വേനലില്‍ കരിഞ്ഞുപോയെന്നു കരുതും..ഇനിയില്ല  എന്ന് നിനച്ചു യാത്ര പറയും.
....പക്ഷെ മഴയുടെ ആദ്യവിരല്‍പ്പാടുക മായും മുന്‍പേ നനുത്ത ചിരിയുമായി ജീവന്റെ ചില്ലകളില്‍ ...വീണ്ടും തളിരുകള്‍.

അന്പ് നിറഞ്ഞ   പച്ചപ്പോടെ

..എന്നന്നേക്കുമായി ഒന്നും ഇല്ലാതാകുന്നില്ല ..കിനാവുകള്‍ക്കും ഓര്‍മകള്‍ക്കും ജനിമൃതികളുടെ  ഇടവേളകള്‍ മാത്രം.

2012 മാർച്ച് 20, ചൊവ്വാഴ്ച

A morning in silent valley
സൈലന്റ് വാലിയില്‍ ഒരു പ്രഭാതവന്ദനം   

2011 ജൂലൈ 27, ബുധനാഴ്‌ച

2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച

..പ്രണയം പരാജയഭീരുക്കല്‍ക്കില്ല..


 വാലന്റൈന്സ് ഡേ അടുത്തുവരുന്നു.ഭയങ്കരചെലവുചെയ്യലും ആഘോഷവും ഒക്കെയായിരിക്കും..അതിനിടയില്‍ പ്രണയബിസിനസ്സുകളും...
  രാത്രിയില്‍ ഏറെ ചെല്ലും വരെ പാര്‍ട്ടി..,ആശംസകള്‍..അങ്ങനെ...ആഹ്ലാദപ്രകടനങ്ങള്‍..
നമുക്കെല്ലാം പ്രണയകാലമുണ്ടായിരുന്നു.അന്ന്..പുലരിയില്‍ പൊടുന്നനെ വന്നെത്തുന്ന നിനവും മധുരവുമായി ,രാവില്‍ ‍ ഏറെ വൈകിയും ഉറക്കാതിരിയ്ക്കുന്ന നൊമ്പരമായി നാം പ്രേമത്തെ മുഖാമുഖം കണ്ടിരുന്നു.അന്ന് നമ്മള്‍ പണവും സ്വര്‍ണവും പ്രേമത്തിന് പകരം വെയ്ക്കാരില്ലായിരുന്നു.പ്രേമം വല്ലവിധവും പരാജയപ്പെട്ടാല്ത്തന്നെ അടുത്ത ഊഴം നോക്കാറില്ലായിരുന്നു.
''കുറയും ഹാ! സഖി ഭാഗ്യശാലികള്‍..''എന്ന് നെടുവീര്‍പ്പോടെ പിന്‍വാങ്ങും. .അന്നുപക്ഷേ പരാജിതരുടെയും കൂടി ലോകമായിരുന്നു ഇത്.നേടുന്നതില്മാത്രം ആനന്ദം കാണുന്നവരുടെ ഇടയില്‍ അനാസക്തപ്രണയങ്ങള്‍,...മൂകപ്രേമങ്ങള്‍...അങ്ങനെ.വല്ലതും ഉണ്ടോ ഇന്ന്?..എന്നിട്ടും ജീവിതവിജയം കിട്ടണമെങ്കില്‍ പ്രണയിക്കാതിരിക്കണമെന്ന മൂഡവിശ്വാസത്തിനു വേണ്ടി ഞാന്‍ എന്റെ പ്രേമത്തെ കയ്യൊഴിഞ്ഞു.വെറുതെ...പിന്തിരിഞ്ഞ് ഒരിക്കലും ഒഴുകാത്ത ഈ പുഴയുടെ തീരത്തുനിന്ന് ഞാന്‍ വെറുതെ ഓര്‍ക്കുന്നു.....ഒരിക്കല് പോലും ഒരു വാക്കും മിണ്ടാതെ  കൈമാറിയ ആ പ്രണയമുന്തിരികളെ... .എന്തായിരുന്നു അന്ന് മനസ്സില്‍?
പൂത്തുനില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ കാണുന്ന ആകാശമായിരുന്നു അന്ന് ജീവിതം.ഏതു കോണിലൂടെയും  മനോഹരം.ഉറൂബിന്റെ കഥയിലെപ്പോലെ 
''ലോകമേ..നിന്നെ ഞാനൊരു സിന്ദൂരപ്പൊട്ടു തൊടുവിക്കാം'' എന്ന് പറയാന്‍ തോന്നുന്ന കാലം .ദാര്‍ശ നികദു:ഖങ്ങള്‍ കേറിത്തുടങ്ങിയിട്ടില്ല.
വഴിയില്‍ സ്കൂളില്‍ പോകുന്നതിനിടയില്‍ കണ്ടുമുട്ടാറുള്ള ആണ്‍കുട്ടിയോട് ..ഒരിത്..ആ കുട്ടിക്ക് തിരിച്ചും.ഒന്നും പറയാതെ തന്നെ ആ മമത നീണ്ടുപോയി.
ആരും കാണാത്തപ്പോള്‍ മാത്രം നോക്കും.നാലഞ്ചു കൊല്ലം മുഴുവന്‍ അങ്ങനെ മിണ്ടാവൃതം കഴിച്ചു എന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക?
സത്യമതാണ്.


കണക്കുമാത്രം പഠിക്കാന്‍ തോന്നിയിരുന്നില്ല.മറ്റെല്ലാത്തിനും മിടുക്കോടെ ഞാന്‍ പഠിച്ചിരുന്നു.പക്ഷെ സമൂഹത്തെ വല്ലാത്ത പേടിയായിരുന്നു.സ്വന്തമായി ഒരു കാമുകന്‍ ഉണ്ടാവുന്നത് അന്നു ആത്മഹത്യയിലേയ്ക്കുവരെ നയിക്കുന്ന പേരുദോഷം ഉണ്ടാക്കുമായിരുന്നു.
  അത്രകാലവും വാചാല നോട്ടങ്ങള്‍ മാത്രം കൈമാറി കടന്നു പോകുമ്പോള്‍ ഹൃദയം പട പട ഇടിക്കും.എന്തുപറയും?
ഒരുനാള്‍ new year  കാര്‍ഡു എനിക്ക് തരാനൊരു ശ്രമം നടന്നു.കുറെ മുന്‍പേ സൈക്കിളില്‍ പോയി കവര്‍ റോട്ടില്‍ ഇട്ടു.
ഞാന്‍ അടുത്തെത്തും മുന്‍പേ ഒരു ലോറി പാഞ്ഞുവന്നതിന്റെ മുകളിലൂടെ   പോയി.ചെളി പറ്റിയതായാലും അത് വാങ്ങാന്‍
ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അപ്പോഴേക്കും കൂട്ടുകാര്‍ അടുത്തെത്തിയിരുന്നു.ഏറെ ദൂരെ പോയി ഞാന്‍ തിരിഞ്ഞുനോക്കി.മുഷിഞ്ഞ കവര്‍ സങ്കടത്തോടെ നെഞ്ചില്‍ ചേര്‍ത്ത് കൊണ്ടു...
നളിനിയിലെപ്പോലെ ''പിന്നഞ്ചുവട്ടമിഹ പൂത്തു കാനനം ''
 നാട്ടിലെ പള്ളിപ്പെരുന്നാള്‍ ഏറെ കേമമാണ്‌.ആലക്തികദീപങ്ങല്കൊണ്ട്   അലംകരിച്ച പള്ളിയും ചുറ്റുവട്ടം മുഴുവനും പ്രകാശിക്കും.
  രാത്രി തേരെഴുന്നള്ളിപ്പും കലാപരിപാടികളും.തേരിന്റെ വെളിച്ചത്തില്‍   അന്ന് കണ്ടു...എന്നെ സന്തോഷത്തോടെ നോക്കുന്ന ആ മുഖം.
 തേര് പോകുന്ന കൂട്ടത്തില്‍ ആ മുഖവും അകന്നകന്നു പോയി.... ഹാ..ഒരാള്‍ക്ക്‌ ഇത്ര മധുരമായി മറ്റൊരാളെ നോക്കാനാവുമോ?
എത്ര നന്മ നിറഞ്ഞ ഹൃദയമാണ് പ്രേമിക്കുന്നവര്‍ക്കുണ്ടാവുക എന്ന് ചിന്തിക്കാനുള്ള വിവേകം അന്നത്തെയും ഇന്നത്തെയും നാട്ടുകാര്‍ക്കില്ലല്ലോ...പ്രേമം സ്വാതന്ത്ര്യത്തിന്റെ പൂന്തോട്ടത്തിലെക്കാണ്  നയിക്കുന്നത്.അവിടെ മുള്ളിനും കല്ലിനും സ്ഥാനമില്ല എന്നാലും സമൂഹത്തെ പേടിച്ചു പിന്നെയും എത്രയോ കാമുകര്‍ വേര്‍പിരിഞ്ഞു..
പരസ്പരം പ്രണയിക്കുന്ന രണ്ടുപേരെ ഒരുമിച്ചുകാണുന്നതില്പരം ഐശ്വര്യം എന്താണുള്ളത്?

2011 ജനുവരി 25, ചൊവ്വാഴ്ച

''മംഗല്ല്യം തന്തുനാനേന...''


 ക്ലാസില്‍ ശ്രദ്ധിക്കാതെ ഡസ്ക്കിനുമേല്‍ മുഖമമര്‍ത്തി കിടക്കുന്ന പെണ്‍കുട്ടിയോട് ഞാന്‍ കാരണം ചോദിച്ചു.''വയ്യ..''ഒറ്റവാക്കില്‍ ഉത്തരം.അധികം ചോദിച്ചില്ല.ആ കുട്ടിയുടെ കല്ല്യാണം രണ്ടാഴ്ച്ച മുന്‍പായിരുന്നു എന്നത് ഓര്‍ത്തു.ഡിഗ്രിക്ലാസില്‍ ചേര്‍ന്ന പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും സെക്കന്റിയര്‍ ആകുമ്പോള്‍ കല്ല്യാണം കഴിഞ്ഞുപോകുന്നു.ചിലര്‍ അപ്പോളെ കോളേജില്‍ വരവ് നിര്‍ത്തും.ചിലര്‍ തുടര്‍ന്നുവരും.ഒരു വഴിപാടുപോലെ..അപൂര്‍വ്വം ചിലര്‍ തുടര്‍ന്നും നന്നായി പഠിക്കും.
കല്ല്യാണം കഴിഞ്ഞ കുട്ടി പണ്ടെല്ലാം കോളേജില്‍ ഒരു ദുര്‍ ലഭകാഴ്ച്ച ആയിരുന്നു.
പ്രാരാബ്ധങ്ങള്‍ക്കിടയിലും റാങ്ക് വാങ്ങിച്ചവരെയും  കണ്ടിട്ടുണ്ട്.പക്ഷെ അതെല്ലാം കുടുംബത്തിന്റെ
പ്രത്യേക സാഹചര്യം കാരണമാണ് .
ഇന്ന് ഫസ്ടിയറില്‍ തന്നെ കുട്ടികള്‍ കല്ല്യാണം കഴിഞ്ഞുപോകയാണ്.തുടര്‍ന്നു വരുന്നവര്‍ അപൂര്‍വ്വം. ഉല്ലാസം കൊഴിഞ്ഞ 'മുതിര്‍ന്നവര്‍ 'ആയാണ് ഇവര്‍ കോളേജു വിട്ടുപോകുന്നത് എന്നത് ശരിയാണ്.
നമ്മുടെ രക്ഷിതാക്കള്‍ എന്തിനാണ് ഇത്ര ധൃതി പിടിക്കുന്നത്?എന്തിനു കൊച്ചുതുംപിയെക്കൊണ്ടു
കല്ലെടുപ്പിക്കുന്ന 
 പോലെ ഇവരുടെ ചുമലില്‍ ജീവിതഭാരം ഏല്‍പ്പിക്കുന്നു?ഞാനിത് പറഞ്ഞപ്പോള്‍ ഒരു സഹപ്രവര്‍ത്തക പറഞ്ഞു.
.ഇക്കാലത്ത് സമാധാനം കിട്ടാനാണ്‌ഈ അക്രമം കാണിക്കുന്നത് എന്ന്.മൊബൈല്‍ അതിപ്രസരം...വാണിഭം..സെക്സ് റാക്കറ്റുകള്‍..
എങ്ങനെ സ്വൈരം കിട്ടും?പക്ഷെ ഇത് ഒരുതരം എലിയെപേടിച്ച്ഇല്ലം ചുടല്‍ അല്ലെ?

2011 ജനുവരി 15, ശനിയാഴ്‌ച

''അനുരാഗിണീ ഇതായെന്‍.

''..നിന്നെ ആരൊക്കെ സ്നേഹിച്ചു എന്ന് ഞാന്‍ ചോദിയ്ക്കുന്നില്ല.നിനക്ക് ആരോടു സ്നേഹമുണ്ട് എന്നും ഞാന്‍ ചോദിയ്ക്കുന്നില്ല.എന്നാല്‍ ഒന്ന് തീര്‍ച്ച.എന്നെപ്പോലെ നിന്നെ ആരും സ്നേഹിയ്ക്കുന്നില്ല.നിന്നെ സ്നേഹിയ്ക്കുന്നവന്‍ എന്ന ഓര്മ മാത്രം മതി കൂട്ടിനു..അതെനിയ്ക്കു ശക്തി തരുന്നു. 
                                                                                      .'' [ഹെര്‍മന്‍ ഹെസ്സെയുടെ 'ദേശാടനം']

ഈവരികളിലെ അനാസക്തപ്രണയത്തി ന്റെ ആരാധികയാണ് ഞാ നു .പക്ഷെ ഇത് വായി യ്ക്കുന്നതിനും എത്രയോ മുന്‍പുതന്നെ ഒരു നാട്ടുപ്രേമത്തിന്റെ സാഷിയാവാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. . വളരെക്കാലം മുന്‍പാണ്.എന്നും വയ്കുന്നേരം ഒരു പെണ്‍കുട്ടി ജോലി കഴിഞ്ഞു പാതയോരത്തൂടെ പോകാരുന്ടു. അന്നധികം ബസ്സുകളി ല്ല.ആര്‍ക്കും നടക്കാന്‍ മടിയില്ല.ഒരു നാടന്‍ ചന്തക്കാ രിക്കുട്ടി[എന്റെ ഇപ്പോളത്തെ പ്രായംവെച്ച് പറയുന്നതാണിത്.]ശാലീനത,വിനയം,ആകെപ്പാടെ ഒരിഷ്ടം തോന്നുംഎന്റെ നാടിലെ ഒരു ചെറുപ്പക്കാരനും ഇത് തോന്നിയിരിയ്ക്കാം. അയാള്‍ ഈ കുട്ടിയെ എന്നും അനുഗമിച്ചുതുടങ്ങി.അന്ന് ഇന്നത്തെപ്പോലെ ഒരുമിച്ചുനടക്കാന്‍ പറ്റില്ലല്ലോ.. ഒരു ചെറു ചിരി സമ്മാനിച്ചു,മുണ്ടിന്റെ കോന്തല ഭംഗിയില്‍ പിടിച്ചു ഉ ല്ലാ സത്തോടെ നടന്നിരുന്ന അയാളെ എല്ലാവര്ക്കും പൊതുവേ ഇഷ്ടമായിരുന്നു. ഞാനും ബാല്യകാലസഖാക്കള്‍ രണ്ടുപേരും ഇതിന്റെ നിരീക്ഷകരായി സ്വയം ജോലിയില്‍ പ്രവേശിച്ചു.എട്ടിലോ ഒമ്പതിലോ ആണ് ഞങ്ങള്‍.പ്രേമമെന്നു കേട്ടിട്ടുണ്ട്. വലിയ പിടിയില്ല.ഒരു രസമുള്ള ഏര്‍പ്പാടാണെന്ന് തോന്നി.എന്നും അവരുടെ യാത്ര കാണും.അവര്‍ പരസ്പരം സംസാരിച്ചിരുന്നില്ല.ഞങ്ങളെ കാണുമ്പോള്‍ പരിചയത്തിന്റെ ഒരു സൌഹൃദഭാവം അവര്‍ക്കുണ്ട്.ഒരു ദിവസം ഒരു ചുമന്ന പൂവയാളുടെ കയ്യില്‍ കണ്ടു.പനിനീര്‍പ്പൂവാവണം.പ്രേമത്തിന്റെ ഒരു പ്രതീകമതാണല്ലോ.തിരികെ വരുമ്പോള്‍ അതില്ല.അതാ കുട്ടിയ്ക്ക് കൊടുത്തെന്നും ഇല്ലെന്നും ഞങ്ങള്‍ അരമണിക്കൂര്‍ തര്‍ക്കിച്ചു.ഒരുദിവസം ഒരു ചെറുകിട രാഷ്ട്രീയപ്പാര്ടിയുടെ ജാഥയ്ക്ക് മുന്‍പും പിന്‍പുമായി അവര്‍ നടന്നുപോവുന്നു.അയാള്‍ക്ക്‌ അനുഭാവമുള്ള പാര്ടിയായതിനാല്‍ പങ്കെടുക്കാതെ വയ്യ ...അന്നുമാത്രം അവരുടെ മൂകാനുരാഗത്തിന്റെ ദൃശ്യാവിഷ്ക്കാരം ഇല്ലായിരുന്നു.പിന്നെയും കുറേക്കാലം അവരുടെ ഗമന-അനുഗമനങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. ഒരു സംഘര്‍ഷവുമില്ലാതെ ആര്‍ക്കും ചര്ചാവിഷയമാകാതെ തങ്ങളുടെ ഉള്ളില്‍ നിറഞ്ഞ പ്രണയത്തെ ആരുമറിയാതെ വിടര്തിക്കൊന്ടു....
എന്തോരു ആനന്ദമായിരിയ്ക്കും അവരപ്പോള്‍ അനുഭവിചിരിയ്ക്കുക.. . പക്ഷെ കുറെക്കഴിഞ്ഞപ്പോള്‍
സ്വാഭാവികമായും ആ യാത്ര നിലച്ചു.പെണ്‍കുട്ടി കല്ല്യാണം കഴിഞ്ഞുപോയിരിയ്ക്കാം.അയാളും പിന്നെപ്പിന്നെ വയ്കുന്നെരത്തെ നടത്തംകുറച്ചു.പുറമേ ആര്‍ക്കും കോളിളക്കം ഉണ്ടാക്കാത്ത ഒരനുരാഗകഥയിലെ നായകനെ മാത്രം വല്ലപ്പോളും കാണാറുണ്ടു.പഴയ സരസഭാവമില്ല.ജീവിതപ്രരാബ്ധങ്ങള്‍..അന്നത്തെ സായാഹ്നയാത്രകള്‍ അയാള്‍ ഇന്നും ഓര്‍ക്കുന്നുന്റാവില്ലേ? ആ കുട്ടി എവിടെ ആയിരിയ്ക്കും?ഇന്നും ചിലപ്പോള്‍ വയ്കുന്നേരം അങ്ങാടിയില്‍ പോകുന്ന അയാളെ കാണുമ്പോള്‍ ,പഴയ പനിനീര്‍പ്പൂവിനെ ഞാനോര്‍ക്കും.ആണ്കുട്ടിയ്ക്കും
 പെണ്കുട്ടിയ്ക്കുമിടയില്‍ ഉണ്ടാവേണ്ട അന്തസ്സുറ്റ പ്രണയത്തിന്റെ .മമതാബന്ധതിന്റെ വേരുകള്‍ എവിടെ തിരഞ്ഞാലാണ് ഇന്ന് കിട്ടുക?കൂട്ടുകാരെ..നിങ്ങള്‍ക്കെന്തുന്ടു പറയാന്‍?..

2011 ജനുവരി 12, ബുധനാഴ്‌ച

gibran-PRANAYAMUNTHIRIKAL .....



നിങ്ങള്‍ ഒരു ആപ്പിള്‍ ചതയ്ക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍
അതിനോട് പറയുക.
''നിന്റെ വിത്തുകള്‍ എന്റെ ശരീരത്തില്‍ വളരും..നിന്റെ നാളെയുടെ
മൊട്ടുകള്‍ എന്റെ ഹൃദയത്തില്‍ പുഷ്പിക്കും..നിന്റെ സൌരഭ്യം എന്റെ ശ്വാസമായിരിക്കും..
.നമ്മള്‍ ഒരുമിച്ചു എല്ലാ ഋതുക്കളിലും ആഹ്ലാദിക്കും''
...ശരത്കാലത്ത് നിങ്ങള്‍ മുന്തിരിച്ചക്കിനുവേണ്ടി നിങ്ങളുടെ
മുന്തിരിത്തോട്ടത്തിലെ മുന്തിരി നിങ്ങള്‍ ശേഖരിക്കുമ്പോള്‍ 
നിങ്ങളുടെ ഹൃദയത്തില്‍ പറയുക
.
''ഞാനും ഒരു മുന്തിരിതോട്ടമാണ്.എന്റെ ഫലങ്ങളും മുന്തിരിച്ചക്കിനുവേണ്ടി
ശേഖരിക്കപ്പെടും.
.പുതിയ വീഞ്ഞുപോലെ ഞാന്‍ അനശ്വരമായ പാത്രങ്ങളില്‍
സൂക്ഷിക്കപ്പെടും''
..ശൈത്യകാലത്ത്‌ നിങ്ങള്‍ വീഞ്ഞ് കുടിക്കുമ്പോള്‍
നിങ്ങളുടെ ഹൃദയത്തില്‍ ഓരോ കോപ്പയ്ക്ക് വേണ്ടിയും ഒരു ഗാനം ഉണ്ടായിരിക്കട്ടെ..ഗാനത്തില്‍ ശരത്കാലദിനങ്ങള്‍ക്ക്‌ ആയി
ഒരു  സ്മരണ ഉണ്ടായിരിക്കട്ടെ...മുന്തിരിതോട്ടങ്ങള്‍ക്കുവേണ്ടിയും
മുന്തിരിച്ചക്കിനുവേണ്ടിയും....''

2011 ജനുവരി 9, ഞായറാഴ്‌ച

About marriage--Khalil jibran

You were both together, and together you shall be for evermore.
You shall be together when the white wings of death scatter your days.
You shall be together even in the silent memory of God.
But let there be spaces in your togetherness.
And let the winds of the heavens dance between you.
Love one another, but make not a band of love.
Let it rather be a moving sea between the shores of your souls......