വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2012, ഏപ്രിൽ 15, ഞായറാഴ്‌ച

ഒരു അവധിക്കാലം കൂടി. അങ്ങനെ ഒരു അവധി കൂടിയായി.എന്ട്രന്‍സ് പരീക്ഷകള്‍ക്കിടയില്‍ വിഷുവും പൂരവും ആസ്വദിക്കാന്‍ പറ്റാത്ത നിര്ഭാഗ്യരുടെ അവധിക്കാലത്തിനു എന്ത് പകിട്ട്? അങ്ങനെ പറയുമ്പോള്‍ പഴയ കാലം ഓര്‍ത്തെടുക്കാതെ വയ്യ.പച്ച മാങ്ങയും പഴുത്ത മാങ്ങയും ചക്കയും തിന്നു മതിവരും..ഞാവലുകള്‍ മത്സരിച്ചു പൂത്തു കായ്ക്കും,കണിക്കൊന്ന പൂക്കൂട തീര്‍ക്കും,പറങ്കിമാവ് കായ്ച്ചു നിറയും,പിന്നെ പേരറിയാത്ത കുറെ പഴങ്ങളും,പുറമേ നിര്‍ബാധം കളിയ്ക്കാം,സിനിമ കാണാം..ഇതൊരു പൊതു അവസ്ഥ ആണ്.അതിനിടെ വിഷു.പടക്കം പൊട്ടിച്ചു കണി കണ്ടു.അവധിയെ രസനിര്ഭരം ആക്കാം.. വെള്ളം മുക്കാലും വറ്റിയതിനാല്‍ കുളങ്ങള്‍ ,കളിക്കളം ആകാരുന്ടു.ചേറിന്റെ മണം ..മുല്ലപ്പൂക്കള്‍ നിറഞ്ഞ അവധിക്കാലമേ ഓര്‍മയില്‍ ഉള്ളൂ.ധാരാളിത്തം മണത്തിലും എണ്ണത്തിലും കാണിച്ച ആ വസന്തമുല്ല ഇന്നും മനസ്സില്‍ കാലം തെറ്റാതെ പൂക്കാരുന്ടു. ഏപ്രില്‍ ഫൂളിനെപറ്റി ഈയിടെ ഒന്നും കേള്‍ക്കാറില്ല.ആളുകള്‍ മറന്നോ?ചെറുപ്പത്തില്‍ ഈ ദിവസത്തിനായി കാത്തിരിക്കും.നിര്‍ദോഷമായ തമാശകള്‍ കൊണ്ടു മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കാന്‍..പലരുമുണ്ട് കുറച്ചു കടന്ന തമാശ കാണിച്ചു . അടിയും ചീത്തയും വാങ്ങിക്കൂട്ടിയവര്‍.. പിന്നെ തൃശ്ശൂര്‍ പൂരം അതില്‍ കുട്ടികള്‍ക്ക് വലിയ റോള്‍ ഇല്ല.മുതിര്‍ന്നവര്‍ പറയുന്നത് കേട്ട് അമിട്ടും മറ്റും പൊട്ടുന്നത് മനസ്സില്‍ കാണാം.അത്രതന്നെ. അവധിക്കാലം തീറ്റക്കാലം എന്നാദ്യമേ പറഞ്ഞല്ലോ.പല പലഹാരങ്ങള്‍,.ഉപ്പില്‍ ഇട്ടതുകള്‍ ,കൊണ്ടാട്ടങ്ങള്‍ ഇതൊക്കെ ഉണ്ടാക്കുന്നത് അപ്പോള്‍ ആണ്.മാങ്ങാത്തെര,മാങ്ങ ഉണക്കിയത്,ചക്കക്കൊന്റാട്ടം,ചക്ക വറുത്തത്,ചക്കപ്പപ്പടം ,അരിക്കൊണ്ടാട്ടം,അരിപ്പപ്പടം, പുതുമഴ അതോടൊപ്പം വന്നെന്നിരിക്കും.കൊണ്ടാട്ടം നനയാതെ വാരിക്കൊന്റൊടുന്നത് ഓര്മ ഉണ്ട് ,മഴയുടെ ഒട്ടേറെ ഓര്‍മ്മകള്‍ സന്തോഷിപ്പിച്ചും കണ്ണ് നനയിച്ചുമുന്ടു ആദ്യമാഴയുറെ ഗന്ധം,സിരയില്‍ പാഞ്ഞുകയറുന്ന ആ ഗന്ധത്തെ വാരിയെടുക്കുമ്പോള്‍ അറിയാതെ ഉണരുന്ന സര്‍പ്പഭീതി.. ...അങ്ങനെ..അങ്ങനെ, ...ഇതിനിടയില്‍ പരീക്ഷാ ഫലം അറിയല്‍.വരും കൊല്ലത്തേക്കുള്ള യൂണിഫോം,പുസ്തകം..ബാഗ്.വാങ്ങല്‍..ഏതാനും നാള്‍ കഴിഞ്ഞാല്‍ സ്കൂള്‍ വീണ്ടും തുറന്നു ഒന്നുകൂടി വലുതായ കൌതുകത്തെ നിറച്ചു സഹപാഠികള്‍ക്കൊപ്പം. അങ്ങനെ..അങ്ങനെ,

മായാമോഹിനി ഒരു വല്ലാത്ത മോഹിനി

                                                   മായാമോഹിനി ഒരു വല്ലാത്ത മോഹിനി


മായാമോഹിനി ഒരു വല്ലാത്ത മോഹിനി ആണ്.ഏതാണിനെയും വലയില്‍ വീഴ്ത്തുമെന്നു സംവിധായകനും തിരക്കഥാകാരനും കരുതുമെങ്കിലും തലയില്‍ ആള്‍ത്താമസമുള്ളവര്‍ ഓടി രക്ഷപ്പെടും,.ഈ മോഹിനിയെ കണ്ടാല്‍.  പുറമേ നെഞ്ചു കലങ്ങിപ്പോകുന്ന ക്രൂരത കാണിയ്ക്കുന്നുമുന്ടു ഈ സിനിമ.നെടുമുടി അവതരിപ്പിയ്ക്കുന്ന വൃദ്ധ പിതാവ് തന്റെ മകനെ ജയിലില്‍ നിന്നിറക്കുന്നതിനെ പറ്റി  ‍
വിഷമിച്ചു താന്‍ വിശ്വസിച്ചു പണം എല്‍പ്പി്ച്ച് യുവാക്കളോട് സങ്കടം പറയുമ്പോള്‍ അവരത് പുല്ലുപോലെ തള്ളുന്നത് ഉദാഹരണം.ഇതൊരു സിനിമയല്ലേ എന്നും കഥയില്‍ ചോദ്യമെന്തു എന്നും പറയരുത്.തമാശ ഇങ്ങനെ അല്ല കാണിക്കേണ്ടത്.കുട്ടികള്‍ക്ക് ഉള്ള നീതിബോധം കൂടി കളയുന്ന സിനിമ.ഒരു കള്ളന്റെ കഥ പറയുമ്പോള്‍ പോലും മായ്ക്കാന്‍ കഴിയാത്ത സത്യവും നീതിയും  അതില്‍ ഇതള്‍ വിരിയാരുന്ടു പിന്നെ...ഏറെ സങ്കടം മിമിക്രിക്കാരുടെ ഔചിത്യമില്ലാത്ത കൂത്തരങ്ങായി സിനിമ മാറുന്നു എന്നതാണ്..മറ്റൊന്ന് ഇവിടെ അത്ര ലഘുവായി കാണേണ്ട ഒന്നല്ല.ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന നല്ല കവി എന്തിനാണ് ഇത്ര അപഹാസ്യമായ റോളുകളില്‍ വരുന്നത്.അതുകൊണ്ടു ഒരു നേട്ടവും ആര്‍ക്കുമില്ല.അഭിനയം നല്ലതാണെങ്കില്‍ പോട്ടെ .ഇതിനൊക്കെ പറ്റുന്ന നല്ല നടന്മാരുള്ളപ്പോള്‍ ഈ പണിയ്ക്ക് പോകണോ? അതും ''കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്‍ വിരല്‍ തൊടുമ്പോള്‍ കിനാവ്‌  ചുരന്നതും '' എന്ന് പാടിയ ഒരു കവി..മലയാളത്തിന്റെ അഭിമാനമായ അദ്ദേഹം ഇങ്ങനെ വേഷം കെട്ടിയതില്‍ പ്രയാസം ഉണ്ട്.ബാബുരാജിന് ലക്ഷ്മി എന്ന കഥാപാത്രം നല്‍കുന്ന മിഴിവാണ് മറ്റൊന്ന്.ഒരു നെഗട്ടീവ് റോളില്‍ നിന്ന   പോസിട്ടീവിലെയ്ക്ക് മാറുമ്പോള്‍ വരുന്ന ഊര്‍ജം കാണേണ്ടത് തന്നെ.എന്തൊക്കെയായാലും വേഷപ്പകര്ച്ചച്ചഒരു വല്ലാത്ത മാറ്റം തന്നെ എന്ന് തോന്നി.