2011, ജൂലൈ 27, ബുധനാഴ്‌ച
2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച
..പ്രണയം പരാജയഭീരുക്കല്‍ക്കില്ല..
വാലന്റൈന്സ് ഡേ അടുത്തുവരുന്നു.ഭയങ്കരചെലവുചെയ്യലും ആഘോഷവും ഒക്കെയായിരിക്കും..അതിനിടയില്‍ പ്രണയബിസിനസ്സുകളും...
രാത്രിയില്‍ ഏറെ ചെല്ലും വരെ പാര്‍ട്ടി..,ആശംസകള്‍..അങ്ങനെ...ആഹ്ലാദപ്രകടനങ്ങള്‍..
നമുക്കെല്ലാം പ്രണയകാലമുണ്ടായിരുന്നു.അന്ന്..പുലരിയില്‍ പൊടുന്നനെ വന്നെത്തുന്ന നിനവും മധുരവുമായി ,രാവില്‍ ഏറെ വൈകിയും ഉറക്കാതിരിയ്ക്കുന്ന നൊമ്പരമായി നാം പ്രേമത്തെ മുഖാമുഖം കണ്ടിരുന്നു.അന്ന് നമ്മള്‍ പണവും സ്വര്ണവും പ്രേമത്തിന് പകരം വെയ്ക്കാരില്ലായിരുന്നു.പ്രേമം വല്ലവിധവും പരാജയപ്പെട്ടാല്ത്തന്നെ അടുത്ത ഊഴം നോക്കാറില്ലായിരുന്നു.''കുറയും ഹാ! സഖി ഭാഗ്യശാലികള്‍..''എന്ന് നെടുവീര്പ്പോടെ പിന്വാങ്ങും. .അന്നുപക്ഷേ പരാജിതരുടെയും കൂടി ലോകമായിരുന്നു ഇത്.നേടുന്നതില്മാത്രം ആനന്ദം കാണുന്നവരുടെ ഇടയില്‍ അനാസക്തപ്രണയങ്ങള്,...മൂകപ്രേമങ്ങള്‍...അങ്ങനെ.വല്ലതും ഉണ്ടോ ഇന്ന്?..എന്നിട്ടും ജീവിതവിജയം കിട്ടണമെങ്കില്‍ പ്രണയിക്കാതിരിക്കണമെന്ന മൂഡവിശ്വാസത്തിനു വേണ്ടി ഞാന്‍ എന്റെ പ്രേമത്തെ കയ്യൊഴിഞ്ഞു.വെറുതെ...പിന്തിരിഞ്ഞ് ഒരിക്കലും ഒഴുകാത്ത ഈ പുഴയുടെ തീരത്തുനിന്ന് ഞാന്‍ വെറുതെ ഓര്‍ക്കുന്നു.....ഒരിക്കല് പോലും ഒരു വാക്കും മിണ്ടാതെ കൈമാറിയ ആ പ്രണയമുന്തിരികളെ... .എന്തായിരുന്നു അന്ന് മനസ്സില്‍?
കണക്കുമാത്രം പഠിക്കാന്‍ തോന്നിയിരുന്നില്ല.മറ്റെല്ലാത്തിനും മിടുക്കോടെ ഞാന്‍ പഠിച്ചിരുന്നു.പക്ഷെ സമൂഹത്തെ വല്ലാത്ത പേടിയായിരുന്നു.സ്വന്തമായി ഒരു കാമുകന്‍ ഉണ്ടാവുന്നത് അന്നു ആത്മഹത്യയിലേയ്ക്കുവരെ നയിക്കുന്ന പേരുദോഷം ഉണ്ടാക്കുമായിരുന്നു.
പൂത്തുനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ കാണുന്ന ആകാശമായിരുന്നു അന്ന് ജീവിതം.ഏതു കോണിലൂടെയും മനോഹരം.ഉറൂബിന്റെ കഥയിലെപ്പോലെ
''ലോകമേ..നിന്നെ ഞാനൊരു സിന്ദൂരപ്പൊട്ടു തൊടുവിക്കാം'' എന്ന് പറയാന്‍ തോന്നുന്ന കാലം .ദാര്‍ശ നികദു:ഖങ്ങള്‍ കേറിത്തുടങ്ങിയിട്ടില്ല.
വഴിയില്‍ സ്കൂളില്‍ പോകുന്നതിനിടയില്‍ കണ്ടുമുട്ടാറുള്ള ആണ്‍കുട്ടിയോട് ..ഒരിത്..ആ കുട്ടിക്ക് തിരിച്ചും.ഒന്നും പറയാതെ തന്നെ ആ മമത നീണ്ടുപോയി.
ആരും കാണാത്തപ്പോള്‍ മാത്രം നോക്കും.നാലഞ്ചു കൊല്ലം മുഴുവന്‍ അങ്ങനെ മിണ്ടാവൃതം കഴിച്ചു എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക?
സത്യമതാണ്.
കണക്കുമാത്രം പഠിക്കാന്‍ തോന്നിയിരുന്നില്ല.മറ്റെല്ലാത്തിനും മിടുക്കോടെ ഞാന്‍ പഠിച്ചിരുന്നു.പക്ഷെ സമൂഹത്തെ വല്ലാത്ത പേടിയായിരുന്നു.സ്വന്തമായി ഒരു കാമുകന്‍ ഉണ്ടാവുന്നത് അന്നു ആത്മഹത്യയിലേയ്ക്കുവരെ നയിക്കുന്ന പേരുദോഷം ഉണ്ടാക്കുമായിരുന്നു.
അത്രകാലവും വാചാല നോട്ടങ്ങള്‍ മാത്രം കൈമാറി കടന്നു പോകുമ്പോള്‍ ഹൃദയം പട പട ഇടിക്കും.എന്തുപറയും?
ഒരുനാള്‍ new year കാര്‍ഡു എനിക്ക് തരാനൊരു ശ്രമം നടന്നു.കുറെ മുന്‍പേ സൈക്കിളില്‍ പോയി കവര്‍ റോട്ടില്‍ ഇട്ടു.
ഞാന്‍ അടുത്തെത്തും മുന്‍പേ ഒരു ലോറി പാഞ്ഞുവന്നതിന്റെ മുകളിലൂടെ പോയി.ചെളി പറ്റിയതായാലും അത് വാങ്ങാന്‍
ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അപ്പോഴേക്കും കൂട്ടുകാര്‍ അടുത്തെത്തിയിരുന്നു.ഏറെ ദൂരെ പോയി ഞാന്‍ തിരിഞ്ഞുനോക്കി.മുഷിഞ്ഞ കവര്‍ സങ്കടത്തോടെ നെഞ്ചില്‍ ചേര്‍ത്ത് കൊണ്ടു...
നളിനിയിലെപ്പോലെ ''പിന്നഞ്ചുവട്ടമിഹ പൂത്തു കാനനം ''
എത്ര നന്മ നിറഞ്ഞ ഹൃദയമാണ് പ്രേമിക്കുന്നവര്‍ക്കുണ്ടാവുക എന്ന് ചിന്തിക്കാനുള്ള വിവേകം അന്നത്തെയും ഇന്നത്തെയും നാട്ടുകാര്‍ക്കില്ലല്ലോ...പ്രേമം സ്വാതന്ത്ര്യത്തിന്റെ പൂന്തോട്ടത്തിലെക്കാണ് നയിക്കുന്നത്.അവിടെ മുള്ളിനും കല്ലിനും സ്ഥാനമില്ല എന്നാലും സമൂഹത്തെ പേടിച്ചു പിന്നെയും എത്രയോ കാമുകര്‍ വേര്‍പിരിഞ്ഞു.. നാട്ടിലെ പള്ളിപ്പെരുന്നാള്‍ ഏറെ കേമമാണ്.ആലക്തികദീപങ്ങല്കൊണ്ട് അലംകരിച്ച പള്ളിയും ചുറ്റുവട്ടം മുഴുവനും പ്രകാശിക്കും.
രാത്രി തേരെഴുന്നള്ളിപ്പും കലാപരിപാടികളും.തേരിന്റെ വെളിച്ചത്തില്‍ അന്ന് കണ്ടു...എന്നെ സന്തോഷത്തോടെ നോക്കുന്ന ആ മുഖം.
തേര് പോകുന്ന കൂട്ടത്തില്‍ ആ മുഖവും അകന്നകന്നു പോയി.... ഹാ..ഒരാള്‍ക്ക് ഇത്ര മധുരമായി മറ്റൊരാളെ നോക്കാനാവുമോ?
പരസ്പരം പ്രണയിക്കുന്ന രണ്ടുപേരെ ഒരുമിച്ചുകാണുന്നതില്പരം ഐശ്വര്യം എന്താണുള്ളത്?
2011, ജനുവരി 25, ചൊവ്വാഴ്ച
''മംഗല്ല്യം തന്തുനാനേന...''
ക്ലാസില്‍ ശ്രദ്ധിക്കാതെ ഡസ്ക്കിനുമേല്‍ മുഖമമര്‍ത്തി കിടക്കുന്ന പെണ്‍കുട്ടിയോട് ഞാന്‍ കാരണം ചോദിച്ചു.''വയ്യ..''ഒറ്റവാക്കില്‍ ഉത്തരം.അധികം ചോദിച്ചില്ല.ആ കുട്ടിയുടെ കല്ല്യാണം രണ്ടാഴ്ച്ച മുന്‍പായിരുന്നു എന്നത് ഓര്‍ത്തു.ഡിഗ്രിക്ലാസില്‍ ചേര്‍ന്ന പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും സെക്കന്റിയര്‍ ആകുമ്പോള്‍ കല്ല്യാണം കഴിഞ്ഞുപോകുന്നു.ചിലര്‍ അപ്പോളെ കോളേജില്‍ വരവ് നിര്‍ത്തും.ചിലര്‍ തുടര്‍ന്നുവരും.ഒരു വഴിപാടുപോലെ..അപൂര്‍വ്വം ചിലര്‍ തുടര്‍ന്നും നന്നായി പഠിക്കും.
കല്ല്യാണം കഴിഞ്ഞ കുട്ടി പണ്ടെല്ലാം കോളേജില്‍ ഒരു ദുര്‍ ലഭകാഴ്ച്ച ആയിരുന്നു.
പ്രാരാബ്ധങ്ങള്‍ക്കിടയിലും റാങ്ക് വാങ്ങിച്ചവരെയും കണ്ടിട്ടുണ്ട്.പക്ഷെ അതെല്ലാം കുടുംബത്തിന്റെ
പ്രത്യേക സാഹചര്യം കാരണമാണ് .
ഇന്ന് ഫസ്ടിയറില്‍ തന്നെ കുട്ടികള്‍ കല്ല്യാണം കഴിഞ്ഞുപോകയാണ്.തുടര്‍ന്നു വരുന്നവര്‍ അപൂര്‍വ്വം. ഉല്ലാസം കൊഴിഞ്ഞ 'മുതിര്‍ന്നവര്‍ 'ആയാണ് ഇവര്‍ കോളേജു വിട്ടുപോകുന്നത് എന്നത് ശരിയാണ്.
നമ്മുടെ രക്ഷിതാക്കള്‍ എന്തിനാണ് ഇത്ര ധൃതി പിടിക്കുന്നത്?എന്തിനു കൊച്ചുതുംപിയെക്കൊണ്ടു
കല്ലെടുപ്പിക്കുന്ന
പോലെ ഇവരുടെ ചുമലില്‍ ജീവിതഭാരം ഏല്‍പ്പിക്കുന്നു?ഞാനിത് പറഞ്ഞപ്പോള്‍ ഒരു സഹപ്രവര്‍ത്തക പറഞ്ഞു.
.ഇക്കാലത്ത് സമാധാനം കിട്ടാനാണ്‌ഈ അക്രമം കാണിക്കുന്നത് എന്ന്.മൊബൈല്‍ അതിപ്രസരം...വാണിഭം..സെക്സ് റാക്കറ്റുകള്‍..
എങ്ങനെ സ്വൈരം കിട്ടും?പക്ഷെ ഇത് ഒരുതരം എലിയെപേടിച്ച്ഇല്ലം ചുടല്‍ അല്ലെ?
2011, ജനുവരി 15, ശനിയാഴ്‌ച
''അനുരാഗിണീ ഇതായെന്‍.
''..നിന്നെ ആരൊക്കെ സ്നേഹിച്ചു എന്ന് ഞാന്‍ ചോദിയ്ക്കുന്നില്ല.നിനക്ക് ആരോടു സ്നേഹമുണ്ട് എന്നും ഞാന്‍ ചോദിയ്ക്കുന്നില്ല.എന്നാല്‍ ഒന്ന് തീര്‍ച്ച.എന്നെപ്പോലെ നിന്നെ ആരും സ്നേഹിയ്ക്കുന്നില്ല.നിന്നെ സ്നേഹിയ്ക്കുന്നവന്‍ എന്ന ഓര്മ മാത്രം മതി കൂട്ടിനു..അതെനിയ്ക്കു ശക്തി തരുന്നു.
.'' [ഹെര്‍മന്‍ ഹെസ്സെയുടെ 'ദേശാടനം']
ഈവരികളിലെ അനാസക്തപ്രണയത്തി ന്റെ ആരാധികയാണ് ഞാ നു .പക്ഷെ ഇത് വായി യ്ക്കുന്നതിനും എത്രയോ മുന്‍പുതന്നെ ഒരു നാട്ടുപ്രേമത്തിന്റെ സാഷിയാവാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. . വളരെക്കാലം മുന്‍പാണ്.എന്നും വയ്കുന്നേരം ഒരു പെണ്‍കുട്ടി ജോലി കഴിഞ്ഞു പാതയോരത്തൂടെ പോകാരുന്ടു. അന്നധികം ബസ്സുകളി ല്ല.ആര്‍ക്കും നടക്കാന്‍ മടിയില്ല.ഒരു നാടന്‍ ചന്തക്കാ രിക്കുട്ടി[എന്റെ ഇപ്പോളത്തെ പ്രായംവെച്ച് പറയുന്നതാണിത്.]ശാലീനത,വിനയം,ആകെപ്പാടെ ഒരിഷ്ടം തോന്നുംഎന്റെ നാടിലെ ഒരു ചെറുപ്പക്കാരനും ഇത് തോന്നിയിരിയ്ക്കാം. അയാള്‍ ഈ കുട്ടിയെ എന്നും അനുഗമിച്ചുതുടങ്ങി.അന്ന് ഇന്നത്തെപ്പോലെ ഒരുമിച്ചുനടക്കാന്‍ പറ്റില്ലല്ലോ.. ഒരു ചെറു ചിരി സമ്മാനിച്ചു,മുണ്ടിന്റെ കോന്തല ഭംഗിയില്‍ പിടിച്ചു ഉ ല്ലാ സത്തോടെ നടന്നിരുന്ന അയാളെ എല്ലാവര്ക്കും പൊതുവേ ഇഷ്ടമായിരുന്നു. ഞാനും ബാല്യകാലസഖാക്കള്‍ രണ്ടുപേരും ഇതിന്റെ നിരീക്ഷകരായി സ്വയം ജോലിയില്‍ പ്രവേശിച്ചു.എട്ടിലോ ഒമ്പതിലോ ആണ് ഞങ്ങള്‍.പ്രേമമെന്നു കേട്ടിട്ടുണ്ട്. വലിയ പിടിയില്ല.ഒരു രസമുള്ള ഏര്‍പ്പാടാണെന്ന് തോന്നി.എന്നും അവരുടെ യാത്ര കാണും.അവര്‍ പരസ്പരം സംസാരിച്ചിരുന്നില്ല.ഞങ്ങളെ കാണുമ്പോള്‍ പരിചയത്തിന്റെ ഒരു സൌഹൃദഭാവം അവര്‍ക്കുണ്ട്.ഒരു ദിവസം ഒരു ചുമന്ന പൂവയാളുടെ കയ്യില്‍ കണ്ടു.പനിനീര്‍പ്പൂവാവണം.പ്രേമത്തിന്റെ ഒരു പ്രതീകമതാണല്ലോ.തിരികെ വരുമ്പോള്‍ അതില്ല.അതാ കുട്ടിയ്ക്ക് കൊടുത്തെന്നും ഇല്ലെന്നും ഞങ്ങള്‍ അരമണിക്കൂര്‍ തര്‍ക്കിച്ചു.ഒരുദിവസം ഒരു ചെറുകിട രാഷ്ട്രീയപ്പാര്ടിയുടെ ജാഥയ്ക്ക് മുന്‍പും പിന്‍പുമായി അവര്‍ നടന്നുപോവുന്നു.അയാള്‍ക്ക് അനുഭാവമുള്ള പാര്ടിയായതിനാല്‍ പങ്കെടുക്കാതെ വയ്യ ...അന്നുമാത്രം അവരുടെ മൂകാനുരാഗത്തിന്റെ ദൃശ്യാവിഷ്ക്കാരം ഇല്ലായിരുന്നു.പിന്നെയും കുറേക്കാലം അവരുടെ ഗമന-അനുഗമനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. ഒരു സംഘര്‍ഷവുമില്ലാതെ ആര്‍ക്കും ചര്ചാവിഷയമാകാതെ തങ്ങളുടെ ഉള്ളില്‍ നിറഞ്ഞ പ്രണയത്തെ ആരുമറിയാതെ വിടര്തിക്കൊന്ടു....
എന്തോരു ആനന്ദമായിരിയ്ക്കും അവരപ്പോള്‍ അനുഭവിചിരിയ്ക്കുക.. . പക്ഷെ കുറെക്കഴിഞ്ഞപ്പോള്‍
സ്വാഭാവികമായും ആ യാത്ര നിലച്ചു.പെണ്‍കുട്ടി കല്ല്യാണം കഴിഞ്ഞുപോയിരിയ്ക്കാം.അയാളും പിന്നെപ്പിന്നെ വയ്കുന്നെരത്തെ നടത്തംകുറച്ചു.പുറമേ ആര്‍ക്കും കോളിളക്കം ഉണ്ടാക്കാത്ത ഒരനുരാഗകഥയിലെ നായകനെ മാത്രം വല്ലപ്പോളും കാണാറുണ്ടു.പഴയ സരസഭാവമില്ല.ജീവിതപ്രരാബ്ധങ്ങള്‍..അന്നത്തെ സായാഹ്നയാത്രകള്‍ അയാള്‍ ഇന്നും ഓര്‍ക്കുന്നുന്റാവില്ലേ? ആ കുട്ടി എവിടെ ആയിരിയ്ക്കും?ഇന്നും ചിലപ്പോള്‍ വയ്കുന്നേരം അങ്ങാടിയില്‍ പോകുന്ന അയാളെ കാണുമ്പോള്‍ ,പഴയ പനിനീര്‍പ്പൂവിനെ ഞാനോര്‍ക്കും.ആണ്കുട്ടിയ്ക്കും
പെണ്കുട്ടിയ്ക്കുമിടയില് ഉണ്ടാവേണ്ട അന്തസ്സുറ്റ പ്രണയത്തിന്റെ .മമതാബന്ധതിന്റെ വേരുകള്‍ എവിടെ തിരഞ്ഞാലാണ് ഇന്ന് കിട്ടുക?കൂട്ടുകാരെ..നിങ്ങള്‍ക്കെന്തുന്ടു പറയാന്‍?..

2011, ജനുവരി 12, ബുധനാഴ്‌ച
gibran-PRANAYAMUNTHIRIKAL .....
''നിന്റെ വിത്തുകള്‍ എന്റെ ശരീരത്തില്‍ വളരും..നിന്റെ നാളെയുടെ
മൊട്ടുകള്‍ എന്റെ ഹൃദയത്തില്‍ പുഷ്പിക്കും..നിന്റെ സൌരഭ്യം എന്റെ ശ്വാസമായിരിക്കും..
.നമ്മള്‍ ഒരുമിച്ചു എല്ലാ ഋതുക്കളിലും ആഹ്ലാദിക്കും''
മൊട്ടുകള്‍ എന്റെ ഹൃദയത്തില്‍ പുഷ്പിക്കും..നിന്റെ സൌരഭ്യം എന്റെ ശ്വാസമായിരിക്കും..
.നമ്മള്‍ ഒരുമിച്ചു എല്ലാ ഋതുക്കളിലും ആഹ്ലാദിക്കും''
...ശരത്കാലത്ത് നിങ്ങള്‍ മുന്തിരിച്ചക്കിനുവേണ്ടി നിങ്ങളുടെ
മുന്തിരിത്തോട്ടത്തിലെ മുന്തിരി നിങ്ങള്‍ ശേഖരിക്കുമ്പോള്‍
മുന്തിരിത്തോട്ടത്തിലെ മുന്തിരി നിങ്ങള്‍ ശേഖരിക്കുമ്പോള്‍
നിങ്ങളുടെ ഹൃദയത്തില്‍ പറയുക
.
.
''ഞാനും ഒരു മുന്തിരിതോട്ടമാണ്.എന്റെ ഫലങ്ങളും മുന്തിരിച്ചക്കിനുവേണ്ടി
ശേഖരിക്കപ്പെടും.
ശേഖരിക്കപ്പെടും.
.പുതിയ വീഞ്ഞുപോലെ ഞാന്‍ അനശ്വരമായ പാത്രങ്ങളില്‍
സൂക്ഷിക്കപ്പെടും''
സൂക്ഷിക്കപ്പെടും''
..ശൈത്യകാലത്ത് നിങ്ങള്‍ വീഞ്ഞ് കുടിക്കുമ്പോള്‍
നിങ്ങളുടെ ഹൃദയത്തില്‍ ഓരോ കോപ്പയ്ക്ക് വേണ്ടിയും ഒരു ഗാനം ഉണ്ടായിരിക്കട്ടെ..ഗാനത്തില്‍ ശരത്കാലദിനങ്ങള്‍ക്ക് ആയി
ഒരു സ്മരണ ഉണ്ടായിരിക്കട്ടെ...മുന്തിരിതോട്ടങ്ങള്‍ക്കുവേണ്ടിയും
മുന്തിരിച്ചക്കിനുവേണ്ടിയും....''
നിങ്ങളുടെ ഹൃദയത്തില്‍ ഓരോ കോപ്പയ്ക്ക് വേണ്ടിയും ഒരു ഗാനം ഉണ്ടായിരിക്കട്ടെ..ഗാനത്തില്‍ ശരത്കാലദിനങ്ങള്‍ക്ക് ആയി
ഒരു സ്മരണ ഉണ്ടായിരിക്കട്ടെ...മുന്തിരിതോട്ടങ്ങള്‍ക്കുവേണ്ടിയും
മുന്തിരിച്ചക്കിനുവേണ്ടിയും....''
2011, ജനുവരി 9, ഞായറാഴ്‌ച
About marriage--Khalil jibran
You were both together, and together you shall be for evermore.
You shall be together when the white wings of death scatter your days.
You shall be together even in the silent memory of God.
But let there be spaces in your togetherness.
And let the winds of the heavens dance between you.
Love one another, but make not a band of love.
Let it rather be a moving sea between the shores of your souls......

2011, ജനുവരി 4, ചൊവ്വാഴ്ച
Hidden messages ...അഥവാ ജലത്തിന് പറയാനുള്ളത്
ജലജീവിതത്തിന്റെ സാധ്യതകള്‍ എന്നെ എന്നും വിസ്മയിപ്പിച്ചിരുന്നു.പൊന്തക്കാടുകള്‍ക്കുള്ളില്‍ നീണ്ടുകിടക്കുന്നഒരു കുളം ആണ് എന്നെ നീന്താന്‍ പഠിപ്പി്ച്ചത്.അതില്‍ നീന്തുമ്പോള്‍ ജലയാനങ്ങളെ ഞാന്‍ സങ്കല്പ്പിച്ചു.ഞങ്ങള്‍ ബാല്യകാലസഖാക്കള്ക്ക് ഏറ്റവും സന്തോഷകരമായ ഒരു കാര്യം പരന്നുകിടക്കുന്ന,എന്നാല്‍ അരവരെ മാത്രം ജലം നിറഞ്ഞ ഒരു തടാകം കളിക്കാന്‍ കിട്ടുന്നത് സങ്കല്പ്പിക്കലായിരുന്നു.ആ സങ്കല്പങ്ങള് മാത്രം ഞങ്ങളെസന്തോഷിപ്പിച്ചു.നീന്തിക്കയറാനാവാത്ത ദൂരങ്ങള്‍ എന്റെ സ്വപ്നമായിരുന്നു..പിന്നീട് ജലയക്ഷി,അനാകൊന്ട എന്നിങ്ങനെ പേടിപ്പിക്കുന്ന ചിന്തകളിലേക്കും ഞങ്ങള്‍ നയിക്കപ്പെട്ടു..വെള്ളം അങ്ങനെ സന്തോഷവും പേടിയും ഭാവനയും ഉണര്ത്തി.
എന്നാല്‍ ഞാന്‍ കണ്ടതും കേട്ടതുമല്ല വെള്ളം എന്ന് എനിക്ക് മനസ്സിലാക്കിത്തന്ന ഒരനുഭവമായിരുന്നു ''മസാറു ഇമോട്ടോ''യുടെ The hidden messages in water അഥവാ ജലത്തിന് പറയാന്‍ ഉള്ളത് എന്നപുസ്തകത്തിന്റെ വായന.ജലത്തിന്റെ സ്തൂലതയില്നിന്നു സൂക്ഷ്മ തയിലെയ്ക്ക് അതെന്നെ കൊണ്ടുപോയി.വെള്ളത്തിന്റെ കൊച്ചുകാര്യങ്ങള്‍ അത്ര ചെറുതല്ല,ജലമലിനീകരണം പോലെയുള്ളവക്ക് പുറമേ മനസ്സിന്റെ അടരുകളില്‍ നിലീനമായപരല് രൂപ ങ്ങളെ പോലെ ചിലതുണ്ട് എന്ന് ഞാനറിഞ്ഞു.

നാം അതിനിസ്സാരമെന്നു കാണുന്ന ഈ വെള്ളം, എത്ര സന്ദേശങ്ങള്‍ ആണ് തരുന്നത് ..ചിലതെല്ലാം ഞാന്‍ മുന്‍പേ ചിന്തിച്ചതാണല്ലോ എന്നും തോന്നി.വെള്ളം പോലെ മനസ്സിലാക്കി വെക്കേണ്ട കുറെ കാര്യങ്ങള്‍ ..അവ നിങ്ങളുമായി പങ്കു വെക്കാനാണ് പുതുവര്ഷത്തില് ഈ പോസ്റ്റുമായി വന്നത്
.പ്രശസ്ത ജാപ്പനീസ് ചിന്തകനും ശാസ്ത്രജ്ഞനും ആയ ഡോ :മസാറു ഇമോട്ടോ വെള്ളത്തെപ്പറ്റി നടത്തിയപരീക്ഷണങ്ങള് ആണ് ഈ പുസ്തകരചനയ്ക്ക് ആധാരം.''വെള്ളത്തിലെ ഗുപ്തസന്ദേശങ്ങള്‍ 'എന്ന ഈപുസ്തകത്തിനു മലയാള പരിഭാഷ നടത്തിയത് ശ്രീ മംഗലത്ത് മുരളിയാണ്.അദ്ദേഹം ദുബായ് ന്യൂഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ അദ്ധ്യാപകന് ആണ്.ബൌദ്ധികവ്യാപാരങ്ങള്‍ ആണ് ഗവേഷണത്തിന്റെ അടിത്തറ എങ്കിലും ഇത് വേറിട്ട, മനുഷ്യന്ആന്തരികമുന്നേറ്റം നല്കുന്ന ,,ആത്മാവിന്റെ സാന്നിദ്ധ്യത്തെ മതനിരപേക്ഷമായി കാണുന്ന ഒരു കൃതിയാണ്.ആമുഖം മുതലേ ഇതിലെ ഭാഷ എന്നെ സ്വാധീനിച്ചു
.ജീവിതത്തിന്റെ ജലപുസ്തകം എന്നശീര്‍ഷകത്തില്‍ മുരളി എഴുതുന്നു.''ജലത്തിന് പറയാനുള്ളത് നിങ്ങളോടാണ്.അത് കേട്ടുകഴി്ഞ്ഞാല് പിന്നെ ജലം മാത്രമല്ല,ജീവിതവുംനിങ്ങള് പാഴാക്കില്ല''
മഴയെപ്പറ്റി എഴുതുന്ന എന്നോടു എന്റെ പ്രിയശിഷ്യ ജല്സയാണ് ഈ പുസ്തകം സമ്മാനിച്ചു ഉപകാരപ്പെടും എന്ന് പറഞ്ഞത്.ജല്സയുടെ ഭര്ത്താവ് സന്തോഷും[സന്തോഷ് എച്ചിക്കാനം ] ഇതിന്റെ ഉള്ളടക്കത്തെപ്പറ്റി ഏറെ പറഞ്ഞു.വായിച്ചപ്പോഴാകട്ടെ ,ഇഷ്ടപ്പെട്ടെന്നല്ല,പ്രചോദനത്തില്‍ മനസ്സും ശരീരവും കുളിര്പ്പി്ച്ചു.മനസ്സ് സഞ്ചരിക്കുന്ന എത്ര വിഭിന്ന മാര്‍ഗങ്ങള്‍...വെള്ളം അതിനെ പ്രതിഫലിപ്പിയ്ക്കുന്നു എന്ന് ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ആശ്ചര്യം കൊള്ളുകയും ചെയ്തു.
ആദ്യമേ പറയട്ടെ ..ഇതൊരു പുസ്തക വിചാരണയല്ല.ഒരു കൃതിയും വായിച്ചു ഇഴപിരിച്ചുനിരൂപണം നടത്തുന്നതില്കാര്യമില്ല.കാരണം ഓരോ കൃതിയും എഴുതപ്പെടുകയാണ്.എഴുതണം എന്ന നിയോഗത്തിന്റെ അനിര്വചനീയമായ സാക്ഷാല്ക്കരിക്കലാണ ത്.എന്നാല്‍ എഴുതപ്പെട്ടത് സാര്വലൌകികമായി മനുഷ്യന്റെ വ്യഥകളും സന്ദേഹങ്ങളും ആനന്ദങ്ങളും പ്രതിഫലിപ്പിക്കുന്നുവെങ്കില് അത് വേറിട്ട അനുഭവമായിരിക്കും.മസാറു ഇമോട്ടോ എന്ന ചിന്തകനായ ശാസ്ത്രജ്ഞന്റെ
വെറും ഗവേഷണഫലങ്ങള്‍ അല്ല ഈ പുസ്തകത്തിലുള്ളത്.മാനവികതയെ കുറിച്ചുംനീതിബോധത്തെ കുറിച്ചും ജീവന്റെ സന്നിഗ്ദ്ധതകളെ കുറിച്ചും ഉള്ള ഒരു പച്ചമനുഷ്യന്റെ കണ്ടെത്തല്‍ കൂടിയാണ്.
നിങ്ങള്‍ സന്തുഷ്ടനാണോ എന്ന ചോദ്യത്തോടെ യാണ് മസാറു ഇമോട്ടോ പുസ്തകം തുടങ്ങുന്നത്.വ്യക്തി യുടെ ജീവി തം ദാര്ശനികമായ ഒരു സമസ്യ ആണ്.തന്റെ ശാസ്ത്രീയ ഗവേഷണങ്ങള്‍,ഈശ്വരചിന്ത,സഹജാവബോധം എന്നിവയെല്ലാം കൂടി അദ്ദേഹത്തില് ഈ സമസ്യയെ പൂരിപ്പിക്കാനുള്ള വക ഒരുക്കിയതിന്റെ ഫലമാണ് ഈ '' hidden messages'' എന്ന് പറയാം.
ഞാനാദ്യം സൂചിപ്പിച്ചപോലെ,വെള്ളം പാഴാക്കരുത് എന്നിങ്ങനെയുള്ള കേട്ടുമടുത്ത പരസ്യങ്ങള്‍ അല്ല ഇതിനു പിന്നില്‍.
അദ്ദേഹം എഴുതുന്നു.''ശുക്ലത്തിലെ ബീജത്തി ല്നിന്നു തുടക്കം കുറിച്ച് ഒന്പതു മാസങ്ങള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവിച്ചു അവസാനം ഒരിറക്ക് വെള്ളം കുടിച്ച്മരിക്കുന്നതാണ് മനുഷ്യജീവിതം.'' .ഞാന്‍ വായിച്ചതി ല്‍ ഏറ്റവും മനോഹരമായ ജീവിത നിര്വചനം ഇതാണ്.ഭൌതികതയും ആത്മീയതയും ഒരുപോലെ ഇതില്‍ മേളിക്കുന്നു അതുകൊണ്ടാണ് സാര്വലൌകികത ഇതിലുള്ളതായി തോന്നിയത്..താവോ സിദ്ധാന്തവും സെന്‍ തത്വങ്ങളും ഖുറാനും ബൈബിളും വെള്ളം എന്ന വസ്തുവിനെ എങ്ങനെ കാണുന്നു എന്ന് അദ്ദേഹം വിവരിക്കുന്നു.വെള്ളത്തിന്റെ രോഗനിവാരണശേഷി യും സാദ്ധ്യതകളും നമുക്കും കുറെയെല്ലാം അറിയാം.water therapy
യെപ്പറ്റി കേട്ടിരിക്കുമല്ലോ.വെള്ളത്തിന്റെ സഹജഭാവം ആണ് അവിടെ മരുന്നായി മാറുന്നത്.ഹോമിയോപ്പതിയില്‍ ജലനേര്പ്പിക്കല് ആണല്ലോ ചെയ്യുന്നത്.പ്രകൃതിചികിത്സയും വെള്ളത്തിന്റെ സ്വാഭാവികഗുണഗണങ്ങളില് ഊന്നുന്നു...അങ്ങനെ വെള്ളം നമുക്ക് എന്താണെന്ന് അദ്ദേഹം നിര്ദ്ധാരണം ചെയ്യുന്നു.''ശരാശരി മനുഷ്യശരീരത്തിന്റെ ശതമാനം വെള്ളമാണ്.ഭ്രൂണത്തിന്റെ ശതമാനം വെള്ളത്തില്‍ നമ്മുടെ ജീവിതമാരംഭിക്കുന്നു.പിറക്കുമ്പോള്‍ അത് ശതമാനമാകുന്നു.പ്രായപൂര്ത്തിയാകുന്നതോടെ ജലാശം ശതമാനമായി കുറയുന്നു.വാര്ദ്ധക്യദശ യില്‍ മരിക്കയാനെങ്കില് നമ്മളില്‍ അമ്പത് ശതമാനം ജലമായിരിക്കും.ചുരുക്കിപ്പറഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ മിക്കവാറും ജലരൂപത്തിലാണ് നാം കഴിച്ച്കൂട്ടുന്നത്.ഭൌതിക വിശകലനത്തില്‍ മനുഷ്യര്‍ ജലമാണ്.........സന്തുഷ്ടിയും ആരോഗ്യവും നിറഞ്ഞ ജീവിതം മനുഷ്യര്‍ക്ക് എങ്ങനെ നയിക്കാനാകും?നിങ്ങളുടെ ശരീരത്തില്‍ നിറഞ്ഞ ജലത്തെ ശുദ്ധീകരിക്കുക എന്നതാണ് ഉത്തരം...''.ഒഴുകുന്ന നദീജലം പോലെ പരിശുദ്ധിയും ഊര്ജവും നിറഞ്ഞതാവണം സിരകളിലെ രക്തം .വികാരങ്ങള്‍ ജഡമാകാതെ വൈകാരിക ഊര്ജത്തോടെ പ്രവഹിക്കുന്ന
അരോഗ ജീവിതത്തിനു വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
ചലനം,മാറ്റം ,പ്രവാഹം..ഇതൊക്കെ നിറഞ്ഞതാണ് ജീവിതം.ഒഴുക്കിനെ തടയാത്ത ശരീരവും മനസ്സും...അതാണ് മാനവജനതയുടെ നിലനില്പ്പിനു വേണ്ടത് എന്ന് അദ്ദേഹം പറയുന്നു. ജലത്തെ അറിയുക എന്നാല്‍ പ്രപഞ്ചത്തെ അറിയല്‍ ആണ്,പ്രകൃതിയുടെ വിസ്മയങ്ങളെ അറിയല്‍ ആണ്., ജീവിതത്തെ ത്തന്നെ അറിയല്‍ ആണ്.ശാസ്ത്രീയതയെപ്പോലെ തന്നെ ഈ വിവരണങ്ങളില്‍ അഗാധമായ മനുഷ്യസ്നേഹവും ഈശ്വരത്വവും എനിക്ക് കാണാനായി.ജലത്തെ നാം വിലമതിക്കുന്നുന്റെ ന്കിലും അത് കുടിവെള്ളം എന്ന പേരിലാണ്.ജീവിതതത്വങ്ങള്നിര്ദ്ധാരണം ചെയ്തു,മൂല്യബോധമുന്റാക്കാ
നാണ് തന്റെ പരീക്ഷണത്തിന്റെ വിജയഗാഥകള്‍ അദ്ദേഹം ആവിഷ്ക്കരിക്കുന്നത്.
അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇവിടെ ക്രോഡീകരിക്കാം.
അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇവിടെ ക്രോഡീകരിക്കാം.
ശരീരത്തിനുവേണ്ട ഊര്ജത്തിന്റെ വാഹകനാണ് ജലം. എല്ലാ ആരോഗ്യശാസ്ത്രസമൂഹവും ജലത്തെ ഊര്ജവാഹിനിയായി കാണുന്നു.
പരീക്ഷണം ഇങ്ങനെയായിരുന്നു.അമ്പതു വിവിധപാത്രങ്ങളില് അന്പതുതരം ജലം നിറച്ചു.മൂന്നു മണിക്കൂര്‍ ഊഷ്മാവില്‍ ഫ്രീസറില്‍ വെച്ചു ഘ നീഭവിപ്പിച്ചു.ഹിമപരലുകള്‍ രൂപം കൊണ്ടു.അവ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു.കുഴല്ജലം,ക്ലോറിന്‍ ജലം എന്നിവയില്‍ പരലുകള്‍ ഉണ്ടായില്ല.ശുദ്ധജലത്തില്‍ മുഴുപ്പരലാണ് കണ്ടത്.ഈ പരലുകളെ വാക്കുകളും സംഗീതവും പ്രാര്ഥനയും മുഖേന പരിശോധിച്ചു. അദ്ഭുതകരമായിരുന്നു മാറ്റം.ആകൃതി തികഞ്ഞ സവിശേഷഭംഗികകളോടെ ക്ലാസിക്കല്‍ സംഗീതം പരലുകളെ വിന്യസിച്ചു.അരോച കസംഗീതമാകട്ടെ വികൃതരൂപത്തെയാണ് തീര്ത്തത്. ചിത്രങ്ങള്‍ താഴെ....
ക്ലാസിക്കല്‍ സംഗീതത്തില്‍ രൂപപ്പെട്ടത്
അരോച കസംഗീത്തില്‍ രൂപപ്പെട്ട ത്
വിവിധവാക്കുകളും പ്രയോഗങ്ങളും വരുത്തുന്ന മാറ്റമാണ് പിന്നെ കണ്ടത്.ജലത്തിന് നേരെ നന്ദി,സ്നേഹം,ചെകുത്താന്‍,മണ്ടന്‍ തുടങ്ങിയ വാക്കുകള്‍ എഴുതി നോക്കി.ഗവേഷകനെപ്പോലും അമ്പരപ്പിച്ച രൂപവിന്യസനങ്ങള് ഉണ്ടായി
.ചിത്രങ്ങള്‍ താഴെ..
.ചിത്രങ്ങള്‍ താഴെ..
നന്ദി,സ്നേഹം എന്നിവയ്ക്ക് നേരെ രൂപപ്പെട്ട ത്
വ്യക്തമായ ആശയപ്രകാശനങ്ങളില്‍ നിന്ന് ആകര്ഷക രൂപം പിറന്നു.ശാസന അവ്യക്തരൂപം ഉണ്ടാക്കി.
ഇവ സദു്ഭാവത്തി ലുണ്ടായത്
നിന്ദ്യഭാവത്തില്‍ ഉണ്ടായത്
പ്രാര്തനയുടെ ശക്തി് ഇച്ചാശ ക്തി ആണ് എന്ന് നാം പറയാറുണ്ട്.ജലപരലുകള് അത് വ്യക്തമാക്കി.
പ്രാര്‍ത്ഥനയ്ക്ക് മുന്‍പും പിന്‍പുമായി എടുത്ത ഫോട്ടോകള്‍ ആണിവ .പ്രാര്‍ത്ഥന എങ്ങനെ ഭാവഭദ്രത ഉണ്ടാക്കുന്നു!!
ഗവേഷകന്‍ മനുഷ്യസ്നേഹി കൂടിയാവേന്ടതി ന്റെ ആവശ്യകത ആണ് ഈ കൃതി ഓര്‍മിപ്പിക്കുന്നത്.
മസാറു ഇമോട്ടോ ഇപ്രകാരം പറയുന്നു
.''മനുഷ്യാത്മാവിന്റെ നൈര്മല്ല്യത്തെ കുറിച്ചും സ്നേഹത്തിനും കൃതജ്ഞതക്കും ലോകത്തിന്റെ മേലുള്ള സ്വാധീനശ ക്തിയെ കുറിച്ചും ജലം എന്നെ പഠിപ്പിച്ചു.''സ്നേഹവും കൃത ജ്ഞതയും ആണ് ലോകത്തിനു വഴികാട്ടിയാവേന്ട വാക്കുകള്‍.നാം നമ്മുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് ജലം നമ്മെ പഠിപ്പിക്കുന്നു.science of quantum mechanics സ്ഥാപിച്ച
Existence is vibration എന്ന തത്വമാണ് ഗവേഷകന്‍ ഊന്നിപ്പറയുന്നത്.
വ്യക്തിക്കും വസ്തുവിനും സ്ഥലത്തിനും ബാധകമായ തത്വമാണ് അത്. ഓരോ vibration -ഉം നിയതമായ ഫലശ്രുതിയുന്ടു. ഊര്ജം മനസ്സിനും ശരീരത്തിനും നല്കുന്നതാണ് .പോസിട്ടീവ് ആയ സന്തോഷം,പ്രസരിപ്പ്,എന്നിവ
പടരുന്ന സ്ഥല- സന്ദര്ഭങ്ങള്‍.നമ്മിലെ ജലത്തിന്റെ കമ്പനമാണ് അതിനു പ്രേരകമാവുന്നത്.
പടരുന്ന സ്ഥല- സന്ദര്ഭങ്ങള്‍.നമ്മിലെ ജലത്തിന്റെ കമ്പനമാണ് അതിനു പ്രേരകമാവുന്നത്.
. സൌരയൂഥത്തെ നമ്മുടെ ശരീരത്തോട് താരതമ്യപ്പെടുത്തിയാല്‍ കരളിന്റെ സ്ഥാനമാണ് ഭൂമിയുടെ .ഭൂമി സൌരയൂഥത്തിലൂടെ പ്രവഹിക്കുന്ന വെള്ളത്തെ ശുദ്ധീകരിച്ച്പ്രപഞ്ചത്തിനു തന്നെ തിരിച്ചേല്പ്പിക്കുന്നു.
ഇനിയും ഒട്ടേറെ ഈ കൃതിയെപ്പറ്റി പറയാന്‍ ഉണ്ട്.ഭൌതികശാസ്ത്രം,ശരീര ശാസ്ത്രം,മനോവിജ്ഞാനം എന്നിങ്ങനെ ധാരാളം വീക്ഷണതലങ്ങള് ഉണ്ട്. ജലത്തിന് പറയാനുള്ളത് ഏറെയായിരുന്നു..അത്യസാധാരണങ്ങള് ആയ ബോധങ്ങള്‍ അവ വിതരണം ചെയ്യുന്നു. ദാര്‍ശനികവും ശാസ്ത്രീയവുമായ ഈ ഗ്രന്ഥം മംഗലത്ത് മുരളി നന്നായി തര്ജുമ ചെയ്തിരിക്കുന്നു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)