വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ജൂലൈ 7, ബുധനാഴ്‌ച

വനരോദനം വീണ്ടും ...

 പറഞ്ഞിട്ട് കാര്യമില്ലെങ്കിലും വീണ്ടും പ്രതികരിക്കാതെ പറ്റില്ല .ഇന്ന് ,..ഇന്നലെ..ഒക്കെ ടീ.വി.യില്‍ കണ്ടുകൊണ്ടിരിക്കുന്ന പരിപാടി. കൊ ച്ചുകുഞ്ഞുങ്ങള്‍ മദാ ലസഭാവം പ്രകടിപ്പിക്കുന്ന ഉടുപ്പിട്ട് മദ ാലസഭാവം വഴിയുന്ന പാട്ടുകള്‍ പാടുന്നത്. സ്ത്രീപീഡനം അതിന്റെ ഉന്നതിയില്‍ എത്തി എന്ന് ആക്രോശം കൊള്ളം പോലാണ് ഇതും എല്ലാവരുടെയും അനുഗ്രഹത്തോടെ അരങ്ങേറുന്നത്.ഇന്നത്തെ പാട്ട് കഴിഞ്ഞപ്പോള്‍ ജെട്ജസ് തന്നെ പറഞ്ഞു..ഈ പാട്ട് കുട്ടികള്‍ക്ക് പാടാന്‍ പറ്റിയതല്ല എന്ന്....കുട്ടികളെ കുട്ടികളായി വീട്ടുകാരെങ്കിലും കണ്ടെങ്കില്‍..

1 അഭിപ്രായം:

  1. പറഞ്ഞത് വളരെ വളരെ ശരിയാണ്.കുട്ടികളുടെ കുട്ടിത്തം കളയാന്‍ ആര്‍ക്കും അവകാശമില്ല.ആന്റിമാര്‍,അങ്കിള്‍മാര്‍ എല്ലാം കേള്‍ക്കുന്നുണ്ടോ ?

    മറുപടിഇല്ലാതാക്കൂ