വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.
ഭൂമിയ്ക്കും ആകാശത്തിനുമിടയില്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഭൂമിയ്ക്കും ആകാശത്തിനുമിടയില്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഡിസംബർ 24, വെള്ളിയാഴ്‌ച

കുട്ടി വീണ്ടും ...


    മഞ്ഞുള്ള ഡിസമ്പറിലെ വെളുപ്പാങ്കാലം.കുട്ടി ഉറക്കമുണര്‍ന്നതേ ഓര്‍ത്തത് തലേന്ന് ഉമ്മറത്ത് വന്നുവീണ കിളിക്കുഞ്ഞിനെയാണ്.
പാലുകൊടുത്ത് അമ്മയോട് ഇരവല്‍ വാങ്ങിയ ഫ്ലാനല്‍  കഷണം കൊണ്ടു പുതപ്പിച്ചുകിടത്തിയതാണ് .അവന്‍ ഓടിപ്പോയി നോക്കി.
മുറ്റത്ത് ഉറുമ്പിന്റെ നിര..അവന്‍ നെഞ്ചിടിപ്പോടെ  മുറ്റത്തിറങ്ങി.കുഞ്ഞുതൂവല്‍ ഒന്നുരണ്ടു എണ്ണം ..കുരിഞ്ഞിപ്പൂച്ച പമ്മി വരുന്നത്‌ കണ്ടപ്പോള്‍ തീര്‍ച്ചയായി.ആ പാവത്തിന്റെ കാര്യം കഴിഞ്ഞുകാണും.ദേഷ്യത്തോടെ അവന്‍ കല്ലെടുത്ത്‌.എറിയാനോങ്ങി.അവള്‍ സ്ഥലം വിട്ടു.കുട്ടിക്ക് കരയാന്‍ തോന്നി.രാത്രി പുറത്ത് കിടത്തരുതായിരുന്നു.
അമ്മയുടെ വിളികേട്ടു കുട്ടി അകത്തേക്ക് തിരിഞ്ഞു.പെട്ടെന്ന് ഒരു കുഞ്ഞുകിളി ചിലക്കല്‍ ..അവന്‍ പരതി .എവിടെ?.ഉമ്മറത്തെ ബഞ്ചി നടിയില്‍ ചാക്കിന്റെ മുകളില്‍ കിളിക്കുഞ്ഞു.തലേന്നത്തെ ദൈന്യം മാറി.അരികില്‍...അവന്‍ മിഴിച്ചുപോയി.കുറിഞ്ഞിയുടെ രണ്ടുകുട്ടികള്‍ ..അവര്‍ നല്ല ഉറക്കത്തിലാണ്.കിളിക്കുഞ്ഞു അവരുടെ ദേഹത്തോട് ചേര്‍ന്നാണ്കിടക്കുന്നത്.താന്‍ ഇടപെടെ  ണ്ടു തില്ലാത്ത സഹജീവനത്തിന്റെ മുന്നില്‍ പരമനിസ്സഹായനായ കാണിയായി കുട്ടി മാറി.
[ഇത് സാങ്കല്‍പ്പികം .ഇരയും വേട്ടക്കാരനും ആരെന്നറിയാത്ത കളിക്കുമുന്നില്‍ ചോദ്യങ്ങളില്ലാതെ..പിന്‍ വാങ്ങുന്നു.]


               

2010 ഡിസംബർ 16, വ്യാഴാഴ്‌ച

എന്ടോസള്‍ഫാന്‍-...end of life...

ഭൂമി നമ്മുടേത്‌ മാത്രമല്ല എന്ന വിനയം മാത്രമേ ഈ ലോകത്തെ ഇനി രക്ഷിക്കൂ.നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ്
ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ പ്രസക്തി ഇവിടെയാണ്.
...''you must teach your children that the ground beneath their feet is the ashes of our grandfathers.so that they will respect the land,tell your children that the earth is rich with the lives of our kin.teach your children that we have taught our children,that the earth is our mother.whatever befalls the earth befalls the sons of the earth.man did not weave the web of life.,he is merely a strand of it,.what ever he does to the web,he does to himself...''

സിയാറ്റില്‍ ഗോത്രത്തലവന്റെ ഈ വാക്കുകള്‍ വീണ്ടും ഓര്ത്തുപോകയാണ് ഈ എന്ടോസള്‍ഫാന്‍ സന്ദര്‍ഭത്തില്‍.
രാസവളം,രാസകീടനാശിനി  ഇല്ലാതെ കൃഷി ബുദ്ധി മുട്ടാവുമെന്നും കൃഷി ലാഭകരമല്ലെങ്കില്‍ ആരാണ് അത് നടത്തുക
എന്നും ബ്ലോഗില്‍ത്തന്നെ ആശങ്കകള്‍ കണ്ടു.
ഇതൊന്നും ആരെയും ബോദ്ധ്യപ്പെടുത്താന്‍ ആവില്ലെന്നറിയാം.എന്നാല്‍ ഈ ''ബൂലോകത്ത് ''
പ്ര തികരിക്കാതെ ഇരിക്കാന്‍ പറ്റില്ല.
എന്ടോസ ള്‍ഫാന്‍ എന്നല്ല ഒരു രാസകീടനാശി നിയും ഏറ്റുവാങ്ങി നിലനില്‍ക്കാന്‍ ഇനി നമ്മുടെ
ഭൂമിക്കു കഴിയുമെന്ന് തോന്നുന്നില്ല.അത്രമാത്രം 
വിഷലി പ്തമായിരിക്കുന്നു.ഇത് നിരോധിക്കാന്‍ ഒരു ഗവേഷണത്തിന്റെ ആവശ്യകതയില്ല.കാരണം
പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ടിരിക്കുന്ന കാര്യുംആണ ത്.വന്‍ തോട്ടങ്ങളുടെ
സുരക്ഷിതത്വത്തിനുവേണ്ടി ചെറുമനുഷ്യന്‍ നിലംപരിശാകുന്നു.

2010 ഓഗസ്റ്റ് 22, ഞായറാഴ്‌ച

എല്ലാ ബൂലോകരോടുമായി പറയാനുള്ളത്..




 ബൂലോകത്തെ എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടു പിന്‍വാങ്ങുന്നു.
 ഏകാന്തത അതിന്റെ എല്ലാ കരുത്തോടും കൂടി ആക്രമിച്ച ഒരു സന്ദര്‍ഭത്തിലാണ് ബൂലോകത്തേക്ക് വരാന്‍ തോന്നിയത്.
അക്കാദമിക് ആവശ്യവും  [ഡിഗ്രിക്കാര്‍ക്ക് ബ്ലോഗും തിരമൊഴിയും പഠിപ്പി ക്കാനുണ്ട്.] ഉണ്ടായിരുന്നു.
വരുന്ന നവംബറില്‍ ഞാന്‍ ബ്ലോഗു തുടങ്ങിയിട്ട് ഒരു വര്‍ഷമാവും. വാര്ഷികത്തിനായി നില്‍ക്കുന്നില്ല.
ഇന്നലത്തെ സന്ധ്യയിലാണ് യാത്ര പറയാമെന്നു തീരുമാനമെടുത്തത്.എല്ലാ സന്ധ്യകളും അഗാധമായ വേദനയോടെയാണ് കടന്നുപോകുന്നത്.എവിടെയായാലും എനിക്കങ്ങനെ തന്നെ.ഒരു പക്ഷേ കുറെക്കഴിഞ്ഞു ഒരു വീണ്ടു വരവ് ഉണ്ടായേക്കാം.ഉറപ്പിക്കുന്നില്ല..
സങ്കടം എന്ന കഥയില്‍ ഞാനെഴുതിയത് എന്റെ അനുഭവം തന്നെയാണ്.എത്ര ആവര്ത്തിച്ചതായാലും സായാഹ്നത്തിന്റെ വിഷാദം എന്നെ ആഴത്തില്‍ 
ആവേശി ക്കുന്നു..ഞാന്‍ അദ്ഭുതപ്പെടുന്നു..ഇന്നത്തെ കുട്ടികള്‍ ഇതില്‍നിന്നു എങ്ങനെയാണ് കര  കയറുന്നത്  എന്ന്.
ആഹ്ലാദത്തിന്റെ അലകള്‍ക്കിടയിലും അസ്തമയം ഏകാന്തമായ വിഷാദഗോപുരത്തില്‍ എന്നെ ഇട്ടടയ്ക്കുന്നു.
ബ്ലോഗിന് അതില്‍ നിന്നെന്നെ രക്ഷിക്കാനായില്ല.അതേസമയം ഈ സ്വപ്രസാധനത്തിനു  സാധ്യതകള്‍ ഉണ്ടെന്നു മറക്കുന്നില്ല.ഏറെ ഗൌരവത്തോടെ ഈ മേഖലയില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും.
''അന്തമറ്റ ആകുലതകള്‍ക്കും സന്ദേഹങ്ങള്‍ക്കും ഇടയില്‍ ഞാന്‍ ആശ്രയിച്ച  വസന്തലതിക എന്ന എന്റെ സമാന്തരസ്വപ്നജീവിതത്തെ'' ഞാന്‍ 
വേണ്ടെന്നു വെക്കുന്നു.
അനായാസം കാറ്റില്‍ മരക്കൊമ്പില്‍ നിന്നും അടര്‍ന്നുവീഴുന്ന ഒരിലയുടെ ഈ ചിത്രം മുന്‍പൊരിക്കല്‍ ഞാന്‍ വരച്ചതാണ്.
ആ ഇലയുടെ പ്രണയജടിലമായ ജന്മത്തില്‍നിന്നുള്ള പിന്‍വാങ്ങല്‍ ഞാനനുകരിക്കുന്നു.
ബൂലോകത്തെ എല്ലാ സുഹൃത്തുക്കളെയും നന്ദിപൂര്‍വ്വം സ്മരിച്ചുകൊണ്ടു ..


2010 ജൂലൈ 8, വ്യാഴാഴ്‌ച

നെട്ടന്റെ കുറി - ഒരു പഴയ ചടങ്ങ്



ഇത് നെട്ടന്റെ ഗ്രാമം.
മേഘ.ത്തില്‍  കയറിവരുന്ന നെട്ടനാണ് മഴ കൊണ്ടുവരുന്നത് എന്നുള്ള വിശ്വാസമാണ് തൃശ്ശൂര്‍ ജില്ലയിലെ പെരുവള്ളൂരിനടുത്ത് പരപ്പുഴയില്‍ നെട്ടന്റെ കുറി എന്നാ ചടങ്ങിനാധാരം.പരപ്പുഴയില്‍ പണ്ടു ഉയര്‍ന്നുനിന്നിരുന്ന മൂന്നു പാറക്കല്ലുകള്‍ നെട്ടന്റെ പ്രതീകമായി കരുതുന്നു.ഇടവപ്പാതിയില്‍ തിമിര്‍ത്തുപെയ്യുന്ന മഴയില്‍ ഇവ മുങ്ങും.ജലസമൃദ്ധിയില്‍ പാറക്കല്ലുകള്‍ മൂടുന്നതാണ് നെട്ടന്റെ കുരിയായി ആചരിക്കുന്നത്.പരപ്പുഴയോടു ചേര്‍ന്നുകിടക്കുന്ന ആതമംഗലം കായലിനു കുറുകെ ശിവന്റെ ഭൂതഗണങ്ങള്‍ പാലം പണിയാനായി സ്ഥാപിച്ചതാണ് നെട്ടന്റെ പ്രതീകമായി അറിയപ്പെടുന്ന പാറക്കല്ലുകലെന്നു ഐതിഹ്യം.ഇടവം പതിനഞ്ചിനാണ് ഇതാചരിക്കുന്നത്.നെട്ടന്റെ കുരിയെടുക്കുന്നതോറെ കാലവര്‍ഷത്തിനു തുടക്കമാവുമെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു
നെട്ടന്റെ കുറിക്കു പായസം വിളമ്പുക പുളിയിലയിലാണത്രേ.

2010 ജൂലൈ 7, ബുധനാഴ്‌ച

കുമാരേട്ടനെ്റ''എകാന്തയാത്ര''-re-post

മാസങ്ങങ്ങള്‍ ക്കുമുന്പു ഒരു വൈകുന്നേരം ഒരു വയസ്സുചെന്ന ആള്‍ വീട്ടില്‍ വന്നു.സഹായാഭ്യര്‍ത്ഥന യ്ക്കാവുമെന്നു തോന്നി.പതുക്കെയെങ്കിലും ശുദ്ധമായ ഭാഷയില്‍,സ്വരത്തില്‍ അയാ ള്‍ കാര്യം പറഞ്ഞു.''ഒരു പുസ്തകം എഴുതിയിട്ടുണ്ട്.അച്ചടിപ്പിച്ചകാണാന്‍ ആശയുണ്ട്. സഹായം ചെയ്‌താല്‍ തരക്കേടില്ല'
.ദൈന്യഭാവമല്ലപ്രതീക്ഷയുടെ തിളക്കവുമില്ല .തന്റെ ഏറെക്കാലത്തെ സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തെ കുറിച്ചു അധികമൊന്നും പറഞ്ഞില്ല

. ഞാന്‍ അയാള്‍ കൊണ്ടുവന്ന കവിതകള്‍ നോക്കി.സുശി ക്ഷിതനല്ലാത്ത ,വ്യാകരണ പടുവല്ലാത്ത ആ വൃദ്ധനായ കവിയെ ഞാന്‍ ആദ്യമായാണ്‌ കാണുന്നതു .കവിയാനെ  ന്ന മിഥ്യാധാരണ വെച്ചു കവിമേള ക ളില്‍ ബോറടിപ്പിക്കുന്ന ഒട്ടേറെ പേരെ നമ്മള്‍ കണ്ടിട്ടില്ലേ?ഒരു മുന്‍ ധാരണയുമില്ലാതെ ഞാനത് നോക്കി.എന്നെ സ്പര്ശി ച്ച ചില വരികള്‍ ഒരു അപ്രശ സ്തകവിയുടെ  ചൈതന്യത്തെ പ്രസരിപ്പിച്ചു.ലാഭത്തിനല്ലാതെ ഒന്നും ചെയ്യാത്ത ലോകം ഇത്തരം അനഭികാമിയ  നായ മനുഷ്യന് ചെവി കൊടുക്കുമോ?
                                                                 

..ആ വരികളില്‍ ഉള്ളു നീറ്റി യ ജീവിതാനുഭവങ്ങള്‍ ഉണ്ട്.എഴുപത്തിനാല് വയസ്സായി.ദൂരെ ദൂരെ ഓരോ നാടുകളിലെ താമസം..മുറിപ്പെടുത്തുന്ന ഭാര്യാവിരഹം..ഒരുപാടു ആകുലതകളിലൂടെയാണു ജീവിതം കഴിയുന്നത്‌
ഒരു സംഖ്യ കൊടുത്ത് ഞാന് ‍പറഞ്ഞു. പുസ്തകപ്രകാശനം നന്നായി നടക്കട്ടെ. ഞാന്‍ എനിയ്ക്കും കൂട്ടുകാര്‍ക്കും വേണ്ടി പുസ്തകം വാങ്ങും.
മടങ്ങുമ്പോള്‍ ജീവിതത്തിന്റെ ആഴമേറിയ ദൌത്യങ്ങലെ്കുറിച്ചു  പതിയെ പറഞ്ഞു.''ഞാന്‍ ഇതെഴുതിയത് എന്റേതായ ഒരു കടമ നിര്‍വഹിക്കുന്നതിലെക്കാന്.ജീവിതത്തില്‍ പലരെയും എനിക്ക് മനസ്സിലാക്കാന്‍ മുഴുവനായി പറ്റിയില്ല  ,...എന്ത് മനസ്സിലാക്കി എന്നെനിക്കു പറയാനിതെയുള്ളൂ''
പതിയെ നടന്നകന്ന ആ വ്യക്തി എനിക്കാരോ ആണെന്ന് തോന്നിപ്പോയി.        

ഇന്നലെ കുമാരേട്ടന്റെ പുസ്തകപ്രകാശനമായിരുന്നു.നടന്‍ ശ്രീരാമനാണ് പ്രകാശനം ചെയ്തത്.''എകാന്തയാത്ര''എന്നാണു പുസ്തകം. പരിപാടി കഴിയും വരെ ഞാനിരുന്നു.ശ്രീരാമന്‍ വയസ്സന്മാരുടെ കാഴ്ച്ച്ചപ്പാടുകലുടെ  മൂല്യത്തെക്കുരിച്ചു പറഞ്ഞു[.നടന്‍ തിലകന്റെ നിരാസത്തെപ്പറ്റി അന്ന് പത്രത്തില്‍ ഉണ്ടായിരുന്നത് ഞാന്‍ കൂട്ടിവായിച്ചു,വയസ്സാകുമ്പോള്‍ എന്തുകാരണം കൊണ്ടായാലും തിരസകൃ തരാവുന്നത് ദൌര്‍ഭാഗ്യകരം തന്നെ.]
ഞാനോര്‍ത്തത് വയസ്സായവര്‍ ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന മാതൃ കയെപ്പറ്റിയാണ്.പണം പലിശയ്ക്കു കൂട്ടിവെച്ചും മനുഷ്യസ്നേഹം കാണി യ്ക്കാതെയും ജീവിതാന്ത്യത്തില്‍ ഒന്നും ഒന്നിനും ഉതകുകയില്ല എന്ന അറിവോടെ ഇല്ലാതാകുന്നവര്‍ക്കിടയില്‍ ....ഇവിടെ കുമാരേട്ടന്‍ തന്റെ 74 വയസ്സില്‍ പുസ്തകം പ്രകാശിപ്പിക്കുന്നു.

യതി പറഞ്ഞിട്ടുണ്ട്..വാര്‍ധക്യം പാകമായ ഫലങ്ങലുള്ള വൃക്ഷം പോലെയാണെന്ന്.പുറമേയ്ക്ക് ഊര്‍ജം പ്രസരിപ്പിക്കുന്ന..തന്റെതെന്ന ചിന്ത വിട്ടകന്ന...ഫലവൃക്ഷം.

2010 ജൂലൈ 1, വ്യാഴാഴ്‌ച

കാറ്റില്‍ പറക്കുന്ന വിശ്വാസങ്ങള്‍

വീടിനടുത്തുള്ള ഒരു സ്ത്രീ വിഷമിച്ചു  നടന്നു പോവുന്നത് കണ്ടപ്പോള്‍ ചോദിക്കാതെ ഇരിക്കാന്‍ കഴിഞ്ഞില്ല.''എന്ത് പറ്റി ?''
അവര്‍  നിന്നു.. ആരോടെങ്കിലും പറയാന്‍ കാത്തിരുന്നപോലെ..മകളുടെ കുട്ടികളുടെ ജാതകം എഴുതിയത് വായിക്കാന്‍ പോയതാണ്.ജ്യോത്സ്യന്റെ അടുത്ത്.
''മൂപ്പര്'' അത്ര നല്ല കാര്യമല്ല പറഞ്ഞത്.ഇനി ഇത് മകളോട് ചെന്ന് പറഞ്ഞു  അവളുടെ പ്രയാസം കൂടി കാണണമല്ലോ..
ഞാന്‍  ജ്യോത്സ്യന്റെ വചനം  എ ന്തെന്നു ചോദിച്ചു. മകള്‍ക്ക് മൂന്നുകുട്ടികലുള്ളതില്‍ ആദ്യ മകന്‍ ''പടി പ്പ് ''പാതിവഴിയില്‍ നിര്‍ത്തി ഒരു ഗുണമില്ലാത്ത മട്ടാണ്
രണ്ടാമത്തെ മകന്റെ കാര്യം പ്രശ്നം തന്നെ.മൂന്നാമനെ കൂടെ കൂട്ടിയിരുന്നു.അവന്റെ ഭാവി അവന്റെ മുന്നില്‍ വെച്ചുതന്നെ കേള്‍പ്പിക്കാന്‍..അയാള്‍ അവനോടുതന്നെ പറഞ്ഞു. പഠിച്ചിട്ടു കാര്യമില്ലെന്ന്.വല്ല ഓട്ടമോ ചാട്ടമോ നോക്കിയാല്‍ രക്ഷപ്പെടുമെന്നും.ജ്യോത്സ്യന്റെ വീട്ടില്‍നിന്നുഇറങ്ങിയപ്പോഴേ തന്നെ 
അവന്‍ അത് ശിരസ്സാ വഹിച്ച മട്ടാണ്.ആ സ്ത്രീ വിഷമിച്ചു എന്നോടു ചോദിച്ചു.ഇനി അവനെ തിരികെ വിശ്വസിപ്പിക്കാന്‍ പറ്റുമോ എന്ന്.
ഞാന്‍ ഒന്നും രണ്ടും പറഞ്ഞു അവരെ സമാധാനിപ്പിച്ചവിട്ടു.
ജ്യോല്‍സ്യന് വിദ്യയും ജന്മാര്‍ജിതസിദ്ധിയും അനുഭവവും ലോകവീക്ഷനപരിച യവും എല്ലാം ആവശ്യമാണ്‌.അതുവെ ച്ച് അയാള്‍ക്ക്‌ ധനം നേടാം.അതോടൊപ്പം സമൂഹത്തെ സേവിക്കയുമാവാം. ശുഭാപ്തിവിശ്വാസത്തെ വളര്‍ത്തി നന്മയിലേക്ക് നയിക്കാന്‍ അയാള്‍ക്ക്‌ ഒരു സാധാരനക്കാരനെക്കാള്‍ കഴിയും.കാരണം അയാള്‍ ദൈവദ ത്തമെന്നു എല്ലാവരും കരുതുന്ന ഒരു വിദ്യയുടെ ഉടമയാണ്.അയാള്‍ക്ക്‌
വേണമെങ്കില്‍ ആ കുട്ടിയോട് ഒന്ന് ഉത്സാഹിച്ചാല്‍ നന്നായി മാര്‍ക്ക് കിട്ടുമെന്നാണ് ജാതകത്തില്‍ കാണുന്നതെന്ന് പറയാം.അതുകൊണ്ടു ദോഷമൊന്നും വരില്ല. ആ ''വില്‍പവര്‍ വര്‍ദ്ധിനി ''അയാള്‍ക്ക്‌ ഭംഗിയായി ഉപയോഗിക്കാം.പക്ഷെ ചെയ്തതോ?ഉള്ള വീര്യവും ഊതിക്കെടുത്തി. 
നിങ്ങള്‍ കണ്ടിട്ടില്ലേ...നാലാള്‍ കൂടുന്ന സ്ഥലത്ത് കൈ നോക്കാനരി യാമെന്നു പറഞ്ഞുനോക്കൂ.അട്ഭുതാവഹമായി ആളുകള്‍ കയ്യും നീട്ടി ക്യൂ നില്‍ക്കും.അബദ്ധങ്ങള്‍ പറഞ്ഞാലും പ്രശ്നമില്ല.''നിങ്ങള്‍ സ്നേഹിക്കുന്ന ആള്‍ തിരികെ സ്നേഹിക്കുന്നില്ല'',അല്ലെങ്കില്‍ ''ഒരു മനക്ലേശം ഉണ്ടാകാനിടയുണ്ട്''.
ഇങ്ങനെയൊക്കെ പറഞ്ഞാല്‍ മതി. അദ്ഭുതവും ആരാധന യും സ്ഫുരിക്കുന്ന ഭാവത്തോടെ ആളുകള്‍ നിങ്ങളെ ചൂഴ്ന്നുനിള്‍ക്കും.
ഈ ലോകത്ത് ആരോടും ധൈര്യമായി പറയാവുന്ന കാര്യമാനത്.ആരാണ് നാം അങ്ങോട്ട്‌ സ്നേഹിക്കും പോലെ ഇങ്ങോട്ടും സ്നേഹിക്കപ്പെടുന്നുന്റെന്നു വിചാരിക്കുന്നത്?ആര്‍ക്കാണ് മനക്ലേശം ഇല്ലാത്തത്?
നല്ല ജ്യോതിഷികള്‍ ഉള്ള പ്രയാസം കൂട്ടാന്‍ നോക്കാതെ ജാതകവശാല്‍ എന്തെങ്കിലും കണ്ടാല്‍ അത് കുഴപ്പമില്ലാതെ അവതരിപ്പിക്കും അത്തരക്കാര്‍ .ധൈര്യം,ഉത്സാഹം,ക്ഷമ ഇത്യാദികള്‍ വര്‍ദ്ധിപ്പിക്കാനേ ശ്രമിക്കൂ.
ലോകം പന്ടത്തെക്കാള്‍ മായാവികളെ ആശ്രയിക്കുന്നു.പക്ഷെ ഉള്ള വിശ്വാസങ്ങളും കാറ്റില്‍ പറന്നുപോകുന്ന കാഴ്ച്ച ദയനീയം തന്നെ.

2010 ജൂൺ 17, വ്യാഴാഴ്‌ച

മഴയില്‍ വിരിയുന്നത്..




ഈ പൂവിന്റെ പേര്  അറിയാമോ?കേരളത്തില്‍ പരക്കെ ഇതുണ്ട്. ഞങ്ങളുടെ നാട്ടില്‍ ഇതിനു ''ഇടിവെട്ടിപ്പൂവ്'' എന്നാണു പേര്.മഴപെയ്യും വരെ അജ്ഞാതവാസത്തിലാണ് .ഇടിവെ ട്ടിയാല്‍ പിറ്റേ ദിവസം തന്നെ ഈപൂവുമുളയ്ക്കും.[ചെടി മുളക്കുക എന്നല്ല ,പൂവ് മുളക്കുക''എന്നാണു പറയേണ്ടത്.]നെടുനാള്‍ മോഹനിദ്രയിലാന്റുകിടന്നു വീണ്ടും മണ്ണിലേയ്ക്കു നിവരുന്ന സസ്യജന്മം.
പ്രകൃതി ഒരു പതിവും തെറ്റിക്കുന്നില്ല 
മഴക്കാഴ്ച്ചയായി ഇത് പ്രവാസികളുടെ മുന്നിലേയ്ക്ക് നീട്ടുന്നു..ഈ കുടന്നയെ ഏറ്റുവാങ്ങുക...
 

2010 ജൂൺ 16, ബുധനാഴ്‌ച

THE SONG OF THE RAIN- KHALIL JIBRAN

                                   


                                I am dotted silver threads
                              dropped from the heaven by the Gods..
                          Nature then takes me,to adorn 
                            Her fields and valleys.. 
                              I plucked beautiful pearls  from the crown of                                      ''ishthar..''
                              to embellish the garden..
                
                               
                                           When I cry ,..the hills laugh..
                               When I humble myself, the flower rejoice..
                                When I bow., all things are elated..
                               The field and clouds are lovers..
                                  And I am a messenger of mercy..
                                       
                                           
                           The voice of   thunder declare my arrival
                        The rainbow announces my departure..
                          I touch gently at the windows with my soft fingers..
                         And my announcement is a welcome song..
                         All can hear,.. but only the  sensitive can understand..

                                           
                                       I am the sigh of the sea..
                                The laughter of the field..
                                The tears of heaven..
                              

2010 ജൂൺ 9, ബുധനാഴ്‌ച

മഴ വന്നാല്‍...


       
  അങ്ങനെ അങ്ങനെ..മഴയിങ്ങെത്തി.മഴയില്‍ വിരിയാന്‍  ധൈര്യം ഇല്ലാത്ത പൂവാണ് മുല്ല. 
പക്ഷെ ആദ്യമേ വിരിഞ്ഞുപോയി..കാറ്റും ഇടിയും മിന്നലുമെല്ലാം കഴിഞ്ഞപ്പോള്‍.
..ഞാന്‍ ഓടിച്ചെന്നത് ഇവള്‍ ഉണ്ടോ..എന്നറിയാന്‍ ആയിരുന്നു...ഭാഗ്യം
.മഴയെ അതിജീവിച്ചിരിക്കുന്നു
.മേലാകെ നനഞ്ഞു കുളിര്‍ത്തു...കൊണ്ടു..

2010 ജൂൺ 4, വെള്ളിയാഴ്‌ച

നാളെ ലോക പരിസ്ഥിതി ദിനം..


                       പച്ചപ്പിന്റെ ഈ സൌഭാഗ്യം ഇനി എത്ര നാളേയ്ക്കു?...
              പരിസ്ഥിതിയുടെ പരിരക്ഷണം ഓര്മിപ്പിയ്ക്കുന്ന കുറച്ചു ചിത്രങ്ങള്‍.


       

 ഇത് കുന്തിപ്പുഴ.ഒട്ടേറെ പൂമ്പാറ്റകള്‍ പാറിനടന്ന പ്രഭാതത്തിലാണ് ഇതെടുത്ത്തത്.വെള്ളം കുറവാണെങ്കിലും കുന്തിപ്പുഴയ്ക്ക് പ്രസരിപ്പ് ഉണ്ടായിരുന്നു. 
          .
 ഇത് കല്ലടയാര്‍[.കൊല്ലം ജില്ല]വിശാലമായ നദിയില്‍ മണലി നായുള്ള കയ്യേറ്റങ്ങള്‍ ഉണ്ട്.എങ്കിലും അതിനെ എതിര്‍ക്കുന്ന ചിലരും ഉണ്ടെന്നു അറിഞ്ഞു
                                           
                   
                ഇത് പ്രശസ്തമായ സൈലന്റു വാലി തന്നെ. മഞ്ഞും കുളിരും നിറഞ്ഞ ഒരു പുലര്‍കാലം.
                                           
             
                                     ഇത് അട്ടപ്പാടിയിലെ ജീവനവശേഷിക്കുന്ന ഒരു കുന്നു.അസ്തമയം അതിന്റെ മൂകവിഷാദത്തില്‍ ലോകത്തെ ആഴ്ത്ത്തിയ ഒരു നേരം..                        
                  ഭാരതപ്പുഴ..ചരിത്രവും റോമാന്സും ഇന്നത്തെ പരിസ്ഥിതി പ്രശ്നങ്ങളും കൊണ്ടു എന്നും സജീവമായ നിള..
                                         
                       
                                  ഇത് തണ്ണീര്‍മുക്കം ബണ്ട്.ഇതും ഒരു വൈകുന്നേരത്തിന്റെ നിമിഷമാണ്.
                                         
                                         
                    വയനാട്ടില്‍ നിന്ന് ഒരു ദൃശ്യം.കാടും താഴ്വാരവും പൂക്കാന്‍ തുടങ്ങിയ ഒരു കാലത്തിന്റെ ഒപ്പ്..
                          ഇത് അട്ടപ്പാടിയില്‍ വിരിഞ്ഞ അപൂര്‍വ ജനുസ്സില്‍ പെട്ട ഓര്‍ക്കിദാണ്

                            വസന്തശ്രീ.വയനാടന്‍ കാടുകള്‍ക്കുള്ളില്‍ വിരിഞ്ഞത്.

     
ഭൂമി നമ്മുടേത്‌ മാത്രമല്ല എന്ന വിനയം മാത്രമേ  ഈ ലോകത്തെ ഇനി രക്ഷിക്കൂ.നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് 
ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ പ്രസക്തി ഇവിടെയാണ്.
...''you must teach your children that the ground beneath their feet is the ashes of our grandfathers.so that they will respect the land,tell your children that the earth is rich with the lives of our kin.teach your children that we have taught our children,that the earth is our mother.whatever befalls the earth befalls the sons of the earth.man did  not  weave the web of life.,he is merely a strand of it,.what ever he does  to    the web,he does to himself...''          




                                     
                                     
                                                                                                                                                              

2010 മേയ് 19, ബുധനാഴ്‌ച

2010 മേയ് 18, ചൊവ്വാഴ്ച

മണ്ണില്‍ മെനഞ്ഞത് ..മണ്ണായ് മാഞ്ഞത്..

തലക്കെട്ട് ചേര്‍ക്കുക

2010 മേയ് 16, ഞായറാഴ്‌ച

നേരരിയുന്ന ചില നേരങ്ങള്‍


നീണ്ട ആസ്പത്രി ഇടനാഴിയുടെ ഒരറ്റത്തുള്ള കൊനിച്ചുവടില്‍  നില്‍ക്കുകയാണ് ഞാന്‍  .സമയം രാത്രി പത്തു കഴിഞ്ഞിട്ടുണ്ട്.നിശബ്ദതയില്‍ മുങ്ങിയ ആസ്പത്രി.മിയ്ക്കവറൂം  ഉറങ്ങിയിരിയ്ക്കും.ഇന്ന് വലിയ പ്രശ്നങ്ങളില്ലാത്ത ദിവസമാണ്.ഞാന്‍ ഐ സി യു വിന്റെ മുന്നില്‍ ഇട്ടിരിയ്ക്കുന്ന കസേരയില്‍ പോയിരുന്നു.അകത്തു അച്ച്ചനുന്ടു.ബോധത്തിനും അബോധത്തിനും ഇടയില്‍ ..എന്നും രാത്രി ഏറെവയ്കുംവരെ  ഞാന്‍ അവിടെ ഇരിയ്ക്കാരുന്ടു. ...നേഴ്സ് പെട്ടെന്ന് പുറത്തുവന്നു വിളിച്ചു.''മാത്യുവിന്റെ ആള്‍ ഉണ്ടോ?'' എന്നെ മാത്രം കണ്ടു ആവര്തിയ്ക്കാന്‍ നില്‍ക്കാതെ അവര്‍ അകത്തുപോയി.ഞാനോര്‍ത്തത് മാത്യുവിന്റെ ഒരിയ്ക്കലും കാണാത്ത ബന്ധുക്കളെയാണ്.മാത്യുവിനെ ഐ.സി.യുവില്‍ കെട്ടിയിട്ടു കുരെനാലായിട്ടുന്ടു.രക്ഷയില്ലെന്നു പുരതുനില്‍ക്കുന്നവര്‍ക്കുപോലും അറിയാം.എന്ന് നേര്സേ വിളിച്ചുചോദിചാലും ആരെയും കാണാറില്ല.ഒരു ബ്രതരുന്ടു.അയാളാണ് കാര്യങ്ങള്‍ നോക്കുന്നത്. ഞാനതുവരെ അയാളെ കണ്ടിട്ടില്ല.എനിയ്ക്ക് നീരസം തോന്നാരുന്ടു അതോര്‍ക്കുമ്പോള്‍.ഒന്ന് വന്നു നോക്കാത്ത സഹോദരന..‍.മനുഷ്യബന്ധങ്ങലുറെ നിസ്സാരത...
സമയം പിന്നെയും കുറെ കഴിഞ്ഞു..ഇടനാഴിയുടെ അറ്റത് ഒരു കാല്ശബ്ദം കേട്ട് ഞാന്‍ തലചെരിച്ചു. .അടുത്തുവന്നപ്പോള്‍ കണ്ടു.ഒരു ചെറുപ്പക്കാരന്‍..അയാള്‍ വന്നു ചോദിച്ചു.''മാത്യുവിന്റെ ആരെയെങ്കിലും..''നിര്തുംമുന്പു ഞാന്‍ കേറിപ്പറഞ്ഞു.ഉവ്വ്..വിളിച്ചിരുന്നു. ഒരു നിശ്വാസതോറെ അല്പം മാറിനിന്നു.ഞാന്‍ ഉള്ളിലെ നീരസതോറ
െ ചോദിച്ചു.എന്താ വൈകിയത്?അയാള്‍ ഒന്നും പറഞ്ഞില്ല.ഉള്ളിലേയ്ക്ക് പോയി നേര്സിനോടു സംസാരിയ്ക്കുന്നത് നിഴലായി കാണാം.തിരിച്ചുവരുമ്പോള്‍ അയാളെ ഒന്നു ഉപദേശി യ്ക്കണം.
വേണ്ട വാക്കുകള്‍ ഞാന്‍ ഒരുക്കാന്‍ തുടങ്ങി.എന്റെ വാക്ക് കേട്ട് അയാള്‍ മനുഷ്യസ്നേഹതെക്കുരിച്ചരിയണം.എന്നെ പ്പറ്റി മതിപ്പ് തോന്നണം.
അയാള്‍ പുറത്തു വന്നു.അപ്പുറം തിരിഞ്ഞു നില്‍ക്കയാണ്‌.പുറത്തേയ്ക്ക് നോക്കിക്കൊണ്ടു..നഗരം ഉറങ്ങാന്‍ പോകയാണ്.നിറത്തില്‍ വാഹനങ്ങള്‍ കുറഞ്ഞുതുടങ്ങി.അയാള്‍ ഒന്ന് തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍ എനിയ്ക്ക് പരഞ്ഞുതുടങ്ങാമായിരുന്നു..ഞാന്‍ അയാള്‍ക്കരികില്‍് നിലയിരപ്പിച്ചു.അയാളുടെ മുതുകു ഉയര്‍ന്നു താഴുന്നു..
ഞാന്‍ അമ്പരപ്പോടെ അറിഞ്ഞു.മാത്യുവിന്റെ ബ്രതെര്‍ കരയുകയാണ്..അടുത്തു എന്നെ ഒരുനോക്കു കണ്ട തെയുല്ല്. അയാള്‍ പറഞ്ഞുതുടങ്ങി.നഗരത്തിനപ്പുരം ഒരു പംപിലാനയാള്‍ക്ക് ജോലി.രാത്രിജോലിയാണ്.
എന്നും പുലര്‍ച്ചെ വരും.മരുന്ന് വാങ്ങിക്കൊടുക്കാന്‍. ചേട്ടന്റെ ഭാര്യ ഗള്‍ഫിലാണ്..മക്കളില്ല.അപ്പനുമമ്മയും മരിച്ചു..അനിയനെയുല്ല്..കരച്ചിലിനിടയില്‍  അയാള്‍ വിക്കി..ഡോക്ടര്‍ പറഞ്ഞത്..
ഞാന്‍ ഒരുക്കിവെച്ച വാക്കുകളുടെ പൊള്ളതരത്ത്തിനുമേല്‍ അയാളുടെ ചിതറിയ വാക്കുകള്‍ മുഴങ്ങി..
 എനിയ്ക്കൊന്നും പറയാനായില്ല.അയാള്‍ തിരിഞ്ഞുനില്‍ക്കതന്നെയാണ്. അയാളുടെ ഉള്ളില്‍ അയാളും മാത്യുവും ചേര്‍ന്ന കുട്ടിക്കാലം നിരയുന്നുന്റാവും..എന്തെല്ലാം കളികള്‍..കുസൃതികള്‍..വീന്റെടുക്കാനാവാത്ത സന്തോഷങ്ങള്‍ അയാള്‍ ഓര്‍ക്കയാവാം..ഒരുക്കിയ വാക്കുകള്‍ എവിടെപ്പോയെന്നറിയില്ല.എന്റെ അഹങ്കാരം കലര്‍ന്ന സ്നേഹആദരശങ്ങള്‍ ആവിയാവുന്നതരിഞ്ഞു..ഞാന്‍ തിരികെ വന്നിരുന്നു.
അദൃശ്യമായ ബന്ധങ്ങളുടെ നൂലിഴകള്‍ എന്നെയും അയാളെയും ഐ സി യു വിലുല്ലവരെയും വലയം ചെയ്തുകൊണ്ടിരുന്നു.