ പണ്ടു ഉയര്‍ന്നുനിന്നിരുന്ന മൂന്നു പാറക്കല്ലുകള്‍ നെട്ടന്റെ പ്രതീകമായി കരുതുന്നു.ഇടവപ്പാതിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴയില്‍ ഇവ മുങ്ങും.ജലസമൃദ്ധിയില്‍ പാറക്കല്ലുകള്‍ മൂടുന്നതാണ് നെട്ടന്റെ കുരിയായി ആചരിക്കുന്നത്.പരപ്പുഴയോടു ചേര്‍ന്നുകിടക്കുന്ന ആതമംഗലം കായലിനു കുറുകെ ശിവന്റെ ഭൂതഗണങ്ങള്‍ പാലം പണിയാനായി സ്ഥാപിച്ചതാണ് നെട്ടന്റെ പ്രതീകമായി അറിയപ്പെടുന്ന പാറക്കല്ലുകലെന്നു ഐതിഹ്യം.ഇടവം പതിനഞ്ചിനാണ് ഇതാചരിക്കുന്നത്.നെട്ടന്റെ കുരിയെടുക്കുന്നതോറെ കാലവര്‍ഷത്തിനു തുടക്കമാവുമെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു
നെട്ടന്റെ കുറിക്കു പായസം വിളമ്പുക പുളിയിലയിലാണത്രേ.

3 അഭിപ്രായങ്ങൾ:

  1. എന്നാലിത്തിരി പായസം വിളമ്പിക്കോളൂ..
    ങേ! പുളിയില കിട്ടാനില്ലെന്നോ? സാരല്യ..വാഴയിലയില്‍ ആയാലും മതി. ഞാന്‍ കഴിച്ചോളാം.:)

    മറുപടിഇല്ലാതാക്കൂ
  2. വായാടീ...റം ചേര്‍ക്കാത്ത പായസമാണ്.കഴിക്കുമോ ആവോ....

    മറുപടിഇല്ലാതാക്കൂ
  3. പിന്നെന്താ? ധൈര്യമായിട്ട് ഒഴിച്ചോളൂ. ഹ..ഹ..ഹ

    മറുപടിഇല്ലാതാക്കൂ