വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, ഡിസംബർ 27, തിങ്കളാഴ്‌ച

for you..

                                 
                                 
ഓടക്കുഴലിത് നീടുറ്റ കാലത്തിന്‍ കൂടയില്‍ മൂകമായ്   വീണു പോകാം 
                                         മണ്‍ ‍ചിതലായേക്കാം  അല്ലെങ്കില്‍ ഇത്തിരി വെണ്‍ചാരം മാത്രമായ് മാറിപ്പോകാം
                                         നന്മയെപ്പറ്റി വിനിശ്വസിയ്ക്കാം ചിലര്‍ ,തിന്മയെപറ്റിയെ പാടു ലോകം 
                                         എന്നാലും നിന്‍ കയ്യില്‍ അര്‍പ്പിച്ച മജ്ജന്മം 
                  എന്നാളും  ആനന്ദസാന്ദ്രം ധന്യം...



                         
 

3 അഭിപ്രായങ്ങൾ:

  1. ഉണങ്ങി വീഴാൻ തുനിയുന്ന ഒരു ശിഖരത്തിൽ ആരാണ് ഈ പച്ചപ്പിനെ ചേർത്ത് വച്ചത്. വഴിയാത്ര ചോദിച്ച് പിൻ‌മടങ്ങുന്നതിന്റെ സ്നേഹപൂർവ്വം തിരികെ വിളിക്കുന്ന പോലെ.

    കവിതയും ചിത്രവും നന്നായി.

    മറുപടിഇല്ലാതാക്കൂ
  2. കടുകട്ടിതന്നെയീ...
    എന്നാലും ആനന്ദസാന്ദ്രം ധന്യം

    മറുപടിഇല്ലാതാക്കൂ
  3. കേള്‍ക്കുന്നവര്‍ ഉണ്ടാകുമ്പോള്‍ സ്വരവീചികള്‍ക്ക് ആനന്ദം.. സന്തോഷം കൂട്ടുകാരെ..

    മറുപടിഇല്ലാതാക്കൂ