മഞ്ഞുള്ള ഡിസമ്പറിലെ വെളുപ്പാങ്കാലം.കുട്ടി ഉറക്കമുണര്‍ന്നതേ ഓര്‍ത്തത് തലേന്ന് ഉമ്മറത്ത് വന്നുവീണ കിളിക്കുഞ്ഞിനെയാണ്.
പാലുകൊടുത്ത് അമ്മയോട് ഇരവല്‍ വാങ്ങിയ ഫ്ലാനല്‍ കഷണം കൊണ്ടു പുതപ്പിച്ചുകിടത്തിയതാണ് .അവന്‍ ഓടിപ്പോയി നോക്കി.
മുറ്റത്ത് ഉറുമ്പിന്റെ നിര..അവന്‍ നെഞ്ചിടിപ്പോടെ മുറ്റത്തിറങ്ങി.കുഞ്ഞുതൂവല്‍ ഒന്നുരണ്ടു എണ്ണം ..കുരിഞ്ഞിപ്പൂച്ച പമ്മി വരുന്നത് കണ്ടപ്പോള്‍ തീര്‍ച്ചയായി.ആ പാവത്തിന്റെ കാര്യം കഴിഞ്ഞുകാണും.ദേഷ്യത്തോടെ അവന്‍ കല്ലെടുത്ത്.എറിയാനോങ്ങി.അവള്‍ സ്ഥലം വിട്ടു.കുട്ടിക്ക് കരയാന്‍ തോന്നി.രാത്രി പുറത്ത് കിടത്തരുതായിരുന്നു.
അമ്മയുടെ വിളികേട്ടു കുട്ടി അകത്തേക്ക് തിരിഞ്ഞു.പെട്ടെന്ന് ഒരു കുഞ്ഞുകിളി ചിലക്കല്‍ ..അവന്‍ പരതി .എവിടെ?.ഉമ്മറത്തെ ബഞ്ചി നടിയില്‍ ചാക്കിന്റെ മുകളില്‍ കിളിക്കുഞ്ഞു.തലേന്നത്തെ ദൈന്യം മാറി.അരികില്‍...അവന്‍ മിഴിച്ചുപോയി.കുറിഞ്ഞിയുടെ രണ്ടുകുട്ടികള്‍ ..അവര്‍ നല്ല ഉറക്കത്തിലാണ്.കിളിക്കുഞ്ഞു അവരുടെ ദേഹത്തോട് ചേര്‍ന്നാണ്കിടക്കുന്നത്.താന്‍ ഇടപെടെ ണ്ടു തില്ലാത്ത സഹജീവനത്തിന്റെ മുന്നില്‍ പരമനിസ്സഹായനായ കാണിയായി കുട്ടി മാറി.
[ഇത് സാങ്കല്‍പ്പികം .ഇരയും വേട്ടക്കാരനും ആരെന്നറിയാത്ത കളിക്കുമുന്നില്‍ ചോദ്യങ്ങളില്ലാതെ..പിന്‍ വാങ്ങുന്നു.]
വേട്ടക്കാരൻ ഇരക്ക് കാവലായ് മാറുന്ന ഒട്ടും സാങ്കൽപ്പികമല്ലാത്ത കാഴ്ച്ചകളും ചിലപ്പോൾ ഉണ്ടാകാറുണ്ട് കേട്ടൊ
മറുപടിഇല്ലാതാക്കൂസുസ്മേഷിന്റെ ബ്ലോഗിൽ, വീടിനുള്ളിൾ ഡിസംബറിൽ രണ്ടു കിളികൾ വന്ന് കൂട് കൂട്ടി മുട്ടയിട്ട നനുത്ത അനുഭവം വായിച്ച് എത്തിച്ചേർന്നത് ഇവിടെ.
മറുപടിഇല്ലാതാക്കൂരണ്ടും കൂടി ചേർത്തു വായിക്കുമ്പോൾ ഒരു പൂർണ്ണത.
എന്റെ ബാല്യം കാറ്റും മരങ്ങളും കിളികളും ഒക്കെ നിറഞ്ഞതായിരുന്നു
അവിടേക്ക് കൂട്ടിക്കൊണ്ടു പോയി.
പക്ഷികൾക്കും കുട്ടികൾക്കും ഒക്കെ എത്ര നേർത്ത മസൃണമ്മായ ഹൃദയമാണ് പ്രകൃതി നൽകിയത്.
വളരുമ്പോൾ അത് തിരിച്ചെടുക്കുന്നതെന്തിന്?
പ്രിയ മുരളീ...
മറുപടിഇല്ലാതാക്കൂവേട്ടക്കാര് കുറഞ്ഞു,കാവലാളുകള്‍ കൂടുന്ന ''രാമരാജ്യ''മാന് എന്റെ ആദര്‍ശസാമ്രാജ്യം.
താങ്കളുടെ വാക്ക് അല്‍പമൊന്നുമല്ല ആശ്വാസം തരുന്നത്.നന്ദി..
സുരേഷ്,
പക്ഷിയും കുട്ടിയും പട്ടിയും പൂച്ചയും കളിത്തോഴരായ ബാല്യം ഇനി കഥയില്‍ മാത്രം കാണാന്‍ ആവും.
വലുതാകല്‍ മനുഷ്യരെ സംബന്ധിച്ചുമാത്രമേ ആയാസപൂര്‍ണ്ണ മാകുന്നുള്ളൂ.മറ്റുള്ളവയ്ക്ക് സ്വാഭാവിക
പരിണാമം മാത്രം.
എന്നും കുട്ടികളുടെ മനസ്സോടെ ലോകത്തെ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ :(
മറുപടിഇല്ലാതാക്കൂഇവിടെ വന്നതിനു നന്ദി.വല്യമ്മായി ..ഇടശ്ശേരി എഴുതിയപോലെ വ്യാകരണം വായിലാക്കുംപോളെയ്ക്കും
മറുപടിഇല്ലാതാക്കൂനാം അതുവരെ പരിചിതമായിരുന്ന പ്രകൃതിഭാഷ മറന്നുപോകുന്നു......