വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2011, ജനുവരി 25, ചൊവ്വാഴ്ച

''മംഗല്ല്യം തന്തുനാനേന...''


 ക്ലാസില്‍ ശ്രദ്ധിക്കാതെ ഡസ്ക്കിനുമേല്‍ മുഖമമര്‍ത്തി കിടക്കുന്ന പെണ്‍കുട്ടിയോട് ഞാന്‍ കാരണം ചോദിച്ചു.''വയ്യ..''ഒറ്റവാക്കില്‍ ഉത്തരം.അധികം ചോദിച്ചില്ല.ആ കുട്ടിയുടെ കല്ല്യാണം രണ്ടാഴ്ച്ച മുന്‍പായിരുന്നു എന്നത് ഓര്‍ത്തു.ഡിഗ്രിക്ലാസില്‍ ചേര്‍ന്ന പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും സെക്കന്റിയര്‍ ആകുമ്പോള്‍ കല്ല്യാണം കഴിഞ്ഞുപോകുന്നു.ചിലര്‍ അപ്പോളെ കോളേജില്‍ വരവ് നിര്‍ത്തും.ചിലര്‍ തുടര്‍ന്നുവരും.ഒരു വഴിപാടുപോലെ..അപൂര്‍വ്വം ചിലര്‍ തുടര്‍ന്നും നന്നായി പഠിക്കും.
കല്ല്യാണം കഴിഞ്ഞ കുട്ടി പണ്ടെല്ലാം കോളേജില്‍ ഒരു ദുര്‍ ലഭകാഴ്ച്ച ആയിരുന്നു.
പ്രാരാബ്ധങ്ങള്‍ക്കിടയിലും റാങ്ക് വാങ്ങിച്ചവരെയും  കണ്ടിട്ടുണ്ട്.പക്ഷെ അതെല്ലാം കുടുംബത്തിന്റെ
പ്രത്യേക സാഹചര്യം കാരണമാണ് .
ഇന്ന് ഫസ്ടിയറില്‍ തന്നെ കുട്ടികള്‍ കല്ല്യാണം കഴിഞ്ഞുപോകയാണ്.തുടര്‍ന്നു വരുന്നവര്‍ അപൂര്‍വ്വം. ഉല്ലാസം കൊഴിഞ്ഞ 'മുതിര്‍ന്നവര്‍ 'ആയാണ് ഇവര്‍ കോളേജു വിട്ടുപോകുന്നത് എന്നത് ശരിയാണ്.
നമ്മുടെ രക്ഷിതാക്കള്‍ എന്തിനാണ് ഇത്ര ധൃതി പിടിക്കുന്നത്?എന്തിനു കൊച്ചുതുംപിയെക്കൊണ്ടു
കല്ലെടുപ്പിക്കുന്ന 
 പോലെ ഇവരുടെ ചുമലില്‍ ജീവിതഭാരം ഏല്‍പ്പിക്കുന്നു?ഞാനിത് പറഞ്ഞപ്പോള്‍ ഒരു സഹപ്രവര്‍ത്തക പറഞ്ഞു.
.ഇക്കാലത്ത് സമാധാനം കിട്ടാനാണ്‌ഈ അക്രമം കാണിക്കുന്നത് എന്ന്.മൊബൈല്‍ അതിപ്രസരം...വാണിഭം..സെക്സ് റാക്കറ്റുകള്‍..
എങ്ങനെ സ്വൈരം കിട്ടും?പക്ഷെ ഇത് ഒരുതരം എലിയെപേടിച്ച്ഇല്ലം ചുടല്‍ അല്ലെ?

3 അഭിപ്രായങ്ങൾ:

  1. ഈ കാലഘട്ടത്തിലും പെൺപിള്ളേരെ പിടിച്ച് നമ്മുടെ നാട്ടിലും ഇത്രവേഗം കെട്ട് കെട്ടിക്കുമോ...?

    ഹാ കാർന്നമാർക്ക് അത്രയും വേഗം ഡ്യൂട്ടി ഫ്രീ ആവാമല്ലോ അല്ലെ

    മറുപടിഇല്ലാതാക്കൂ
  2. പെൺകുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ ഭീകരം തന്നെ, എങ്കിലും അതിനുള്ള പരിഹാരം നേരത്തെ കെട്ടിക്കലല്ല (കെട്ടിച്ചാലും അക്രമമാകാല്ലോ). പിന്നെ, വസന്തലതിക വീണ്ടും പൂത്തു തുടങ്ങിയതിൽ ഏറെ സന്തോഷം!

    മറുപടിഇല്ലാതാക്കൂ
  3. കല്ല്യാണം കഴിഞ്ഞവരു പണ്ടും വിരളമല്ലായിരുന്നു...ആകാംക്ഷയോടെ അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ