വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ജൂൺ 17, വ്യാഴാഴ്‌ച

മഴയില്‍ വിരിയുന്നത്..




ഈ പൂവിന്റെ പേര്  അറിയാമോ?കേരളത്തില്‍ പരക്കെ ഇതുണ്ട്. ഞങ്ങളുടെ നാട്ടില്‍ ഇതിനു ''ഇടിവെട്ടിപ്പൂവ്'' എന്നാണു പേര്.മഴപെയ്യും വരെ അജ്ഞാതവാസത്തിലാണ് .ഇടിവെ ട്ടിയാല്‍ പിറ്റേ ദിവസം തന്നെ ഈപൂവുമുളയ്ക്കും.[ചെടി മുളക്കുക എന്നല്ല ,പൂവ് മുളക്കുക''എന്നാണു പറയേണ്ടത്.]നെടുനാള്‍ മോഹനിദ്രയിലാന്റുകിടന്നു വീണ്ടും മണ്ണിലേയ്ക്കു നിവരുന്ന സസ്യജന്മം.
പ്രകൃതി ഒരു പതിവും തെറ്റിക്കുന്നില്ല 
മഴക്കാഴ്ച്ചയായി ഇത് പ്രവാസികളുടെ മുന്നിലേയ്ക്ക് നീട്ടുന്നു..ഈ കുടന്നയെ ഏറ്റുവാങ്ങുക...
 

4 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ജൂൺ 27 3:14 AM

    നല്ല പോസ്റ്റ്‌...
    മനോഹരമായ ചിത്രങ്ങള്‍‍.
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
    ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    മറുപടിഇല്ലാതാക്കൂ
  2. ഒരു തരം ചെറിയ വാഴച്ചെറ്റിയിന്‍‌മേലാണോ ഇത് ഉണ്‍റ്റാകുന്നേ. ശരിക്കു കാണാന്‍ പറ്റുന്നില്ല. നാലഞ്ച് ഫോട്ടോസ് ഇടാമായിരുന്നു.
    :-)

    മറുപടിഇല്ലാതാക്കൂ
  3. Long time back(maybe 20 years back) few tourists visited my house. They were in a kerala tour and was my uncles friends. And i still remember a tourist running near to this big flowers which were standing near to my house. Everyone was thinking what happened to him and to where he was running. He was so much amazed by its size and beauty that he couldn't stop running to it.

    മറുപടിഇല്ലാതാക്കൂ