വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.
ഓര്‍മ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓര്‍മ്മ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച

..പ്രണയം പരാജയഭീരുക്കല്‍ക്കില്ല..


 വാലന്റൈന്സ് ഡേ അടുത്തുവരുന്നു.ഭയങ്കരചെലവുചെയ്യലും ആഘോഷവും ഒക്കെയായിരിക്കും..അതിനിടയില്‍ പ്രണയബിസിനസ്സുകളും...
  രാത്രിയില്‍ ഏറെ ചെല്ലും വരെ പാര്‍ട്ടി..,ആശംസകള്‍..അങ്ങനെ...ആഹ്ലാദപ്രകടനങ്ങള്‍..
നമുക്കെല്ലാം പ്രണയകാലമുണ്ടായിരുന്നു.അന്ന്..പുലരിയില്പൊടുന്നനെ വന്നെത്തുന്ന നിനവും മധുരവുമായി ,രാവില്‍ ഏറെ വൈകിയും ഉറക്കാതിരിയ്ക്കുന്ന നൊമ്പരമായി നാം പ്രേമത്തെ മുഖാമുഖം കണ്ടിരുന്നു.അന്ന് നമ്മള്പണവും സ്വര്ണവും പ്രേമത്തിന് പകരം വെയ്ക്കാരില്ലായിരുന്നു.പ്രേമം വല്ലവിധവും പരാജയപ്പെട്ടാല്ത്തന്നെ അടുത്ത ഊഴം നോക്കാറില്ലായിരുന്നു.
''കുറയും ഹാ! സഖി ഭാഗ്യശാലികള്‍..''എന്ന് നെടുവീര്പ്പോടെ പിന്വാങ്ങും. .അന്നുപക്ഷേ പരാജിതരുടെയും കൂടി ലോകമായിരുന്നു ഇത്.നേടുന്നതില്മാത്രം ആനന്ദം കാണുന്നവരുടെ ഇടയില്‍ അനാസക്തപ്രയങ്ങള്‍,...മൂകപ്രേമങ്ങള്‍...അങ്ങനെ.വല്ലതും ഉണ്ടോ ഇന്ന്?..എന്നിട്ടും ജീവിതവിജയം കിട്ടണമെങ്കില്‍ പ്രയിക്കാതിരിക്കമെന്ന മൂഡവിശ്വാസത്തിനു വേണ്ടി ഞാന്‍ എന്റെ പ്രേമത്തെ കയ്യൊഴിഞ്ഞു.വെറുതെ...പിന്തിരിഞ്ഞ് ഒരിക്കലും ഒഴുകാത്ത ഈ പുഴയുടെ തീരത്തുനിന്ന് ഞാന്‍ വെറുതെ ഓര്‍ക്കുന്നു.....ഒരിക്കല് പോലും ഒരു വാക്കും മിണ്ടാതെ  കൈമാറിയ ആ പ്രയമുന്തിരികളെ... .എന്തായിരുന്നു അന്ന് മനസ്സില്‍?
പൂത്തുനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ കാണുന്ന ആകാശമായിരുന്നു അന്ന് ജീവിതം.ഏതു കോണിലൂടെയും  മനോഹരം.ഉറൂബിന്റെ കഥയിലെപ്പോലെ 
''ലോകമേ..നിന്നെ ഞാനൊരു സിന്ദൂരപ്പൊട്ടു തൊടുവിക്കാം'' എന്ന് പറയാന്‍ തോന്നുന്ന കാലം .ദാര്‍ശ നികദു:ഖങ്ങള്‍ കേറിത്തുടങ്ങിയിട്ടില്ല.
വഴിയില്‍ സ്കൂളില്‍ പോകുന്നതിനിടയില്‍ കണ്ടുമുട്ടാറുള്ള ആണ്‍കുട്ടിയോട് ..ഒരിത്..ആ കുട്ടിക്ക് തിരിച്ചും.ഒന്നും പറയാതെ തന്നെ ആ മമത നീണ്ടുപോയി.
ആരും കാണാത്തപ്പോള്‍ മാത്രം നോക്കും.നാലഞ്ചു കൊല്ലം മുഴുവന്‍ അങ്ങനെ മിണ്ടാവൃതം കഴിച്ചു എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക?
സത്യമതാണ്.


കണക്കുമാത്രം പഠിക്കാന്‍ തോന്നിയിരുന്നില്ല.മറ്റെല്ലാത്തിനും മിടുക്കോടെ ഞാന്‍ പഠിച്ചിരുന്നു.പക്ഷെ സമൂഹത്തെ വല്ലാത്ത പേടിയായിരുന്നു.സ്വന്തമായി ഒരു കാമുകന്‍ ഉണ്ടാവുന്നത് അന്നു ആത്മഹത്യയിലേയ്ക്കുവരെ നയിക്കുന്ന പേരുദോഷം ഉണ്ടാക്കുമായിരുന്നു.
  അത്രകാലവും വാചാല നോട്ടങ്ങള്‍ മാത്രം കൈമാറി കടന്നു പോകുമ്പോള്‍ ഹൃദയം പട പട ഇടിക്കും.എന്തുപറയും?
ഒരുനാള്‍ new year  കാര്‍ഡു എനിക്ക് തരാനൊരു ശ്രമം നടന്നു.കുറെ മുന്‍പേ സൈക്കിളില്‍ പോയി കവര്‍ റോട്ടില്‍ ഇട്ടു.
ഞാന്‍ അടുത്തെത്തും മുന്‍പേ ഒരു ലോറി പാഞ്ഞുവന്നതിന്റെ മുകളിലൂടെ   പോയി.ചെളി പറ്റിയതായാലും അത് വാങ്ങാന്‍
ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അപ്പോഴേക്കും കൂട്ടുകാര്‍ അടുത്തെത്തിയിരുന്നു.ഏറെ ദൂരെ പോയി ഞാന്‍ തിരിഞ്ഞുനോക്കി.മുഷിഞ്ഞ കവര്‍ സങ്കടത്തോടെ നെഞ്ചില്‍ ചേര്‍ത്ത് കൊണ്ടു...
നളിനിയിലെപ്പോലെ ''പിന്നഞ്ചുവട്ടമിഹ പൂത്തു കാനനം ''
 നാട്ടിലെ പള്ളിപ്പെരുന്നാള്‍ ഏറെ കേമമാണ്‌.ആലക്തികദീപങ്ങല്കൊണ്ട്   അലംകരിച്ച പള്ളിയും ചുറ്റുവട്ടം മുഴുവനും പ്രകാശിക്കും.
  രാത്രി തേരെഴുന്നള്ളിപ്പും കലാപരിപാടികളും.തേരിന്റെ വെളിച്ചത്തില്‍   അന്ന് കണ്ടു...എന്നെ സന്തോഷത്തോടെ നോക്കുന്ന ആ മുഖം.
 തേര് പോകുന്ന കൂട്ടത്തില്‍ ആ മുഖവും അകന്നകന്നു പോയി.... ഹാ..ഒരാള്‍ക്ക്‌ ഇത്ര മധുരമായി മറ്റൊരാളെ നോക്കാനാവുമോ?
എത്ര നന്മ നിറഞ്ഞ ഹൃദയമാണ് പ്രേമിക്കുന്നവര്‍ക്കുണ്ടാവുക എന്ന് ചിന്തിക്കാനുള്ള വിവേകം അന്നത്തെയും ഇന്നത്തെയും നാട്ടുകാര്‍ക്കില്ലല്ലോ...പ്രേമം സ്വാതന്ത്ര്യത്തിന്റെ പൂന്തോട്ടത്തിലെക്കാണ്  നയിക്കുന്നത്.അവിടെ മുള്ളിനും കല്ലിനും സ്ഥാനമില്ല എന്നാലും സമൂഹത്തെ പേടിച്ചു പിന്നെയും എത്രയോ കാമുകര്‍ വേര്‍പിരിഞ്ഞു..
പരസ്പരം പ്രണയിക്കുന്ന രണ്ടുപേരെ ഒരുമിച്ചുകാണുന്നതില്പരം ഐശ്വര്യം എന്താണുള്ളത്?

2010 ജൂലൈ 6, ചൊവ്വാഴ്ച

മലയാളി മറക്കുന്ന ''കുളി''സുഖം

അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍     ക്ലാസില്‍  ഞാനെന്നും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.കുട്ടികളില്‍ നീന്താനറിയുന്നവര്‍ എത്ര പേരു ന്ടു?ഒന്നോ രണ്ടോ പേര്‍ കഷ്ടിച്ചുണ്ടാകും.യു .ജീ.ക്ലാസ്സുകാരും പീ.ജീ.ക്ലാസുകാരും ഒരുപോലെ...എന്നെ അമ്പരപ്പിക്കുന്നത് നാട്ടിന്പുരത്തുകാര്‍ക്ക് നീന്താനറിയില്ല എന്നതാണ്.കാരണം ചോദിച്ചാല്‍ കുള ങ്ങളില്ലാതായ കഥകള്‍ കേള്‍ക്കണം..ഞാനപ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന കുളികളുടെ  സുഖങ്ങളപ്പറ്റി പറയും.നീന്തല്‍ എത്രനല്ല വ്യായാമമാണ്..പക്ഷികളായി .വായുവില്‍ പറക്കാന്‍ നമുക്കാവില്ല.എന്നാല്‍ മീനുകളായി വെള്ളത്തില്‍ നീന്താന്‍ നമുക്ക് കഴിയുക ഭാഗ്യമല്ലേ?
സുഖകരമായ ജലശയനങ്ങള്‍..ശ്വാസം നിയന്ത്രിച്ചാല്‍ നമുക്ക് ഒരു പൊങ്ങുതടിപോലെ കിടക്കാം.[ഉള്ളി ല് പേടാണങ്കിലും അങ്ങനെയാവാം എന്നാണു നീന്തലറിയാത്ത എന്റെ സുഹൃത്ത്‌ പറയാറ്]വെള്ളതോടു പേടിയില്ലാതെ ഇരുന്നാല്‍ മാത്രം രക്ഷയാവുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്.
പിന്നെ വെള്ളത്തിലെ കളികള്‍.
ഞങ്ങള്‍ കൂട്ടുകാരും വീട്ടിലെ അച്ഛന്പെങ്ങളും ചെറിയമ്മമാരും ചേച്ചിമാരും  ഒന്നിച്ചു കുളിക്കാന്‍ പോകും.അന്നത്തെ കുളിരസങ്ങള്‍
വര്‍ണ്ണിക്കാന്‍ വാക്കില്ല കൂട്ടരേ..തുണിയലക്കല്‍ മുതിര്‍ന്നവരുടെ പണിയാണ്.ഞങ്ങള്‍ വെള്ളക്കളികളിലെയ്ക്ക് കടക്കും.മത്സരിച്ചും അല്ലാതെയുമുള്ള നീന്തലുകള്‍''.എല്‍ ''ആകൃതിയിലാണ് ഒരു കുളം.അതിലാണ് ഏറെയും കളി.ഒരു സംഘം എല്ലിന്റെ ഒരറ്റത്ത് വരിയായി നില്‍ക്കും.അടുത്ത സംഘം എല്ലിന്റെ ഒടിവിന്റെ ഭാഗത്തും നില്‍ക്കും.പിന്നെ എതിരെ നീന്തല്‍.പരസ്പരം തൊടാതെ നീന്തണം.ട്രാക്ക് തെറ്റിക്കാതെ..അതൊരു കളി.
തൊ ട്ടുകളിയാണ് പിന്നൊന്ന്.മറ്റൊന്ന് ''ഊളയിട്ടു''കളിയാണ്.അതില്‍ ഞാന്‍ പിന്നോക്കമായിരുന്നു.ശ്വാസം മുട്ടിക്കൊണ്ട് മത്സരിക്കണം എന്നതിനാല്‍.
ഒളിച്ചുകളിപോലും കളിക്കാരുണ്ട്.നിറയെ പൊന്തയും വള്ളിപ്പടര്‍പ്പുകളും ഉള്ളതിനാല്‍ ആ കളി എളുപ്പമായി നടത്തിവന്നു.
പിന്നെയുള്ളത് കഥാപ്രസംഗം,നാടകം എന്നിവയാണ്.നാടകീയത നിറഞ്ഞ ആ മിമിക്രികള്‍ രസകരമായിരുന്നു.മായജയാണ് അതില്‍  മിടുക്കി.കരയിലൂടെ കഥപരിശീലി ച്ചുനടന്നുപോവുന്ന ഒരു കാഥികന്‍ പെട്ടെന്ന് വെള്ളത്തില്‍ വീണാല്‍ എന്തുന്റാകുമെന്നു അവള്‍ തന്മയത്വത്തോടെ  കാണിച്ചിരുന്നു.''കാ ഥി  കനല്ല,...കലാകാരനല്ല ഞാന്‍..''എന്ന പാട്ട് പാടി കൂപ്പുകയ്യോടെ  അയാള്‍ വെള്ളത്തില്‍ വീഴുനത് കാണിച്ചിരുന്നത് ഇന്നോര്‍ക്കുംപോഴും പൊട്ടിച്ചിരി ഉണ്ടാകുന്നു
നീന്തലറിയാത്ത തീരെ ചെറിയ  കുട്ടികളുടെ ആരാധന നിറഞ്ഞ നോട്ടങ്ങളില്‍ അഹങ്കാരത്തോടെ യാണ് ഞങ്ങളുടെ കളി എന്നുകൂടി ഓര്‍മിപ്പിക്കട്ടെ..''വെള്ളച്ചാട്ടത്തില്‍''നില്‍ക്കുക എന്ന ഒരു വിദ്യയും ഉണ്ടായിരുന്നു.
കാലുകള്‍ പ്രത്യേകരീതിയില്‍ തുഴഞ്ഞുകൊന്ടുള്ള നില്‍പ്പാനത്[.പെണ ്കുളി കാണാന്‍ പതുങ്ങി എത്തുന്ന ചിലരെ മടല്‍ കൊന്റെറി ഞ്ഞു ഓടിക്കുന്ന അതുലേറ്റ്  ഓട്ടക്കാരും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.പക്ഷെ,..അവര്‍ എത്ര നിര്ദോ ഷികള്‍..ഇന്നാണെങ്കില്‍ ഒരു മൊബൈലില്‍ പകര്ത്തനാവും ഉദ്യമം.].അങ്ങനെ  അങ്ങനെ...രണ്ടു മണി ക്കൂരോക്കെ വെള്ളത്തില് കളിച്ചാണ് കുളി. അപ്പോള്‍ ശരീരത്തില്‍ തരിമ്പും ചെളിയുന്റാവില്ല.സ്ഫടികതുല്യമായ ശുദ്ധത ശരീരത്തിനും മനസ്സിനും.
ബാതുടബ്ബുകളില്‍ കിടന്നുള്ള കുളിയാണ് ഏറ്റവും നല്ല കുളിയെന്നു ധരിക്കുന്ന ചിലരെങ്കിലും ഉണ്ട്.അവര്‍ ഇതുകേട്ട് നെറ്റി ചുളിക്കും.
കാലം പോകെ,ദൂരദേശ ങ്ങളിലെയ്ക്ക് പറിച്ചുമാറ്റ പ്പെട്ടവര്‍ ഇടക്ക് ഒത്തുകൂടുമ്പോള്‍ ആ കുളികള്‍ അയവിറക്കും.ഞങ്ങളെ സംകടപ്പെടുതിയ ഒരു കാര്യം ആ കുളം കിണരാക്കി മാറ്റി എന്നതാണ്.''എല്ലി''ന്റെ വാല് കള്‍ വെട്ടിക്കളഞ്ഞു.ഇന്നത്തെ ആ രൂപം ഇതാ താഴെ കാണിക്കുന്നു.


       ഇത്രയും വിക്രസ്സുകള്‍ വെള്ളത്തില്‍ കാണിച്ച എനിക്ക്                എന്റെ ശിഷ്യരുടെ നീന്തല്‍അറിവില്ലായ്മയെ  പരിഹസിക്കാന്‍ അവകാശമില്ലേ?

2010 മേയ് 16, ഞായറാഴ്‌ച

കനുസന്യാല്‍- വിപ്്ളവത്തിന്റെ എരിഞ്ഞടങ്ങലോ?


''...ഞങ്ങള്‍  വിപ്ളവകാരികള്‍  ചിലപ്പോള്‍ തീരെ എകാന്തരാണ്
.ഞങ്ങളുടെ കു്ഞ്ഞുങ്ങള്‍ പോലും
ഞങ്ങളെ അപരിചിതരെ എന്ന പോലെയാണ് നോക്കുന്നത്.''[ചെഗുവേര].
.ലോകം കണ്ട ഏറ്റവും വലിയ കലാപകാരിയുടെ   വാക്കുകള്‍ .
ഇന്ന് കനുസന്യാലിന്റെ മരണവാര്‍ത്ത -അതും -ആത്മഹത്യാവാര്ത്ത്ത-
കേട്ടപ്പോള്‍ വേദന ഉണ്ടായി.പരാജിതരായിത്തീരുന്ന
ഈ വിപ്്ളവകാരികള്‍ വെറും കലന്ടര്‍ ചിത്രമായി മാറുന്നു.
എവിടെയാണ് തെറ്റിപ്പോവുന്നത്?
കനുസന്യാല്‍ ഒരു വ്യക്തി മാത്രമല്ല.ഒരു പ്രസ്ഥാനത്തിന്റെ
തീനാളം കൂടിയായിരുന്നു.
എന്നിട്ടും  ..വാര്‍ധക്യം ശൂന്യതകൊന്ടു നിറയുമ്പോള്‍ മരണത്തില്‍
മുങ്ങിമറയാന്‍ അദ്ദേഹവും 
തീരുമാനിച്ചു.
കാഴ്ച്ച്ചക്കാരും കാണികളുമില്ലാതാവുംപോള്‍ നാം
മരണത്തെ തെരഞ്ഞെടുക്കുന്നു
ഒരുപക്ഷെ .വീണ്ടും ആദ്യം മുതല്‍ ജീവിച്ച്ചുതുടങ്ങാനൊരു ശ്രമാമാവാം
.[ഞ്ങളുടെ  നാട്ടില്‍ ''ആദ്യം പൂജ്യം കളിയ്ക്കാം''
എന്നൊരു പ്രയോഗമുണ്ട്
.കളിയില്‍ വല്ല അപാകതകള്‍ വന്നാല്‍ പറയുന്നതാണ ത്.മിയ്ക്കതും
തോല്‍ക്കാനിടവന്നാലാണ് അത് പറയുക.അതുപോലെ]
നിയോഗങ്ങള്‍ തീര്‍ന്ന ഒരുവന്റെ പിന്മടക്കവുമാവാം.
തീവ്രമായ ഒരു ലക്‌ഷ്യം 
നേടിക്കഴിഞ്ഞാല്‍ ഒരുതരം ശൂന്യത ഉണ്ടാകുമത്രേ.അതിനെ
അതിജീവിയ്ക്കുക
എളുപ്പമല്ല.പോരില്‍ ജയിച്ചവന്‍ പരാജിതനാവുന്നത് ഈ
ശൂന്യതയ്ക്കു മുന്‍പിലാണ്.
''മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ''നാടിനു മോചനം നേടിക്കൊടുത്ത
ദാസന്‍
തന്നെ ഗ്രസിക്കുന്ന ഏകാന്തതയ്ക്കും നിഷ്ക്രിയത്വത്ത്തിനും മറുവഴി
കാണാതെയാണ് മരണം തെരഞ്ഞെടുക്കുന്നത്.
ചന്ദ്രികയുടെ തിരോധാനം എന്ന കാരണം അതുകഴിഞ്ഞേ വരൂ.
പ്രേമനയ്രാശ്യം,കടം,തീരാരോഗം ..ഇങ്ങനെ മരണത്ത്തിനെന്തെല്ലാം കാരണങ്ങള്‍..
''പഴയ കുതിര''യുടെ കാലം കഴിയുന്നത്‌ ലോകത്തിനു തമാശ യാവാം
പക്ഷെ കുതിരയ്ക്ക്  വേദനിയ്ക്കുന്നു.
 വ്യക്തമായ ഒരു കാരണം കൂടാതെ മാഞ്ഞുപോവുന്നവരുമുന്ടു.
.കുറെ ക്കൊല്ലം മുന്‍പു  ദില്ലിയില്‍ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയില്‍നിന്നു
ഒരു സ്ത്രീ ചാടിമരിച്ച്ചു.ചാടുംമുന്പു ''അയാം ഫെദ്ദപ് വിത്ത് ലൈഫു ''എന്നവര്‍ 
ചുവരില്‍ കോറി യിരുന്നു.എനിക്ക്    ഏഴോ എട്ടോ വയസ്സായിരുന്നപ്പോള്‍ 
മഞ്ഞ കോളാംപിച്ച്ചെടിയുടെ  കായ തിന്നു ഒരു പെണ്‍കുട്ടി മരിച്ചു.
ആദ്യം ഞാനറിഞ്ഞ പ്രേമനിരാശാമരണം അതാണ്‌.കാലം ആ ഓര്‍മ
മായ്ച്ച്ചുകഴിഞ്ഞു. ആത്മഹത്യ ഒരു വാര്‍ത്തയല്ലാതായി.
ഇപ്പോള്‍ ഒരു  കുടിലില്‍  ഒരു പഴയ വിപ്്ളവകാരി സ്വയം അന്ത്യവിരാമം ഇടുന്നു. 
അസ്തമയം വന്നതിനാല്‍ മാത്രം തന്റെ പണിയായുധങ്ങള്‍ എടുത്തുവെ ച്ച ഒരു പണിക്കാരനെപ്പോലെ..