2012 നവംബർ 5, തിങ്കളാഴ്‌ച
2012 ജൂൺ 13, ബുധനാഴ്‌ച
2012 ഏപ്രിൽ 15, ഞായറാഴ്‌ച
ഒരു അവധിക്കാലം കൂടി. അങ്ങനെ ഒരു അവധി കൂടിയായി.എന്ട്രന്‍സ് പരീക്ഷകള്‍ക്കിടയില്‍ വിഷുവും പൂരവും ആസ്വദിക്കാന്‍ പറ്റാത്ത നിര്ഭാഗ്യരുടെ അവധിക്കാലത്തിനു എന്ത് പകിട്ട്? അങ്ങനെ പറയുമ്പോള്‍ പഴയ കാലം ഓര്‍ത്തെടുക്കാതെ വയ്യ.പച്ച മാങ്ങയും പഴുത്ത മാങ്ങയും ചക്കയും തിന്നു മതിവരും..ഞാവലുകള്‍ മത്സരിച്ചു പൂത്തു കായ്ക്കും,കണിക്കൊന്ന പൂക്കൂട തീര്‍ക്കും,പറങ്കിമാവ് കായ്ച്ചു നിറയും,പിന്നെ പേരറിയാത്ത കുറെ പഴങ്ങളും,പുറമേ നിര്‍ബാധം കളിയ്ക്കാം,സിനിമ കാണാം..ഇതൊരു പൊതു അവസ്ഥ ആണ്.അതിനിടെ വിഷു.പടക്കം പൊട്ടിച്ചു കണി കണ്ടു.അവധിയെ രസനിര്ഭരം ആക്കാം.. വെള്ളം മുക്കാലും വറ്റിയതിനാല്‍ കുളങ്ങള്‍ ,കളിക്കളം ആകാരുന്ടു.ചേറിന്റെ മണം ..മുല്ലപ്പൂക്കള്‍ നിറഞ്ഞ അവധിക്കാലമേ ഓര്‍മയില്‍ ഉള്ളൂ.ധാരാളിത്തം മണത്തിലും എണ്ണത്തിലും കാണിച്ച ആ വസന്തമുല്ല ഇന്നും മനസ്സില്‍ കാലം തെറ്റാതെ പൂക്കാരുന്ടു. ഏപ്രില്‍ ഫൂളിനെപറ്റി ഈയിടെ ഒന്നും കേള്‍ക്കാറില്ല.ആളുകള്‍ മറന്നോ?ചെറുപ്പത്തില്‍ ഈ ദിവസത്തിനായി കാത്തിരിക്കും.നിര്‍ദോഷമായ തമാശകള്‍ കൊണ്ടു മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കാന്‍..പലരുമുണ്ട് കുറച്ചു കടന്ന തമാശ കാണിച്ചു . അടിയും ചീത്തയും വാങ്ങിക്കൂട്ടിയവര്‍.. പിന്നെ തൃശ്ശൂര്‍ പൂരം അതില്‍ കുട്ടികള്‍ക്ക് വലിയ റോള്‍ ഇല്ല.മുതിര്‍ന്നവര്‍ പറയുന്നത് കേട്ട് അമിട്ടും മറ്റും പൊട്ടുന്നത് മനസ്സില്‍ കാണാം.അത്രതന്നെ. അവധിക്കാലം തീറ്റക്കാലം എന്നാദ്യമേ പറഞ്ഞല്ലോ.പല പലഹാരങ്ങള്‍,.ഉപ്പില്‍ ഇട്ടതുകള്‍ ,കൊണ്ടാട്ടങ്ങള്‍ ഇതൊക്കെ ഉണ്ടാക്കുന്നത് അപ്പോള്‍ ആണ്.മാങ്ങാത്തെര,മാങ്ങ ഉണക്കിയത്,ചക്കക്കൊന്റാട്ടം,ചക്ക വറുത്തത്,ചക്കപ്പപ്പടം ,അരിക്കൊണ്ടാട്ടം,അരിപ്പപ്പടം, പുതുമഴ അതോടൊപ്പം വന്നെന്നിരിക്കും.കൊണ്ടാട്ടം നനയാതെ വാരിക്കൊന്റൊടുന്നത് ഓര്മ ഉണ്ട് ,മഴയുടെ ഒട്ടേറെ ഓര്‍മ്മകള്‍ സന്തോഷിപ്പിച്ചും കണ്ണ് നനയിച്ചുമുന്ടു ആദ്യമാഴയുറെ ഗന്ധം,സിരയില്‍ പാഞ്ഞുകയറുന്ന ആ ഗന്ധത്തെ വാരിയെടുക്കുമ്പോള്‍ അറിയാതെ ഉണരുന്ന സര്‍പ്പഭീതി.. ...അങ്ങനെ..അങ്ങനെ, ...ഇതിനിടയില്‍ പരീക്ഷാ ഫലം അറിയല്‍.വരും കൊല്ലത്തേക്കുള്ള യൂണിഫോം,പുസ്തകം..ബാഗ്.വാങ്ങല്‍..ഏതാനും നാള്‍ കഴിഞ്ഞാല്‍ സ്കൂള്‍ വീണ്ടും തുറന്നു ഒന്നുകൂടി വലുതായ കൌതുകത്തെ നിറച്ചു സഹപാഠികള്‍ക്കൊപ്പം. അങ്ങനെ..അങ്ങനെ,
മായാമോഹിനി ഒരു വല്ലാത്ത മോഹിനി
മായാമോഹിനി ഒരു വല്ലാത്ത മോഹിനി
മായാമോഹിനി ഒരു വല്ലാത്ത മോഹിനി ആണ്.ഏതാണിനെയും വലയില്‍ വീഴ്ത്തുമെന്നു സംവിധായകനും തിരക്കഥാകാരനും കരുതുമെങ്കിലും തലയില്‍ ആള്‍ത്താമസമുള്ളവര്‍ ഓടി രക്ഷപ്പെടും,.ഈ മോഹിനിയെ കണ്ടാല്‍. പുറമേ നെഞ്ചു കലങ്ങിപ്പോകുന്ന ക്രൂരത കാണിയ്ക്കുന്നുമുന്ടു ഈ സിനിമ.നെടുമുടി അവതരിപ്പിയ്ക്കുന്ന വൃദ്ധ പിതാവ് തന്റെ മകനെ ജയിലില്‍ നിന്നിറക്കുന്നതിനെ പറ്റി
വിഷമിച്ചു താന്‍ വിശ്വസിച്ചു പണം എല്‍പ്പി്ച്ച് യുവാക്കളോട് സങ്കടം പറയുമ്പോള്‍ അവരത് പുല്ലുപോലെ തള്ളുന്നത് ഉദാഹരണം.ഇതൊരു സിനിമയല്ലേ എന്നും കഥയില്‍ ചോദ്യമെന്തു എന്നും പറയരുത്.തമാശ ഇങ്ങനെ അല്ല കാണിക്കേണ്ടത്.കുട്ടികള്‍ക്ക് ഉള്ള നീതിബോധം കൂടി കളയുന്ന സിനിമ.ഒരു കള്ളന്റെ കഥ പറയുമ്പോള്‍ പോലും മായ്ക്കാന്‍ കഴിയാത്ത സത്യവും നീതിയും അതില്‍ ഇതള്‍ വിരിയാരുന്ടു പിന്നെ...ഏറെ സങ്കടം മിമിക്രിക്കാരുടെ ഔചിത്യമില്ലാത്ത കൂത്തരങ്ങായി സിനിമ മാറുന്നു എന്നതാണ്..മറ്റൊന്ന് ഇവിടെ അത്ര ലഘുവായി കാണേണ്ട ഒന്നല്ല.ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന നല്ല കവി എന്തിനാണ് ഇത്ര അപഹാസ്യമായ റോളുകളില്‍ വരുന്നത്.അതുകൊണ്ടു ഒരു നേട്ടവും ആര്‍ക്കുമില്ല.അഭിനയം നല്ലതാണെങ്കില്‍ പോട്ടെ .ഇതിനൊക്കെ പറ്റുന്ന നല്ല നടന്മാരുള്ളപ്പോള്‍ ഈ പണിയ്ക്ക് പോകണോ? അതും ''കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്‍ വിരല്‍ തൊടുമ്പോള്‍ കിനാവ് ചുരന്നതും '' എന്ന് പാടിയ ഒരു കവി..മലയാളത്തിന്റെ അഭിമാനമായ അദ്ദേഹം ഇങ്ങനെ വേഷം കെട്ടിയതില്‍ പ്രയാസം ഉണ്ട്.ബാബുരാജിന് ലക്ഷ്മി എന്ന കഥാപാത്രം നല്‍കുന്ന മിഴിവാണ് മറ്റൊന്ന്.ഒരു നെഗട്ടീവ് റോളില്‍ നിന്ന പോസിട്ടീവിലെയ്ക്ക് മാറുമ്പോള്‍ വരുന്ന ഊര്‍ജം കാണേണ്ടത് തന്നെ.എന്തൊക്കെയായാലും വേഷപ്പകര്ച്ചച്ചഒരു വല്ലാത്ത മാറ്റം തന്നെ എന്ന് തോന്നി.
2011 ജൂലൈ 27, ബുധനാഴ്‌ച
2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച
..പ്രണയം പരാജയഭീരുക്കല്‍ക്കില്ല..
വാലന്റൈന്സ് ഡേ അടുത്തുവരുന്നു.ഭയങ്കരചെലവുചെയ്യലും ആഘോഷവും ഒക്കെയായിരിക്കും..അതിനിടയില്‍ പ്രണയബിസിനസ്സുകളും...
രാത്രിയില്‍ ഏറെ ചെല്ലും വരെ പാര്‍ട്ടി..,ആശംസകള്‍..അങ്ങനെ...ആഹ്ലാദപ്രകടനങ്ങള്‍..
നമുക്കെല്ലാം പ്രണയകാലമുണ്ടായിരുന്നു.അന്ന്..പുലരിയില്‍ പൊടുന്നനെ വന്നെത്തുന്ന നിനവും മധുരവുമായി ,രാവില്‍ ഏറെ വൈകിയും ഉറക്കാതിരിയ്ക്കുന്ന നൊമ്പരമായി നാം പ്രേമത്തെ മുഖാമുഖം കണ്ടിരുന്നു.അന്ന് നമ്മള് പണവും സ്വര്ണവും പ്രേമത്തിന് പകരം വെയ്ക്കാരില്ലായിരുന്നു.പ്രേമം വല്ലവിധവും പരാജയപ്പെട്ടാല്ത്തന്നെ അടുത്ത ഊഴം നോക്കാറില്ലായിരുന്നു.''കുറയും ഹാ! സഖി ഭാഗ്യശാലികള്‍..''എന്ന് നെടുവീര്പ്പോടെ പിന്വാങ്ങും. .അന്നുപക്ഷേ പരാജിതരുടെയും കൂടി ലോകമായിരുന്നു ഇത്.നേടുന്നതില്മാത്രം ആനന്ദം കാണുന്നവരുടെ ഇടയില്‍ അനാസക്തപ്രണയങ്ങള്,...മൂകപ്രേമങ്ങള്‍...അങ്ങനെ.വല്ലതും ഉണ്ടോ ഇന്ന്?..എന്നിട്ടും ജീവിതവിജയം കിട്ടണമെങ്കില്‍ പ്രണയിക്കാതിരിക്കണമെന്ന മൂഡവിശ്വാസത്തിനു വേണ്ടി ഞാന്‍ എന്റെ പ്രേമത്തെ കയ്യൊഴിഞ്ഞു.വെറുതെ...പിന്തിരിഞ്ഞ് ഒരിക്കലും ഒഴുകാത്ത ഈ പുഴയുടെ തീരത്തുനിന്ന് ഞാന്‍ വെറുതെ ഓര്‍ക്കുന്നു.....ഒരിക്കല് പോലും ഒരു വാക്കും മിണ്ടാതെ കൈമാറിയ ആ പ്രണയമുന്തിരികളെ... .എന്തായിരുന്നു അന്ന് മനസ്സില്‍?
കണക്കുമാത്രം പഠിക്കാന്‍ തോന്നിയിരുന്നില്ല.മറ്റെല്ലാത്തിനും മിടുക്കോടെ ഞാന്‍ പഠിച്ചിരുന്നു.പക്ഷെ സമൂഹത്തെ വല്ലാത്ത പേടിയായിരുന്നു.സ്വന്തമായി ഒരു കാമുകന്‍ ഉണ്ടാവുന്നത് അന്നു ആത്മഹത്യയിലേയ്ക്കുവരെ നയിക്കുന്ന പേരുദോഷം ഉണ്ടാക്കുമായിരുന്നു.
പൂത്തുനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ കാണുന്ന ആകാശമായിരുന്നു അന്ന് ജീവിതം.ഏതു കോണിലൂടെയും മനോഹരം.ഉറൂബിന്റെ കഥയിലെപ്പോലെ
''ലോകമേ..നിന്നെ ഞാനൊരു സിന്ദൂരപ്പൊട്ടു തൊടുവിക്കാം'' എന്ന് പറയാന്‍ തോന്നുന്ന കാലം .ദാര്‍ശ നികദു:ഖങ്ങള്‍ കേറിത്തുടങ്ങിയിട്ടില്ല.
വഴിയില്‍ സ്കൂളില്‍ പോകുന്നതിനിടയില്‍ കണ്ടുമുട്ടാറുള്ള ആണ്‍കുട്ടിയോട് ..ഒരിത്..ആ കുട്ടിക്ക് തിരിച്ചും.ഒന്നും പറയാതെ തന്നെ ആ മമത നീണ്ടുപോയി.
ആരും കാണാത്തപ്പോള്‍ മാത്രം നോക്കും.നാലഞ്ചു കൊല്ലം മുഴുവന്‍ അങ്ങനെ മിണ്ടാവൃതം കഴിച്ചു എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക?
സത്യമതാണ്.
കണക്കുമാത്രം പഠിക്കാന്‍ തോന്നിയിരുന്നില്ല.മറ്റെല്ലാത്തിനും മിടുക്കോടെ ഞാന്‍ പഠിച്ചിരുന്നു.പക്ഷെ സമൂഹത്തെ വല്ലാത്ത പേടിയായിരുന്നു.സ്വന്തമായി ഒരു കാമുകന്‍ ഉണ്ടാവുന്നത് അന്നു ആത്മഹത്യയിലേയ്ക്കുവരെ നയിക്കുന്ന പേരുദോഷം ഉണ്ടാക്കുമായിരുന്നു.
അത്രകാലവും വാചാല നോട്ടങ്ങള്‍ മാത്രം കൈമാറി കടന്നു പോകുമ്പോള്‍ ഹൃദയം പട പട ഇടിക്കും.എന്തുപറയും?
ഒരുനാള്‍ new year കാര്‍ഡു എനിക്ക് തരാനൊരു ശ്രമം നടന്നു.കുറെ മുന്‍പേ സൈക്കിളില്‍ പോയി കവര്‍ റോട്ടില്‍ ഇട്ടു.
ഞാന്‍ അടുത്തെത്തും മുന്‍പേ ഒരു ലോറി പാഞ്ഞുവന്നതിന്റെ മുകളിലൂടെ പോയി.ചെളി പറ്റിയതായാലും അത് വാങ്ങാന്‍
ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അപ്പോഴേക്കും കൂട്ടുകാര്‍ അടുത്തെത്തിയിരുന്നു.ഏറെ ദൂരെ പോയി ഞാന്‍ തിരിഞ്ഞുനോക്കി.മുഷിഞ്ഞ കവര്‍ സങ്കടത്തോടെ നെഞ്ചില്‍ ചേര്‍ത്ത് കൊണ്ടു...
നളിനിയിലെപ്പോലെ ''പിന്നഞ്ചുവട്ടമിഹ പൂത്തു കാനനം ''
എത്ര നന്മ നിറഞ്ഞ ഹൃദയമാണ് പ്രേമിക്കുന്നവര്‍ക്കുണ്ടാവുക എന്ന് ചിന്തിക്കാനുള്ള വിവേകം അന്നത്തെയും ഇന്നത്തെയും നാട്ടുകാര്‍ക്കില്ലല്ലോ...പ്രേമം സ്വാതന്ത്ര്യത്തിന്റെ പൂന്തോട്ടത്തിലെക്കാണ് നയിക്കുന്നത്.അവിടെ മുള്ളിനും കല്ലിനും സ്ഥാനമില്ല എന്നാലും സമൂഹത്തെ പേടിച്ചു പിന്നെയും എത്രയോ കാമുകര്‍ വേര്‍പിരിഞ്ഞു.. നാട്ടിലെ പള്ളിപ്പെരുന്നാള്‍ ഏറെ കേമമാണ്.ആലക്തികദീപങ്ങല്കൊണ്ട് അലംകരിച്ച പള്ളിയും ചുറ്റുവട്ടം മുഴുവനും പ്രകാശിക്കും.
രാത്രി തേരെഴുന്നള്ളിപ്പും കലാപരിപാടികളും.തേരിന്റെ വെളിച്ചത്തില്‍ അന്ന് കണ്ടു...എന്നെ സന്തോഷത്തോടെ നോക്കുന്ന ആ മുഖം.
തേര് പോകുന്ന കൂട്ടത്തില്‍ ആ മുഖവും അകന്നകന്നു പോയി.... ഹാ..ഒരാള്‍ക്ക് ഇത്ര മധുരമായി മറ്റൊരാളെ നോക്കാനാവുമോ?
പരസ്പരം പ്രണയിക്കുന്ന രണ്ടുപേരെ ഒരുമിച്ചുകാണുന്നതില്പരം ഐശ്വര്യം എന്താണുള്ളത്?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)