വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2010, മേയ് 30, ഞായറാഴ്‌ച

സുല്‍ഫി മറക്കാത്ത മിട്ടായിമധുരങ്ങള്‍...

    
സുല്‍ഫി എഴുതിയ ആദരാഞ്ജലികള്‍ ഒരു കേവലവ്യക്തിയെ ഓര്‍ക്കല് ‍ മാത്രമായിരുന്നില്ല.മാഞ്ഞുപോവുന്ന നാട്ടിന്പുരപ്പഴമകളെ അയവിറക്കല്‍ കൂടിയായിരുന്നു.ഞങ്ങളുടെ നാട്ടിലും ഇപ്പോള്‍ പലച്ചരക്കുകടയുടെ കൂട്ടായ്മസംസ്കാരം
മാഞ്ഞിരിക്കുന്നു.സൂപര്മാര്‍ക്കട്ടുകള്‍ ഇല്ലാതാക്കിയ ഉപ്പുപാത്രം സുല്‍ഫി വരച്ച്കാണിച്ചു.
ഞാനും ഓര്‍ത്തു.ആ പഴയ ''ഉപ്പു ശേഖര''നി യെപ്പറ്റി
പിന്നെ പീസീക്കയുടെ  മിട്ടായികള്‍.അതിന്റെ മധുരം മറക്കാത്തത് ആ മിട്ടായിയില്‍ ചേര്‍ത്ത 
അലിവിന്റെ ചേരുവ കൊണ്ടാണ്.
പഴയ പീടികകള്‍എങ്ങനെ ഒരനാടിന്റെ സാമ്പത്തിക
വ്യവസ്ഥയെ അടിപതറാതെ നിലനിര്ത്തിയെന്നു
കൂടി
 ഓര്‍മിപ്പിച്ചു.പീസീക്ക കടമുതലാളിയായിരുന്നില്ല .അതുപോലെ
ഒട്ടേറെ മുതലാളിയല്ലാത്ത്ത കടയുടമകള്‍ നാട്ടുകാരെ നിര്‍ല്ലോഭം സഹായിച്ചിരുന്നു.
അന്തിമകാലത്തെ ദൈന്യവും ഒരുപക്ഷെ 
മെഴുകുതിരിയുടെ അണഞ്ഞു പോകലാവാം.
പിന്നെ സുല്ഫിയുറെ ബാപ്പയുടെ ''ശിക്ഷ''യെപ്പറ്റി 
യും ഞാന്‍ ഓര്‍ത്തു.അങ്ങനെ അടിവാങ്ങിയ കുട്ടികള്‍ പണ്ടു ധാരാളം ഉ ണ്ടാ യിരുന്നു.അത് ബാലപീഡനത്തിന്റെ വകുപ്പില്‍ പെടുകയുമില്ല
.ആ കുട്ടികള്‍ ആ ശിക്ഷയുടെ പിന്നിലെ ''വഴിതെളിക്കല് ‍ '' ശരിക്കും ഉളക്കൊണ്ടിട്ടുന്ടു.ഇപ്പോഴല്ലേ ടീവി
കാണരുതെന്ന് പറഞ്ഞതിന് കുട്ടികള്‍ തൂങ്ങിമരിക്കുന്നത്.
അടിയും അതിനുപിന്നിലെ ഉത്തരവാദിത്വ
ബോധവും കുട്ടികള്‍ തിരിച്ചറിഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ പോയി എല്ലാ ഓര്‍മകളെയും പങ്കുവെക്കാന്‍ സുല്ഫിയെ പ്രാപ്തനാക്കുന്നത് ആ നന്മയുടെ ശിക്ഷണമാണ്
.ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.നന്മയും സ്നേഹവും
ഓര്‍മകളും ''അല്ഷിമെര്സിനെ'' അകറ്റുന്നു
.സുല്ഫിയെ ആശംസിച്ചുകൊണ്ടും   പീസീക്കയ്ക്ക് ആദരാഞ്ജലികള്‍ നേര്ന്നുകൊണ്ടും
 സ്നേഹപൂര്‍വ്വം....                          

2010, മേയ് 24, തിങ്കളാഴ്‌ച

കേരളവര്മയിലെ ഊട്ടിയിലേയ്ക്ക്..



           
  പുറ ത്തുനിന്നുള്ളവര്‍ക്ക് കൌതുകവും കേരളവര്‍മയുറെ ഭാഗമായവര്‍ക്ക്     
അഭിമാനവും നല്‍കുന്ന ഊട്ടി..
അസംഖ്യം വര്‍ഗങ്ങളില്‍ സസ്യ-ജീവ കുലങ്ങള്‍..ഊഞാലവള്ളികള്‍
നഗരത്തില്‍നിന്നെത്തിയവര്‍ക്ക് അല്ഭുതമേകി.
ഞങ്ങള്‍ ഗ്രാമജീവിതത്തില്‍ ലയി്ചവര്‍ക്കാകട്ടെ കാടിന്റെ
വശ്യമോഹനദൃശ്യങ്ങള്‍ ആണ് ഊട്ടി നല്‍കിയത്.ഷോപ്പിങ്ങിന്റെ ശല്യമില്ലാതെ
കാണാവുന്ന ഊട്ടി എന്ന് ആണ്‍കുട്ടികള്‍ കളിയാക്കിയിരുന്നു
[പെണ്‍കുട്ടികള്‍ ഊട്ടിക്കു പോകുന്നത്ഷോപ്പിങ്ങിനാനെന്ന സംസാരമുണ്ടായിരുന്നു]
പ്രണയത്തിന്റെ സ്വകാര്യം  കൂടിയായിരുന്നു ഊട്ടി.ശരിക്കും ചങ്ങമ്പുഴക്കവിതയിലുള്ള
ഹരിതവിലാസിത  നികുഞ്ജ ങ്ങള്‍..ഒരു കൊച്ച്ച്ചുകാറ്റിനാല്‍ വര്‍ഷിക്കുന്ന പൂമഴകള്‍..
പഴയ ബോട്ട്-ക്ലബ്ബിന്റെ ഓര്‍മ്മകള്‍ ഉറങ്ങിക്കിടക്കുന്ന പാടത്തിന്റെ ഓരത്ത
് ഞങ്ങള്‍ ചെന്ന് നില്‍ക്കാരുന്ടു.
പേരറി യാമരങ്ങളും  കായ്കളും  പൂക്കളും എല്ലാം ചേര്‍ന്ന് കേരളവര്മയിലെ ഊട്ടി ഒരു പരിസ്ഥിതിവിദ്യാലയം തന്നെയായിരുന്നു.എത്ര സാഹിത്യക്യാംപുകള്‍,കവിയരങ്ങുകള്‍,ക്ലാസ്സുകള്‍..ഊട്ടി അതിനെല്ലാം പറ്റുന്ന
രംഗവിതാനം നല്‍കി..
ഒരുപക്ഷെ ഇത് വായിക്കുന്നവര്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..
കോളേജില്‍ ഊട്ടിയിലെയ്ക്ക് നയിക്കുന്ന വഴിയാണ് ഈ ചിത്രം.
''പാതയുടെ സംഗീതം''എന്ന ശീര്‍ഷകമാണി തിനുയോജിക്കുക   . [ഞങ്ങള്‍ക്ക് പഥര്പാഞ്ചാലി യുണ്ടായിരുന്നു.സെക്കന്റ് ലാംഗ്വാജിനു.അത് ഊട്ടിയുടെ 
പശ്ചാത്തലത്തില്‍ വായിക്കാനായിരുന്നു എനിക്കിഷ്ടം..]

2010, മേയ് 23, ഞായറാഴ്‌ച

Haunted ...!




                 
ഒരിക്കല്‍ അട്ടപ്പാ ടിയിലെയ്ക്കുള്ള യാത്രയിലാണ്  ഈ മരം കണ്ടത്
.നീണ്ട ,ഇലകളില്ലാത്ത കൊമ്പുകള്‍  അത് ആകാശത്തേക്ക്
എ്ത്തിപ്പിടിക്കാനെന്നപോലെ നിന്നു.
.ഏതോ ദുരൂഹത നിറഞ്ഞ ,വിഷാ ദ ഭരിതമായ സന്ധ്യയുടെ മൌനം...
പണ്ടു വായിച്മറന്ന ഒരു പ്രേതകഥ ഉയിര്ത്തെനീക്കുംപോലെ...

2010, മേയ് 22, ശനിയാഴ്‌ച

നഗരരാത്രിയിലെ മഴ

               
         
  നഗരം രാത്രിയും മഴയും ഒരുമിച്ചു കൊണ്ടാടുന്നു...
                                 ആലക്തികദീപങ്ങള്‍ക്കപ്പുറത്തുനിന്നു നോക്കുമ്പോള്‍   ..

monsoon ...first drops ...

2010, മേയ് 21, വെള്ളിയാഴ്‌ച

''ദലരേഖകള്‍''



                               
    പുതുമഴയില്‍ കിളിര്ത്തുവന്ന മാന്തൈയുടെ ഇലകള്‍ നോക്കിനിന്നപ്പോള്‍ 
                    അവയുടെ കൈരേഖ കളാ യിത്തന്നെ ഈ വരകള്‍ തോന്നിച്ചു.
                    ഇത് നോക്കി ആരാണ് ഭാവി പറയുക..?
                   
                    ഈ മനോഹരതീരത്തു 
                   എത്ര കാലം ഇനിയും ഉണ്ട്...?                     

2010, മേയ് 19, ബുധനാഴ്‌ച

2010, മേയ് 18, ചൊവ്വാഴ്ച

മണ്ണില്‍ മെനഞ്ഞത് ..മണ്ണായ് മാഞ്ഞത്..

തലക്കെട്ട് ചേര്‍ക്കുക

2010, മേയ് 16, ഞായറാഴ്‌ച

സുഭാഷിതം

   
   അമാവാസിയിലെ അര്‍ദ്ധരാത്രിയില്‍ ഞാന്‍ അവളുടെ അടുത്തു ചെന്ന് ചോദിച്ചു.
                                 ''ഈവിളക്ക്    നെഞ്ചത്ത്‌  ചേര്‍ത്ത്വെച്ചുകൊന്ടു
                                നീ എങ്ങോട്ടാണ് പോകുന്നത്?എന്റെ വീട്ടില്‍ വിളക്ക്  കത്തിച്ചിട്ടില്ല
                               .ഈ വിളക്ക് ഇവിടെ വെച്ചി ട്ട് പോകുമോ?''
                                   കൂരിരുട്ടില്‍ തന്റെ കറുത്ത നയനങ്ങള്‍ അല്‍പനേരം
                                      എന്റെ നേരെ പതിപ്പിച്ചു അവള്‍ മറുപടി പറഞ്ഞു.
                                       ''ദീപാവലിയ്ക്ക് അലങ്കാരത്തിനു വേണ്ടിയാണ് ഈ വിളക്ക്
                                        ഞാന്‍ കൊണ്ടുവന്നിരിയ്ക്കുന്നത്.''

                                           ലക്ഷം ദീപങ്ങളുടെ കൂട്ടത്തില്‍ അവളുടെ ആ ചെറിയ
                                         ദീപവും നിഷ്പ്രയോജനമായി കത്തിയെരിയുന്നത് ഞാന്‍
                                          നോക്കിനിന്നു.                                                                           .......       ഗീതാഞ്ജലി 

''അനുരാഗിണീ ഇതായെന്‍..''

             
''..നിന്നെ ആരൊക്കെ സ്നേഹിച്ചു എന്ന് ഞാന്‍ ചോദിയ്ക്കുന്നില്ല.
നിനക്ക് ആരോടു സ്നേഹമുണ്ട് എന്നും ഞാന്‍ ചോദിയ്ക്കുന്നില്ല.
എന്നാല്‍ ഒന്ന് തീര്‍ച്ച.
എന്നെപ്പോലെ നിന്നെ ആരും സ്നേഹിയ്ക്കുന്നില്ല.
നിന്നെ സ്നേഹിയ്ക്കുന്നവന്‍ എന്ന ഓര്മ മാത്രം മതി കൂട്ടിനു..
അതെനിയ്ക്കു ശക്തി തരുന്നു..''
                                                                                                                                                                                                                                                                                                                                                                                             [ഹെര്‍മന്‍ ഹെസ്സെയുടെ 'ദേശാടനം']
                                                                                                            ഈ വരികളിലെ അനാസക്തപ്രണയത്തി ന്റെ ആരാധികയാണ് ഞാ  നു .പക്ഷെ ഇത് വായി യ്ക്കുന്നതിനും എത്രയോ മുന്‍പുതന്നെ ഒരു നാട്ടുപ്രേമത്തിന്റെ സാഷിയാവാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. .  വളരെക്കാലം മുന്‍പാണ്.എന്നും വയ്കുന്നേരം ഒരു പെണ്‍കുട്ടി ജോലി കഴിഞ്ഞു പാതയോരതൂടെ പോകാരുന്ടു.  അന്നധികം ബസ്സുകളി ല്ല.ആര്‍ക്കും നടക്കാന്‍ മടിയില്ല.ഒരു നാടന്‍ ചന്തക്കാ രിക്കുട്ടി[എന്റെ ഇപ്പോളത്തെ പ്രായംവെച്ച് പറയുന്നതാണിത്.]ശാലീനത,വിനയം,ആകെപ്പാടെ ഒരിഷ്ടം തോന്നും
എന്റെ നാടിലെ ഒരു ചെറുപ്പക്കാരനും ഇത് തോന്നിയിരിയ്ക്കാം. അയാള്‍ ഈ കുട്ടിയെ എന്നും അനുഗമിച്ചുതുടങ്ങി.അന്ന് ഇന്നത്തെപ്പോലെ ഒരുമിച്ചുനടക്കാന്‍ പറ്റില്ലല്ലോ.. ഒരു ചെറു ചിരി സമ്മാനിച്ചു,മുണ്ടിന്റെ കോന്തല ഭംഗിയില്‍ പിടിച്ചു ഉ  ല്ലാ സതോടെ നടന്നിരുന്ന അയാളെ എല്ലാവര്ക്കും പൊതുവേ ഇഷ്ടമായിരുന്നു. ഞാനും ബാല്യകാലസഖാക്കള്‍ രണ്ടുപേരും ഇതിന്റെ നിരീക്ഷകരായി സ്വയം ജോലിയില്‍ പ്രവേശിച്ചു.എട്ടിലോ ഒമ്പതിലോ ആണ് ഞങ്ങള്‍.പ്രേമമെന്നു കേട്ടിട്ടുണ്ട്. വലിയ പിടിയില്ല.ഒരു രസമുള്ള ഏര്‍പ്പാടാണെന്ന് തോന്നി.എന്നും അവരുടെ യാത്ര കാണും.അവര്‍ പരസ്പര ം സംസാരിച്ചിരുന്നില്ല.ഞങ്ങളെ കാണുമ്പോള്‍ പരിചയത്തിന്റെ ഒരു സൌഹൃദഭാവം അവര്‍ക്കുണ്ട്.ഒരു ദിവസം ഒരു ചുമന്ന പൂവയാലുടെ കയ്യില്‍  കണ്ടു.പനിനീര്‍പ്പൂവാവണം.പ്രേമത്തിന്റെ ഒരു പ്രതീകമാതാണല്ലോ.തിരികെ വരുമ്പോള്‍ അതില്ല.അതാ കുട്ടിയ്ക്ക് കൊടുത്തെന്നും ഇല്ലെന്നും ഞങ്ങള്‍ അരമണിക്കൂര്‍ തര്‍ക്കിച്ചു.ഒരുദിവസം ഒരു ചെറുകിട രാഷ്ട്രീയപ്പാര്ടിയുടെ ജാഥയ്ക്ക് മുന്‍പും പിന്‍പുമായി അവര്‍ നടന്നുപോവുന്നു.അയാള്‍ക്ക്‌ അനുഭാവമുള്ള പാര്ടിയായതിനാല്‍ പങ്കെടുക്കാതെ  വയ്യ ...അന്നുമാത്രം അവരുടെ മൂകാനുരാഗത്തിന്റെ ദൃശ്യാവിഷ്ക്കാരം ഇല്ലായിരുന്നു.പിന്നെയും കുറേക്കാലം അവരുടെ ഗമന-അനുഗമനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. ഒരു സംഘര്‍ഷവുമില്ലാതെ ആര്‍ക്കും ചര്ചാവിഷയമാകാതെ തങ്ങളുടെ ഉള്ളില്‍ നിറഞ്ഞ പ്രണയത്തെ ആരുമറിയാതെ വിടര്തിക്കൊന്ടു....എന്തോരു ആനന്ദമായിരിയ്ക്കും അവരപ്പോള്‍ അനുഭവിചിരിയ്ക്കുക..  . പക്ഷെ കുറെക്കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ആ യാത്ര നിലച്ചു.പെണ്‍കുട്ടി കല്ല്യാണം കഴിഞ്ഞുപോയിരിയ്ക്കാം.അയാളും പിന്നെപ്പിന്നെ വയ്കുന്നെരത്തെ നടത്തം
കുറച്ചു.പുറമേ ആര്‍ക്കും കോളിളക്കം ഉണ്ടാക്കാത്ത ഒരനുരാഗകഥയിലെ നായകനെ മാത്രം വല്ലപ്പോളും കാണാറുണ്ടു.പഴയ സരസഭാവമില്ല.ജീവിതപ്രരാബ്ധങ്ങള്‍..അന്നത്തെ  സായാഹ്നയാത്രകള്‍ അയാള്‍ ഇന്നും ഓര്‍ക്കുന്നുന്റാവില്ലേ?  ആ കുട്ടി എവിടെ ആയിരിയ്ക്കും?ഇന്നും ചിലപ്പോള്‍ വയ്കുന്നേരം അങ്ങാടിയില്‍ പോകുന്ന അയാളെ കാണുമ്പോള്‍ ,പഴയ പനിനീര്‍പ്പൂവിനെ ഞാനോര്‍ക്കും.
ആണ്കുട്ടിയ്ക്കും പെന്കുട്ടിയ്ക്കുമിടയില്‍ ഉണ്ടാവേണ്ട അന്തസ്സുറ്റ പ്രണയത്തിന്റെ .മമതാബന്ധതിന്റെ  വേരുകള്‍ എവിറെതിരഞാലാണ് ഇന്ന് കിട്ടുക?
കൂട്ടുകാരെ..നിങ്ങള്‍ക്കെന്തുന്ടു പറയാന്‍?..

അഗ്നിസാക്ഷിയുടെ സന്ദേശം

ദാര്‍ശനികമായ ആഴങ്ങള്‍

                                                  
ശ്യാമപ്രസാദിന്റെ ''അഗ്നിസാക്ഷി'' അടുത്തയിടെ കണ്ടു.അന്തര്‍ജനത്തിന്റെ നോവല്‍ പലതവണ വായിച്ച്ചിട്ടുണ്ട്  എങ്കിലും  സിനിമ കണ്ടിരുന്നില്ല. ആ സിനിമ എന്നെ നീണ്ട ചില ചിന്തകളിലെയ്ക്ക് കൊണ്ടുപോയി.
ഗൃഹസ്ഥാശ്രമത്തിന്റെ പരിമിതികളും  സാധ്യതകളും  അതില്‍ പ്രമേയമാണ്.ഓരോ ആശ്രമത്ത്തിനും കല്‍പ്പിച്ചിട്ടുള്ള ധര്‍മങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ കാലം തരുന്ന ശിക്ഷ എന്ന ഒരു ചിന്തയും ഉണ്ട്.
എന്നാല്‍ അതിലും ശ്രദ്ധേയമായത് അഗ്നിസാക്ഷിയായി വിവാഹം ചെയ്ത ഭാര്യയോടുള്ള നായകന്‍റെ മമതാബന്ധമാണ്.ഇക്കാലത്തെ ഭാര്യാഭാര്ത്താക്കന്മാര്‍ കണ്ടിരിയ്ക്കെന്ട ചിത്രം
.ഒരു പുടവപോലെ,ഒരു ഡിസ്പോസിബിള്‍ പേന പോലെ,മിട്ടായി എടുത്തു വലിച്ചെറിയുന്ന
കടലാസുപോലെ പങ്കാളികളെ കാണുന്ന കേരളീയരെ കുറിച്ചു ദിവസവും വാര്‍ത്തകള്‍ വരുന്ന ഇക്കാലത്ത്
                            ഇതെന്തൊരു ഭര്‍തൃധര്മം എന്ന് തോന്നാം. അത് വെറും ഒഴിഞ്ഞുപോക്കല്ല.ആഴത്തിലുള്ള                                                          വാരിയെടുക്കലാണ്.അത്തരം പ്രണയത്തെ തിരിച്ച്ചറിയാന്‍ മനസ്സ് മാത്രം പോരാ.,                                          ആത്മാവിന്റെ സാന്നിധ്യം കൂടി വേണം.;'അഗ്നിസാക്ഷി  'നല്‍കുന്ന ഒന്നാം സന്ദേശമതാണ്.ഉപേക്ഷിച്ചും ആത്മാവില്‍             ഒട്ടിനില്‍ക്കുന്ന  ദാമ്പത്യം. അതുകൊന്റെന്തുനെടി എന്ന് ഉള്ള ചോദ്യം ഉയരാം അനേക ശരീരങ്ങളിലും രതികളിലും കിടന്നു മറിഞ്ഞും പുളച്ചും തകര്താടിയാല്‍ എന്തുണ്ട് നേട്ടം?ഒടുവില്‍ ഒരു ശരീരവും സത്യമല്ല,ഒരു സുഖവും തരാനാര്‍ക്കുമില്ല എന്ന തിരിച്ചറിവിന്റെ മുന്നിലുള്ള നില്‍പ്പ് മാത്രം ബാക്കി.     അത് എല്ലാം തകര്ന്നവന്റെ നഷ്ടമാണ്.മറിച്ചു അനാസക്തിയുറെ ഈ വിട്ടുനില്‍ക്കല്‍ ആഴത്തിലുള്ള ഒരു ദിവ്യാനന്ദം തരുന്നുണ്ട്.    പുറമേ നിന്ന് നോക്കുന്നവര്‍ക്ക് ഇത്തരം ഉപേക്ഷകള്‍ ശൂന്യതയും വ്യര്‍ത്ഥമായ  ത്യാഗങ്ങലുടെ  ദയനീയപരിസമാപ്തിയുമാണ്.അവരറിയുന്നില്ല    ലോകം വേണ്ടെന്നു വെച്ച്ചവരനുഭവിയ്ക്കുന്ന വിശ്രാന്തി.                                                                                                                                             
രാമായണത്തിലെ രാമസീതായോഗം ഇങ്ങനെ  കാണണം ..അനാസക്തിയുറെ യോഗം ആണ്                             രാമന്റെ കഥ.അഗ്നിസാക്ഷിയില്‍ നായകന്‍റെ വാക്കുകള്‍ കേള്‍ക്കൂ..''ഞാന്‍ അവരില്‍                                                                     എന്നും സംപ്രീതനായിരുന്നു.അവരെന്നും എന്നോടോന്നിച്ച്ചുണ്ടായിരുന്നു''   ഒരിയ്ക്കലും ശരീരം    കൊണ്ടോന്നിചില്ലെങ്കിലും മനസ്സില്‍ ഒന്നിച്ച്ചുണ്ടാ വുകയാണ് നല്ലതെന്നുള്ള ചിന്തയാവാം എന്നെക്കൊണ്ട്    ഇതെഴുതിക്കുന്നത്.  
ഈ ദാമ്പത്ത്യത്തിനു മനസാ   സന്നധമാവാന്‍ നായികയ്ക്ക് കഴിയാഞ്ഞത് ദേശീയപ്രസ്ഥാനം ഭൌതികമായി അവരെ ആവേശി ച്ച്ചതിനാലാവാം ഭൌതികത ശക്തമായി നമ്മില്‍ പ്രവേശി യ്ക്കുംപോള്‍ ആത്മീയതയുടെ ഉള്‍വിളികള്‍ നാം കേള്‍ക്കാറില്ല.സംഭവബഹുലമായ അവരുടെ സാമൂഹ്യജീവിതം പശ്ചാത്താപത്തിനു ഇടകൊടുക്കുന്നില്ല.ഫലത്തില്‍ ഒന്നിച്ച്ചുജീവിയ്ക്കുംപോഴും പരസ്പരം ചതിച്ചും പോരടിച്ച്ചും കഴിയുന്നവരുടെ    
നയം എത്ര ഭയാനകം എന്ന തിരിച്ചറിവ് തരുന്നു ഈ ചിത്രം.ശ്യാമപ്രസാദും അഭിനേതാക്കളും കൂടി നല്ല ദൃശ്യാനുഭവം തന്നു. 
[ഈയിടെ ഇറങ്ങിയ ചിലത് കണ്ട ക്ഷീണം മാറി]

നിരാശപ്പെടുത്തുന്ന ബ്ലോഗുകള്‍


 ബ്ലോഗു ആരമ്ഭിഒച്ചതു വലിയ ആവേശത്തിലായിരുന്നു.''അവനവന്പ്രസാധനത്ത്തിന്റെ സാധ്യതകള്‍ '' ഉണര്‍ത്തിയ ആവേശമായിരുന്നു.എത്രയോ മുഖ്യധാരയിലേയ്ക്ക് വരാന്‍ കഴിയാത്ത കവികളും കഥാക്രുത്തുക്കള് മാണ് ബ്ലോഗില്‍ വരികയെന്നൊക്കെ മനസ്സില്‍ കണ്ടിരുന്നു.തിരമൊഴി ഒരുവിധം വശ ത്താക്കി ബ്ലോഗിങ്ങ് തുടങ്ങി.നല്ല പോസ്റ്റുകള്‍ക്ക്‌ കമന്റിട്ടും വല്ലപ്പോഴും പോസ്ടിട്ടും നീങ്ങിത്തുടങ്ങി.ഒട്ടേറെ ബ്ലോഗുകള്‍ നിരീക്ഷിച്ചു.പരസ്പരം സ്തുതികളുടെ ഒരു പട തന്നെയാണുള്ളത്.ഭാഷ യുടെ നിലവാരം മനപൂര്‍വം താഴ്ത്ത്തുന്നതാണോ എന്ന് തോന്നി.ചിന്താപരമായ ആശയങ്ങള്‍ ഇടയില്‍ കണ്ടു.കവിതയും കഥയും വളരെ മോശമായാണ്[കണ്ടത്തില്‍ മുക്കാലും] തോന്നിയത്.ഏറെ പ്രയാസം അവയെ സ്തുതിച്ച്ചുകാനുംപോലാണ്.തെറ്റും കുറവും കാ ണി ക്കയല്ലാതെ ഇതൊക്കെ ഭാഷയുടെ അലങ്കാരമാനെന്നു വരുത്തുന്നത് ആര്‍ക്കും ഭൂഷണമല്ല. എന്ത് ,എങ്ങനെ പറയണമെന്ന ഔചിത്ത്യമില്ലായ്മ ആണ് മറ്റൊന്ന്.പരസ്പരബഹുമാനം,എതിര്‍ക്കുംപോലും പുലര്‍ത്തുന്ന അന്തസ്സ്,മിതത്വം ഇതൊന്നും പൊതുവേ കാണുന്നില്ല ബ്ലോഗിന്റെ ലോകം നിരാശപെടുത്തി എന്ന് പറയേണ്ടിവരുന്നു

കനുസന്യാല്‍- വിപ്്ളവത്തിന്റെ എരിഞ്ഞടങ്ങലോ?


''...ഞങ്ങള്‍  വിപ്ളവകാരികള്‍  ചിലപ്പോള്‍ തീരെ എകാന്തരാണ്
.ഞങ്ങളുടെ കു്ഞ്ഞുങ്ങള്‍ പോലും
ഞങ്ങളെ അപരിചിതരെ എന്ന പോലെയാണ് നോക്കുന്നത്.''[ചെഗുവേര].
.ലോകം കണ്ട ഏറ്റവും വലിയ കലാപകാരിയുടെ   വാക്കുകള്‍ .
ഇന്ന് കനുസന്യാലിന്റെ മരണവാര്‍ത്ത -അതും -ആത്മഹത്യാവാര്ത്ത്ത-
കേട്ടപ്പോള്‍ വേദന ഉണ്ടായി.പരാജിതരായിത്തീരുന്ന
ഈ വിപ്്ളവകാരികള്‍ വെറും കലന്ടര്‍ ചിത്രമായി മാറുന്നു.
എവിടെയാണ് തെറ്റിപ്പോവുന്നത്?
കനുസന്യാല്‍ ഒരു വ്യക്തി മാത്രമല്ല.ഒരു പ്രസ്ഥാനത്തിന്റെ
തീനാളം കൂടിയായിരുന്നു.
എന്നിട്ടും  ..വാര്‍ധക്യം ശൂന്യതകൊന്ടു നിറയുമ്പോള്‍ മരണത്തില്‍
മുങ്ങിമറയാന്‍ അദ്ദേഹവും 
തീരുമാനിച്ചു.
കാഴ്ച്ച്ചക്കാരും കാണികളുമില്ലാതാവുംപോള്‍ നാം
മരണത്തെ തെരഞ്ഞെടുക്കുന്നു
ഒരുപക്ഷെ .വീണ്ടും ആദ്യം മുതല്‍ ജീവിച്ച്ചുതുടങ്ങാനൊരു ശ്രമാമാവാം
.[ഞ്ങളുടെ  നാട്ടില്‍ ''ആദ്യം പൂജ്യം കളിയ്ക്കാം''
എന്നൊരു പ്രയോഗമുണ്ട്
.കളിയില്‍ വല്ല അപാകതകള്‍ വന്നാല്‍ പറയുന്നതാണ ത്.മിയ്ക്കതും
തോല്‍ക്കാനിടവന്നാലാണ് അത് പറയുക.അതുപോലെ]
നിയോഗങ്ങള്‍ തീര്‍ന്ന ഒരുവന്റെ പിന്മടക്കവുമാവാം.
തീവ്രമായ ഒരു ലക്‌ഷ്യം 
നേടിക്കഴിഞ്ഞാല്‍ ഒരുതരം ശൂന്യത ഉണ്ടാകുമത്രേ.അതിനെ
അതിജീവിയ്ക്കുക
എളുപ്പമല്ല.പോരില്‍ ജയിച്ചവന്‍ പരാജിതനാവുന്നത് ഈ
ശൂന്യതയ്ക്കു മുന്‍പിലാണ്.
''മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ''നാടിനു മോചനം നേടിക്കൊടുത്ത
ദാസന്‍
തന്നെ ഗ്രസിക്കുന്ന ഏകാന്തതയ്ക്കും നിഷ്ക്രിയത്വത്ത്തിനും മറുവഴി
കാണാതെയാണ് മരണം തെരഞ്ഞെടുക്കുന്നത്.
ചന്ദ്രികയുടെ തിരോധാനം എന്ന കാരണം അതുകഴിഞ്ഞേ വരൂ.
പ്രേമനയ്രാശ്യം,കടം,തീരാരോഗം ..ഇങ്ങനെ മരണത്ത്തിനെന്തെല്ലാം കാരണങ്ങള്‍..
''പഴയ കുതിര''യുടെ കാലം കഴിയുന്നത്‌ ലോകത്തിനു തമാശ യാവാം
പക്ഷെ കുതിരയ്ക്ക്  വേദനിയ്ക്കുന്നു.
 വ്യക്തമായ ഒരു കാരണം കൂടാതെ മാഞ്ഞുപോവുന്നവരുമുന്ടു.
.കുറെ ക്കൊല്ലം മുന്‍പു  ദില്ലിയില്‍ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയില്‍നിന്നു
ഒരു സ്ത്രീ ചാടിമരിച്ച്ചു.ചാടുംമുന്പു ''അയാം ഫെദ്ദപ് വിത്ത് ലൈഫു ''എന്നവര്‍ 
ചുവരില്‍ കോറി യിരുന്നു.എനിക്ക്    ഏഴോ എട്ടോ വയസ്സായിരുന്നപ്പോള്‍ 
മഞ്ഞ കോളാംപിച്ച്ചെടിയുടെ  കായ തിന്നു ഒരു പെണ്‍കുട്ടി മരിച്ചു.
ആദ്യം ഞാനറിഞ്ഞ പ്രേമനിരാശാമരണം അതാണ്‌.കാലം ആ ഓര്‍മ
മായ്ച്ച്ചുകഴിഞ്ഞു. ആത്മഹത്യ ഒരു വാര്‍ത്തയല്ലാതായി.
ഇപ്പോള്‍ ഒരു  കുടിലില്‍  ഒരു പഴയ വിപ്്ളവകാരി സ്വയം അന്ത്യവിരാമം ഇടുന്നു. 
അസ്തമയം വന്നതിനാല്‍ മാത്രം തന്റെ പണിയായുധങ്ങള്‍ എടുത്തുവെ ച്ച ഒരു പണിക്കാരനെപ്പോലെ..

നേരരിയുന്ന ചില നേരങ്ങള്‍


നീണ്ട ആസ്പത്രി ഇടനാഴിയുടെ ഒരറ്റത്തുള്ള കൊനിച്ചുവടില്‍  നില്‍ക്കുകയാണ് ഞാന്‍  .സമയം രാത്രി പത്തു കഴിഞ്ഞിട്ടുണ്ട്.നിശബ്ദതയില്‍ മുങ്ങിയ ആസ്പത്രി.മിയ്ക്കവറൂം  ഉറങ്ങിയിരിയ്ക്കും.ഇന്ന് വലിയ പ്രശ്നങ്ങളില്ലാത്ത ദിവസമാണ്.ഞാന്‍ ഐ സി യു വിന്റെ മുന്നില്‍ ഇട്ടിരിയ്ക്കുന്ന കസേരയില്‍ പോയിരുന്നു.അകത്തു അച്ച്ചനുന്ടു.ബോധത്തിനും അബോധത്തിനും ഇടയില്‍ ..എന്നും രാത്രി ഏറെവയ്കുംവരെ  ഞാന്‍ അവിടെ ഇരിയ്ക്കാരുന്ടു. ...നേഴ്സ് പെട്ടെന്ന് പുറത്തുവന്നു വിളിച്ചു.''മാത്യുവിന്റെ ആള്‍ ഉണ്ടോ?'' എന്നെ മാത്രം കണ്ടു ആവര്തിയ്ക്കാന്‍ നില്‍ക്കാതെ അവര്‍ അകത്തുപോയി.ഞാനോര്‍ത്തത് മാത്യുവിന്റെ ഒരിയ്ക്കലും കാണാത്ത ബന്ധുക്കളെയാണ്.മാത്യുവിനെ ഐ.സി.യുവില്‍ കെട്ടിയിട്ടു കുരെനാലായിട്ടുന്ടു.രക്ഷയില്ലെന്നു പുരതുനില്‍ക്കുന്നവര്‍ക്കുപോലും അറിയാം.എന്ന് നേര്സേ വിളിച്ചുചോദിചാലും ആരെയും കാണാറില്ല.ഒരു ബ്രതരുന്ടു.അയാളാണ് കാര്യങ്ങള്‍ നോക്കുന്നത്. ഞാനതുവരെ അയാളെ കണ്ടിട്ടില്ല.എനിയ്ക്ക് നീരസം തോന്നാരുന്ടു അതോര്‍ക്കുമ്പോള്‍.ഒന്ന് വന്നു നോക്കാത്ത സഹോദരന..‍.മനുഷ്യബന്ധങ്ങലുറെ നിസ്സാരത...
സമയം പിന്നെയും കുറെ കഴിഞ്ഞു..ഇടനാഴിയുടെ അറ്റത് ഒരു കാല്ശബ്ദം കേട്ട് ഞാന്‍ തലചെരിച്ചു. .അടുത്തുവന്നപ്പോള്‍ കണ്ടു.ഒരു ചെറുപ്പക്കാരന്‍..അയാള്‍ വന്നു ചോദിച്ചു.''മാത്യുവിന്റെ ആരെയെങ്കിലും..''നിര്തുംമുന്പു ഞാന്‍ കേറിപ്പറഞ്ഞു.ഉവ്വ്..വിളിച്ചിരുന്നു. ഒരു നിശ്വാസതോറെ അല്പം മാറിനിന്നു.ഞാന്‍ ഉള്ളിലെ നീരസതോറ
െ ചോദിച്ചു.എന്താ വൈകിയത്?അയാള്‍ ഒന്നും പറഞ്ഞില്ല.ഉള്ളിലേയ്ക്ക് പോയി നേര്സിനോടു സംസാരിയ്ക്കുന്നത് നിഴലായി കാണാം.തിരിച്ചുവരുമ്പോള്‍ അയാളെ ഒന്നു ഉപദേശി യ്ക്കണം.
വേണ്ട വാക്കുകള്‍ ഞാന്‍ ഒരുക്കാന്‍ തുടങ്ങി.എന്റെ വാക്ക് കേട്ട് അയാള്‍ മനുഷ്യസ്നേഹതെക്കുരിച്ചരിയണം.എന്നെ പ്പറ്റി മതിപ്പ് തോന്നണം.
അയാള്‍ പുറത്തു വന്നു.അപ്പുറം തിരിഞ്ഞു നില്‍ക്കയാണ്‌.പുറത്തേയ്ക്ക് നോക്കിക്കൊണ്ടു..നഗരം ഉറങ്ങാന്‍ പോകയാണ്.നിറത്തില്‍ വാഹനങ്ങള്‍ കുറഞ്ഞുതുടങ്ങി.അയാള്‍ ഒന്ന് തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍ എനിയ്ക്ക് പരഞ്ഞുതുടങ്ങാമായിരുന്നു..ഞാന്‍ അയാള്‍ക്കരികില്‍് നിലയിരപ്പിച്ചു.അയാളുടെ മുതുകു ഉയര്‍ന്നു താഴുന്നു..
ഞാന്‍ അമ്പരപ്പോടെ അറിഞ്ഞു.മാത്യുവിന്റെ ബ്രതെര്‍ കരയുകയാണ്..അടുത്തു എന്നെ ഒരുനോക്കു കണ്ട തെയുല്ല്. അയാള്‍ പറഞ്ഞുതുടങ്ങി.നഗരത്തിനപ്പുരം ഒരു പംപിലാനയാള്‍ക്ക് ജോലി.രാത്രിജോലിയാണ്.
എന്നും പുലര്‍ച്ചെ വരും.മരുന്ന് വാങ്ങിക്കൊടുക്കാന്‍. ചേട്ടന്റെ ഭാര്യ ഗള്‍ഫിലാണ്..മക്കളില്ല.അപ്പനുമമ്മയും മരിച്ചു..അനിയനെയുല്ല്..കരച്ചിലിനിടയില്‍  അയാള്‍ വിക്കി..ഡോക്ടര്‍ പറഞ്ഞത്..
ഞാന്‍ ഒരുക്കിവെച്ച വാക്കുകളുടെ പൊള്ളതരത്ത്തിനുമേല്‍ അയാളുടെ ചിതറിയ വാക്കുകള്‍ മുഴങ്ങി..
 എനിയ്ക്കൊന്നും പറയാനായില്ല.അയാള്‍ തിരിഞ്ഞുനില്‍ക്കതന്നെയാണ്. അയാളുടെ ഉള്ളില്‍ അയാളും മാത്യുവും ചേര്‍ന്ന കുട്ടിക്കാലം നിരയുന്നുന്റാവും..എന്തെല്ലാം കളികള്‍..കുസൃതികള്‍..വീന്റെടുക്കാനാവാത്ത സന്തോഷങ്ങള്‍ അയാള്‍ ഓര്‍ക്കയാവാം..ഒരുക്കിയ വാക്കുകള്‍ എവിടെപ്പോയെന്നറിയില്ല.എന്റെ അഹങ്കാരം കലര്‍ന്ന സ്നേഹആദരശങ്ങള്‍ ആവിയാവുന്നതരിഞ്ഞു..ഞാന്‍ തിരികെ വന്നിരുന്നു.
അദൃശ്യമായ ബന്ധങ്ങളുടെ നൂലിഴകള്‍ എന്നെയും അയാളെയും ഐ സി യു വിലുല്ലവരെയും വലയം ചെയ്തുകൊണ്ടിരുന്നു.

കുമാരേട്ടന്റെ ''എകാന്തയാത്ര''


 മൂന്നു മാസങ്ങങ്ങള്‍ ക്കുമുന്പു ഒരു വൈകുന്നേരം ഒരു വയസ്സുചെന്ന ആള്‍ വീട്ടില്‍ വന്നു.സഹായാഭ്യര്‍ത്ഥന യ്ക്കാവുമെന്നു തോന്നി.പതുക്കെയെങ്കിലും ശുദ്ധമായ ഭാഷയില്‍,സ്വരത്തില്‍ അയാ ള്‍ കാര്യം പറഞ്ഞു.''ഒരു പുസ്തകം എഴുതിയിട്ടുണ്ട്.അച്ചടിപ്പിച്ചകാണാന്‍ ആശയുണ്ട്. സഹായം ചെയ്‌താല്‍ തരക്കേടില്ല'.ദൈന്യഭാവമല്ല.തന്റെ ഏറെക്കാലത്തെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തെ കുറിച്ചു അധികമൊന്നും പറഞ്ഞില്ല. ഞാന്‍ അയാള്‍ കൊണ്ടുവന്ന ചെയ്ത കവിതകള്‍ നോക്കി.സുശി ക്ഷിതനല്ലാത്ത ,വ്യാകരപടുവല്ലാത്ത ആ വൃദ്ധനായ കവിയെ ഞാന്‍ ആദ്യമായാണ്‌ കാണുന്നതെങ്കിലും...ആ വരികളില്‍ ഉള്ളു നീറ്റി യ ജീവിതാനുഭവങ്ങള്‍ ഉണ്ട്.എഴുപത്തിനാല് വയസ്സായി.ദൂരെ ദൂരെ ഓരോ നാടുകളിലെ താമസം..മുറിപ്പെടുത്തുന്ന ഭാര്യാവിരഹം..ഒരുപാടു ആകുലതകളിലൂടെയാണു ജീവിതം കഴിയുന്നത്‌.ഒരു സംഖ്യ കൊടുത്ത് ഞാന് ‍പറഞ്ഞു. പുസ്തകപ്രകാശനം നന്നായി നടക്കട്ടെ. ഞാന്‍ എനിയ്ക്കും കൂട്ടുകാര്‍ക്കും വേണ്ടി പുസ്തകം വാങ്ങും. ഇന്നലെ കുമാരേട്ടന്റെ പുസ്തകപ്രകാശനമായിരുന്നു.നടന്‍ ശ്രീരാമനാണ് പ്രകാശനം ചെയ്തത്.''എകാന്തയാത്ര''എന്നാണു പുസ്തകം. പരിപാടി കഴിയും വരെ ഞാനിരുന്നു. ഞാനോര്‍ത്തത് വയസ്സായവര്‍ ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന മാതൃ കയെപ്പറ്റിയാണ്.പണം പലിശയ്ക്കു കൂട്ടിവെച്ചും മനുഷ്യസ്നേഹം കാനിയ്ക്കാതെയും ജീവിതാന്ത്യത്തില്‍ ഒന്നും ഒന്നിനും ഉതകുകയില്ല എന്ന അറിവോടെ ഇല്ലാതാകുന്നവര്‍ക്കിടയില്‍ ....ഇവിടെ കുമാരേട്ടന്‍ തന്റെ 74 വയസ്സില്‍ പുസ്തകം പ്രകാശിപ്പിക്കുന്നു. യതി പറഞ്ഞിട്ടുണ്ട്..വാര്‍ധക്യം പാകമായ ഫലങ്ങലുള്ള വൃക്ഷം പോലെയാണെന്ന്.പുറമേയ്ക്ക് ഊര്‍ജം പ്രസരിപ്പിക്കുന്ന..തന്റെതെന്ന ചിന്ത വിട്ടകന്ന...ഫലവൃക്ഷം.

കുങ്കുമം അറിയാതെ ചുമക്കുന്ന.... -----re post

കേരളം വികസനത്തിന്റെ പാതയിലാണെന്ന് നാം വിശ്വസിക്കുന്നു.എന്താണ് വികസനം എന്നത് മറ്റൊരു വിഷയം. ഞാനിവിടെ ഉന്നയിക്കുന്ന ചോദ്യം നമ്മുടെ പത്രങ്ങളും ചാനലുകളും നിരത്തുന്ന ചില പരസ്യങ്ങളെ തു നൂറ്റാണ്ടിനു യോജി്ച്ചതാനെന്നാണ്.
നാഗമാണി ക്യത്ത്തിന്റെ പേരില്‍ നടന്ന കൊലപാതകം എല്ലാവരും അറിഞ്ഞതല്ലേ?അന്ധവിശ്വാസങ്ങള്‍ ജീവിതത്തെ വല്ലാതെ വരിഞ്ഞുമുറുക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഭീകരമായൊരു വൈരുധ്യവുമുന്റിതില്‍.ഒരു വശത്ത് ഹൈടെക് സംവിധാനങ്ങള്‍..ശാസ്ത്രത്തിന്റെ നേട്ടമായ കുറെ നവീന സംരംഭങ്ങള്‍..ചന്ദ്രയാന്‍,കാന്സിരിന്റെ വാക്സിന്‍..,അങ്ങനെ പോകുന്നു.
..മറുവശത്ത് യുക്തിയും സാമാന്യബോധവും ഇല്ലാത്ത കുറെ നടപ്പുരീതികള്‍.വിശ്വാസവും അന്ധവിശ്വാസവും ഒന്നായിപ്പോകുന്ന ദയനീയത..ഞാന്‍ അക്കമിട്ടുനിരത്താം ചിലതു.
ഒന്ന് ...നാഗമാനിക്യം,ഗജരാജമുത്ത്,ര്യ്സേ പുല്ലര്‍ [ഇത് പേപ്പറില്‍ കണ്ടതാണ്]ഇങ്ങനെ ചിലതുന്റെന്നും അതുകൈവശം വെച്ചാല്‍ വെച്ചടി വെച്ചടി കയറമാനന്നുമുള്ള വിശ്വാസം.അമ്മൂമ്മപ്പഴമകളിലെ അഞ്ചുതലനാഗത്ത്തിന്റെ
പത്തിയിലെ മുത്തു..,അഭീഷ്ടവര ം നല്‍കുന്ന നീലക്കൊടുവേലി..ഇങ്ങനെ ഈ പട്ടിക നീളുന്നു
രണ്ടു ...''കുബെര്‍കുഞ്ചി ''തുടങ്ങിയ ചില വരവുസാധനങ്ങള്‍..ഈ പരസ്യം രാവിലെ്‍ കാണാം.ഇത് പൂജാമുറിയില്‍ വെച്ചാല്‍ എല്ലാ ഐശ്വര്യവും ഉണ്ടാകുമത്രേ.

മൂന്നു..ഏലസ്സ് കേരളീയര്‍ക്ക് പരിചിതമാണ്.മാനസികമായി ഒന്ന് ധൈര്യപ്പെടുത്താന്‍ പണ്ടെ ഇതുപയോഗിച്ചിരുന്നു.

ഇത് പക്ഷെ ചിന്താശേഷി അല്‍പ്പം ഉള്ളവരെ ആശങ്കപ്പെടുത്തുന്നു.എന്തെല്ലാം
കാര്യമാണിത് കൊണ്ടുത്തരിക?..സമ്പത്ത്,സമൃദ്ധി,ആരോഗ്യം,പരീക്ഷാവിജയം
,ശത്രുവിനാശം..പണ്ടെ തന്നെ ചില വിശ്വാസങ്ങള്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിരുന്നു.ഇതില്‍ പാരിസ്ഥികവും ആരോഗ്യപരവുമായി പ്രസക്തമായ
ചിലതുന്റെന്നു കാണാം.ഒട്ടേറെ ചൊല്ലുകളില്‍ ഈ നാട്ടുമാര്യാദ കള്‍ നാം ശീലിച്ചി ട്ടുമുന്ടു.അത്തരം സന്ദേശങ്ങള്‍ ഇതില്‍ കണി കാണാനില്ല.
നാല്..ഇന്ന് വിപണി കയ്യടക്കിയിരിക്കുന്ന ചില വിശ്വാസങ്ങള്‍..''അക്ഷയതൃതീയ''യുടെ പേരില്‍ സ്വരണക്കടക്കാരുടെ പരസ്യങ്ങള്‍ കാണരുന്ടല്ലോ..സ്വര്‍ണം വാങ്ങിയാല്‍ മാത്രം പോരാ..ഇന്ന ദിവസം തന്നെ വേണം..

ജീവിതത്തിലെ ഓരോരോ മേഖലകളും ഇങ്ങനെ വിശ്വാസം കൊണ്ടു കലുഷമാകുന്നു.
വീടു ഉണ്ടാ ക്കുന്നവര്‍ക്ക് വാസ്തു ഒരു കീറാമുട്ടിയാണ്.ഏതെങ്കിലും അസുഖം വരാത്തവരില്ല. പക്ഷെ അത് വാസ്തുവിന്റെ കുഴപ്പം കാരണമാണെന്ന് കാരണം കണ്ടെത്തി അതിനു പരിഹാരവും..പ്രതിവിധിയും..
നമ്മുടെ നാട്ടില്‍നിന്നു യുക്തിവാദവും പ്രായോഗികജീവിതസിദ്ധാ ന്തവും മാഞ്ഞുപോയോ?
ഇന്നത്തെ അവസ്ഥക്ക് കാരണം നമ്മുടെ കഴിഞ്ഞകാല യുക്തിവാദക്കാരുടെ അടിസ്ഥാനമില്ലായ്മയാണ്.അവര്‍ ജീവിതത്തിന്റെ പ്രായോഗികവ്യവസ്ഥ കളെ അല്പം പോലും
അറിയാതെ നിരീശ്വരവാദികള്‍,ആയി നടിച്ചു,അമ്പലത്തില്‍ പോകുന്നതും വീട്ടില്‍ വിളക്ക് വെക്കുന്നതും വലിയ അന്ധവിശ്വാസങ്ങളായി പ്രചാരണം നടത്തി. കൊളുത്തിവെച്ച നിലവിളക്ക് പോലെ മനോഹരമായ ദൃശ്യം എന്തുണ്ട്?അത്തരം നിരീശ്വര -തീവ്രവാദങ്ങളില്‍ അഭിരമിച്ച കേരളം കൊടിയ അന്ധവിശ്വാസങ്ങലുടെ വേദിയായി മാറി.ഒരു ചെറിയ ബുദ്ധി ഉന്റെന്കില്പോലും മറികടക്കാവുന്ന ചുഴിയില്‍ പെട്ട് നട്ടം തിരിയുന്നത് ..എത്ര ദൌര്‍ഭാഗ്യകരം.

  പൂന്താനം പാടിയപോലെ ''കുങ്കുമത്തിന്റെ ഗന്ധം അറിയാതെ
കുങ്കുമം ചുമക്കുന്ന കഴുത''കളായി നാം മാറിയിരിക്കുന്നു.