2010, ഡിസംബർ 31, വെള്ളിയാഴ്‌ച
2010, ഡിസംബർ 27, തിങ്കളാഴ്‌ച
for you..
ഓടക്കുഴലിത് നീടുറ്റ കാലത്തിന്‍ കൂടയില്‍ മൂകമായ് വീണു പോകാം
മണ്‍ ചിതലായേക്കാം അല്ലെങ്കില്‍ ഇത്തിരി വെണ്‍ചാരം മാത്രമായ് മാറിപ്പോകാം
നന്മയെപ്പറ്റി വിനിശ്വസിയ്ക്കാം ചിലര്‍ ,തിന്മയെപറ്റിയെ പാടു ലോകം
എന്നാലും നിന്‍ കയ്യില്‍ അര്‍പ്പിച്ച മജ്ജന്മം
എന്നാളും ആനന്ദസാന്ദ്രം ധന്യം...
2010, ഡിസംബർ 24, വെള്ളിയാഴ്‌ച
കുട്ടി വീണ്ടും ...
മഞ്ഞുള്ള ഡിസമ്പറിലെ വെളുപ്പാങ്കാലം.കുട്ടി ഉറക്കമുണര്‍ന്നതേ ഓര്‍ത്തത് തലേന്ന് ഉമ്മറത്ത് വന്നുവീണ കിളിക്കുഞ്ഞിനെയാണ്.
പാലുകൊടുത്ത് അമ്മയോട് ഇരവല്‍ വാങ്ങിയ ഫ്ലാനല്‍ കഷണം കൊണ്ടു പുതപ്പിച്ചുകിടത്തിയതാണ് .അവന്‍ ഓടിപ്പോയി നോക്കി.
മുറ്റത്ത് ഉറുമ്പിന്റെ നിര..അവന്‍ നെഞ്ചിടിപ്പോടെ മുറ്റത്തിറങ്ങി.കുഞ്ഞുതൂവല്‍ ഒന്നുരണ്ടു എണ്ണം ..കുരിഞ്ഞിപ്പൂച്ച പമ്മി വരുന്നത് കണ്ടപ്പോള്‍ തീര്‍ച്ചയായി.ആ പാവത്തിന്റെ കാര്യം കഴിഞ്ഞുകാണും.ദേഷ്യത്തോടെ അവന്‍ കല്ലെടുത്ത്.എറിയാനോങ്ങി.അവള്‍ സ്ഥലം വിട്ടു.കുട്ടിക്ക് കരയാന്‍ തോന്നി.രാത്രി പുറത്ത് കിടത്തരുതായിരുന്നു.
അമ്മയുടെ വിളികേട്ടു കുട്ടി അകത്തേക്ക് തിരിഞ്ഞു.പെട്ടെന്ന് ഒരു കുഞ്ഞുകിളി ചിലക്കല്‍ ..അവന്‍ പരതി .എവിടെ?.ഉമ്മറത്തെ ബഞ്ചി നടിയില്‍ ചാക്കിന്റെ മുകളില്‍ കിളിക്കുഞ്ഞു.തലേന്നത്തെ ദൈന്യം മാറി.അരികില്‍...അവന്‍ മിഴിച്ചുപോയി.കുറിഞ്ഞിയുടെ രണ്ടുകുട്ടികള്‍ ..അവര്‍ നല്ല ഉറക്കത്തിലാണ്.കിളിക്കുഞ്ഞു അവരുടെ ദേഹത്തോട് ചേര്‍ന്നാണ്കിടക്കുന്നത്.താന്‍ ഇടപെടെ ണ്ടു തില്ലാത്ത സഹജീവനത്തിന്റെ മുന്നില്‍ പരമനിസ്സഹായനായ കാണിയായി കുട്ടി മാറി.
[ഇത് സാങ്കല്‍പ്പികം .ഇരയും വേട്ടക്കാരനും ആരെന്നറിയാത്ത കളിക്കുമുന്നില്‍ ചോദ്യങ്ങളില്ലാതെ..പിന്‍ വാങ്ങുന്നു.]
ലേബലുകള്‍:
ഭൂമിയ്ക്കും ആകാശത്തിനുമിടയില്
2010, ഡിസംബർ 16, വ്യാഴാഴ്‌ച
എന്ടോസള്‍ഫാന്‍-...end of life...
ഭൂമി നമ്മുടേത് മാത്രമല്ല എന്ന വിനയം മാത്രമേ ഈ ലോകത്തെ ഇനി രക്ഷിക്കൂ.നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ്
ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ പ്രസക്തി ഇവിടെയാണ്.
...''you must teach your children that the ground beneath their feet is the ashes of our grandfathers.so that they will respect the land,tell your children that the earth is rich with the lives of our kin.teach your children that we have taught our children,that the earth is our mother.whatever befalls the earth befalls the sons of the earth.man did not weave the web of life.,he is merely a strand of it,.what ever he does to the web,he does to himself...''
ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ പ്രസക്തി ഇവിടെയാണ്.
...''you must teach your children that the ground beneath their feet is the ashes of our grandfathers.so that they will respect the land,tell your children that the earth is rich with the lives of our kin.teach your children that we have taught our children,that the earth is our mother.whatever befalls the earth befalls the sons of the earth.man did not weave the web of life.,he is merely a strand of it,.what ever he does to the web,he does to himself...''
സിയാറ്റില്‍ ഗോത്രത്തലവന്റെ ഈ വാക്കുകള്‍ വീണ്ടും ഓര്ത്തുപോകയാണ് ഈ എന്ടോസള്‍ഫാന്‍ സന്ദര്‍ഭത്തില്‍.
രാസവളം,രാസകീടനാശിനി ഇല്ലാതെ കൃഷി ബുദ്ധി മുട്ടാവുമെന്നും കൃഷി ലാഭകരമല്ലെങ്കില്‍ ആരാണ് അത് നടത്തുക
എന്നും ബ്ലോഗില്‍ത്തന്നെ ആശങ്കകള്‍ കണ്ടു.
ഇതൊന്നും ആരെയും ബോദ്ധ്യപ്പെടുത്താന്‍ ആവില്ലെന്നറിയാം.എന്നാല്‍ ഈ ''ബൂലോകത്ത് ''
പ്ര തികരിക്കാതെ ഇരിക്കാന്‍ പറ്റില്ല.
എന്ടോസ ള്‍ഫാന്‍ എന്നല്ല ഒരു രാസകീടനാശി നിയും ഏറ്റുവാങ്ങി നിലനില്‍ക്കാന്‍ ഇനി നമ്മുടെ
ഭൂമിക്കു കഴിയുമെന്ന് തോന്നുന്നില്ല.അത്രമാത്രം
വിഷലി പ്തമായിരിക്കുന്നു.ഇത് നിരോധിക്കാന്‍ ഒരു ഗവേഷണത്തിന്റെ ആവശ്യകതയില്ല.കാരണം
പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ടിരിക്കുന്ന കാര്യുംആണ ത്.വന്‍ തോട്ടങ്ങളുടെ
സുരക്ഷിതത്വത്തിനുവേണ്ടി ചെറുമനുഷ്യന്‍ നിലംപരിശാകുന്നു.
ലേബലുകള്‍:
ഭൂമിയ്ക്കും ആകാശത്തിനുമിടയില്
2010, ഡിസംബർ 14, ചൊവ്വാഴ്ച
E-Malayalam workshop
ഇന്നലെ [ചൊവ്വാഴ്ച്ച]തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ നടന്ന ഇ-ഭാഷ ശില്‍പ്പശാല യില്‍നിന്നു
ഫോട്ടോ -സെബാസ്റ്റ്യന്‍[ ക്രയ്സ്റ്റു കോളേജു]എടുത്തത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)